"ആംബർഗ്രീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: an:Ambre griso
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: sw:Ambari; cosmetic changes
വരി 27:
ആംബർഗ്രീസിന് അമ്ലങ്ങളുമായി കാര്യമായ പ്രതിപ്രവർത്തനമില്ല. അസംസ്കൃതമായ ആംബർഗ്രീസിനെ ചാരായത്തിലിട്ട് ചൂടാക്കി കിട്ടുന്ന ലായനിയെ തണുപ്പിച്ചാൽ ആംബറീൻ എന്നറിയപ്പെടുന്ന വസ്തുവിന്റെ വെളുത്ത പരലുകൾ വേർതിരിഞ്ഞു കിട്ടും.
 
== ചരിത്രത്തിൽ ==
 
കസ്തൂരിയെപ്പോലെ ആംബർഗ്രീസും സുഗന്ധദ്രവ്യങ്ങളുടേയും ലേപനങ്ങളുടേയും നിർമ്മാണത്തിനാണ് ഉപയോഗിക്കപ്പെട്ടിരുന്നത്. ആംബർഗ്രീസ് ചേർത്ത സുഗന്ധദ്രവ്യങ്ങൾ ഇന്നും ലോകത്തുടനീളം ഉപയോഗത്തിലുണ്ടെങ്കിലും അമേരിക്കയിലെ സുഗന്ധലേപനനിർമ്മാതാക്കൾ, അതുമായി ബന്ധപ്പെട്ട നിയമങ്ങളുടെ സന്നിഗ്ധത മൂലം മിക്കവാറും അത് ഉപയോഗിക്കാറില്ല. പുരാതന ഈജിപ്തിൽ ആംബർഗ്രീസ് ധൂപാർച്ചനക്ക് ഉപയോഗിച്ചിരുന്നു. ആധുനിക ഈജിപ്തിലാകട്ടെ അത് സിഗരറ്റുകൾക്ക് സുഗന്ധം പകരാൻ ഉപയോഗിക്കുന്നു.<ref name="MatHB">{{cite book |title=Materials Handbook: An Encyclopedia for Managers, Technical Professionals, Purchasing and Production Managers, Technicians, and Supervisors |pages=p. 64 |author=Brady,George Stuart; Clauser, Henry R.; Vaccari, John A.|isbn=9780071360760 |year=2002 |publisher=McGraw-Hill Professional |location=United States}}</ref>. പുരാതനചൈനയിൽ ആംബർഗ്രീസ് "വ്യാളിയുടെ തുപ്പൽ" (Dragon's spittle) എന്നറിയപ്പെട്ടു.<ref name=sciam>[http://www.sciam.com/article.cfm?chanID=sa029&articleID=2E5F81BB-E7F2-99DF-3928BF47EA6CBAC3 Strange but True: Whale Waste Is Extremely Valuable: Scientific American<!-- Bot generated title -->]</ref>. കറുത്തമരണം എന്നപേരിൽ യൂറോപ്പിനെ ബാധിച്ച പ്ലേഗ് മഹാമാരിയുടെ സമയത്ത് ആംബർഗ്രീസിന്റെ ശകലം കയ്യിൽ കൊണ്ടുനടക്കുന്നത് പ്ലേഗ് ബാധയിൽ നിന്ന് രക്ഷപെടാൻ സഹായിക്കുമെന്ന് ജനങ്ങൾ കരുതി.
വരി 34:
ഭക്ഷണത്തിന് സുഗന്ധം ചേർക്കാൻ കൂടി ഉപയൊഗിച്ചിരുന്ന ആംബർഗ്രീസിന്, രതിസം‌വർദ്ധനക്ഷമതയുണ്ടെന്നും കരുതപ്പെട്ടിരുന്നു. മദ്ധ്യയുഗങ്ങളിൽ യൂറോപ്പിലുള്ളവർ ആംബർഗ്രീസ് തലവേദൻ, ജലദോഷം അപസ്മാരം തുടങ്ങിയ രോഗങ്ങൾക്ക് ഔഷധമായും ഉപയോഗിച്ചു.<ref name=sciam />
 
== ധനശാസ്ത്രം ==
 
മുൻകാലങ്ങളിൽ ആംബർഗ്രീസിന്റെ ഏറ്റവും പ്രധാന വ്യാവസായികപ്രാധാന്യം സുഗന്ധദ്രവ്യങ്ങളുടെ രസതന്ത്രവുമായി ബന്ധപ്പെട്ടായിരുന്നു. അതിനു പുറമേ ചികിത്സാവിദ്യയിലും ഭക്ഷണസാധനങ്ങളിൽ ഗന്ധം ചേർക്കാനും അത് ഉപയോഗിച്ചിരുന്നു. സുഗന്ധദ്രവ്യങ്ങളിലെ ഉപയോഗം മൂലം ആംബർഗ്രീസ് ചരിത്രത്തിലുടനീളം വിലമതിക്കപ്പെട്ടിരുന്നു. എന്നാൽ ഗുണത്തികവുള്ള ആംബർഗ്രീസ് ആവശ്യമനുസരിച്ച് മുടങ്ങാതെ കിട്ടുമെന്ന് ഉറപ്പാക്കുക ബുദ്ധിമുട്ടായിരുന്നു. ആംബർഗ്രീസിന്റെ ദുർല്ലഭതയും അതിന് കൊടുക്കേണ്ടിവന്ന വിലയും മൂലം, സുഗന്ധദ്രവ്യനിർമ്മാതാക്കളും മറ്റും അതിന്റെ സ്ഥാനത്ത് ഉപയോഗിക്കാൻ സ്വാഭാവികമോ സംസ്കൃതമോ ആയ മറ്റു വസ്തുക്കൾ അന്വേഷിക്കാൻ തുടങ്ങി. അങ്ങനെ കണ്ടെത്തിയ വസ്തുക്കളിൽ ഏറ്റവും പ്രധാനമായവ ആംബോക്സാൻ, ആംബ്രോക്സ്, അതിന്റെ സ്റ്റീരിയോഐസോമറുകൾ എന്നിവയാണ്. ഈ വസ്തുക്കൾ ആംബർഗ്രീസിന് പകരം ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.<ref>{{Citation | last = Chauffat | first = Corinne | last2=Morris | first2=Anthony | title = From Ambergris to Cetalox Laevo | journal= Perfumer & Flavourist| volume = 29 | pages = 34–41 | date = March/April 2004 | year = 2004}}</ref>.
വരി 43:
2001-ൽ ഈ നിയമവ്യാഖ്യാനം അടിസ്ഥാനമില്ലാത്തതാണെന്ന് തീരുമാനമായി. തിമിംഗലങ്ങൾ ശരീരത്തിൽ നിന്ന് സ്വാഭാവികമായി ബഹിഷ്കരിക്കുന്ന വസ്തു എന്ന നിലയിൽ ആംബർഗ്രീസ് തിമിംഗലവ്യവസായത്തിന്റെ(whaling industry) ഉല്പന്നമല്ല എന്ന വാദമാണ് ഈ തീരുമാനത്തിനുപിന്നിൽ ഉണ്ടായിരുന്നത്.
 
== സാഹിത്യത്തിലും സിനിമയിലും ==
 
 
വരി 93:
[[sl:Ambra]]
[[sv:Ambra]]
[[sw:Ambari]]
[[uk:Амбра]]
[[zh:龍涎香]]
"https://ml.wikipedia.org/wiki/ആംബർഗ്രീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്