"ചെങ്കണ്ണി തിത്തിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
}}
വയലേലകളിലും മറ്റും കണ്ടു വരുന്ന മണൽക്കോഴി അല്ലെങ്കിൽ [[തിത്തിരിപ്പക്ഷി]] വർഗ്ഗത്തില്പ്പെട്ട ഒരു ചെറിയ പക്ഷിയാണ് '''ചെങ്കണ്ണി തിത്തരി''' (ചോരക്കണ്ണി തിത്തരി).ഇംഗ്ലീഷ്; Red-wattled Lapwing. ശാസ്ത്രീയ നാമം വനേല്ലുസ് ഇൻഡികസ്(Vanellus indicus). [[അസം]], [[മ്യാന്മർ]]] എന്നിവിടങ്ങൾക്കു പുറമേ [[ഇന്ത്യ|ഇന്ത്യാ]] ഉപഭൂഖണ്ഡത്തിന്റെ പലഭാഗങ്ങളിലും കാണപ്പെടുന്നു.
==ശരീര ഘടന==
 
[[File:Red Wattled Lapwing 01.jpg|thumb|Red Wattled Lapwing 01]]
ഏകദേശം 13 ഇഞ്ചോളം (35 സെ.മീ.) വലിപ്പം ഉള്ള ഈ പക്ഷികൾ കേരളത്തിലെ സ്ഥിരതാമസക്കാരനാണെങ്കിലും ഈ വർഗ്ഗത്തിലെ മറ്റു ചില പക്ഷികൾ ദേശാടനക്കാരാണ്. ടിറ്റിട്ടൂയി (Did-ye-do-it) എന്ന് ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ഈ പക്ഷികൾ ജലാശയത്തിനടുത്തും വയലുകളിലുമാണ് ഇര തേടുന്നത്. ആൾക്കാട്ടി എന്നും പേരുണ്ട്. ലാപ്‍വിങ്ങ് അഥവാ തിത്തരികൾ എന്നറിയപ്പടുന്ന വിഭാഗത്തിൽ കേരളത്തിൽ കാണപ്പെടുന്ന മറ്റൊരു പക്ഷി [[മഞ്ഞക്കണ്ണി തിത്തരി]] യാണ് (Yellow Tailed Lapwing).
ആൺ പെൺ പക്ഷികൾ കാഴ്ചയിൽ ഒരേപോലെയിരിക്കും. തല, കഴുത്ത്, താടി, തൊണ്ട, മാറിടം എന്നീ ഭാഗങ്ങൾക്ക് നല്ല കറുപ്പു നിറമായിരിക്കും. പക്ഷിയുടെ കൺഭാഗത്തുനിന്നു തുടങ്ങി കഴുത്തിന്റെ പാർശ്വ ഭാഗത്തുകൂടി അടിവശത്തെ വെളളയിൽ എത്തിച്ചേരുന്ന ഒരു വെളളപ്പട്ടയുണ്ട്. ചിറകുകളുടെ പുറത്തിന് മങ്ങിയ പിച്ചള നിറവും വാലിനും മുതുകിനും മധ്യേയുള്ള ഭാഗത്തിന് വെള്ളനിറവുമാണ്. 118-123.5 മില്ലിമീറ്റർ നീളവും ചതുരാകൃതിയുമുള്ള വാലിന് കുറുകെ വീതിയുള്ള കറുത്ത പട്ട കാണാം. കണ്ണുകൾക്കും, കൊക്കിനും അവയ്ക്കിടയിലുള്ള ചർമത്തിനും ഉച്ചിപ്പൂവിനും ചുവപ്പുനിറമായതിനാൽ ചെങ്കണ്ണി തിത്തിരിയുടെ മുഖം [[കുങ്കുമം]] പൂശിയതുപോലെ തോന്നിക്കും. [[പക്ഷി]] ചിറകുവിടർത്തുമ്പോൾ കറുത്ത തൂവലുകളിലെ വെള്ളപ്പട്ട വ്യക്തമായി കാണാൻ കഴിയും. കാലിന് പച്ചകലർന്ന മഞ്ഞനിറമാണ്; നഖങ്ങൾക്ക് കറുപ്പുനിറവും. കാലിൽ വളരെച്ചെറിയൊരു പിൻവിരലുമുണ്ട്.
== കേരളത്തിൽ ==
ഏകദേശം 13 ഇഞ്ചോളം (35 സെ.മീ.) വലിപ്പം ഉള്ള ഈ പക്ഷികൾ കേരളത്തിലെ സ്ഥിരതാമസക്കാരനാണെങ്കിലും ഈ വർഗ്ഗത്തിലെ മറ്റു ചില പക്ഷികൾ ദേശാടനക്കാരാണ്. ടിറ്റിട്ടൂയി (Did-ye-do-it) എന്ന് ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ഈ പക്ഷികൾ ജലാശയത്തിനടുത്തും വയലുകളിലുമാണ് ഇര തേടുന്നത്. ആൾക്കാട്ടി എന്നും പേരുണ്ട്. ലാപ്‍വിങ്ങ് അഥവാ തിത്തരികൾ എന്നറിയപ്പടുന്ന വിഭാഗത്തിൽ കേരളത്തിൽ കാണപ്പെടുന്ന മറ്റൊരു പക്ഷി [[മഞ്ഞക്കണ്ണി തിത്തരി]] യാണ് (Yellow Tailed Lapwing).
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/ചെങ്കണ്ണി_തിത്തിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്