"സത്യവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 7:
 
== പരാശരമഹർഷി ==
വളർത്തച്ഛനായ മുക്കുവൻ ഒരു തോണിക്കാരനായിരുന്നതിനാൽ, യാത്രക്കാരെ തോണിയിൽ കയറ്റി അക്കരെയും ഇക്കരെയും എത്തിക്കുന്നതിൽ കാളിയും അച്ഛനെ സഹായിച്ചിരുന്നു. ഒരിക്കൽ [[പരാശരൻ|പരാശരൻ]] എന്ന മഹർഷി [[കാളിന്ദീ]] നദിയിലൂടെ കടത്തുകടക്കാൻ അതുവഴി വന്നു. അദ്ദേഹത്തെ തോണിയിൽ കയറ്റി അക്കരെ കടത്തിയത്‌ കാളിയായിരുന്നു. അദ്രികയെന്ന അപ്‌സരസ്സിന്റെ പുത്രിയായതിനാലാവാം സത്യവതിയുടെ സൗന്ദര്യത്തിൽ പരാശരന്‌ അനുരാഗമുണ്ടാവുകയും, അദ്ദേഹം അവളോട്‌ പ്രേമാഭ്യർത്ഥന നടത്തുകയും ചെയ്തു. അവൾ പലതും പറഞ്ഞ്‌ മുനിയെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും, പരാശരൻ കൃത്രിമമായ ഒരു മൂടൽമഞ്ഞ്‌ സൃഷ്‌ടിച്ച് അതിനുള്ളിൽവച്ച്‌ അവളെ പരിഗ്രഹിക്കുകയും, കാളി ഗർഭിണിയായി ഉടൻതന്നെ പ്രസവിക്കുകയും ചെയ്‌തു. തന്റെ ഇംഗിതം സാധിപ്പിച്ചതിന്റെ പാരിതോഷികമായി മുനി രണ്ടു വരങ്ങൾ കൊടുത്തു. അവളുടെ കന്യാകത്വം നഷ്‌ടപ്പെടില്ല എന്നും, അവളുടെ മത്സ്യഗന്ധം മാറി കസ്തൂരി ഗന്ധം പകരം പരിമളം മണക്കുമെന്നുമായിരുന്നു അവ. <ref>മഹാഭാരതം -- മലയാള വിവർത്തനം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ</ref>
 
=== വേദവ്യാസ ജനനം ===
വരി 15:
== ശന്തനുവുമായുള്ള വിവാഹം ==
[[Image:Santanu-kl.jpg|right|thumb|150px|ശന്തനു]]
കസ്തൂരിഗന്ധിയായ സത്യവതി വീണ്ടും പഴയ മുക്കുവകന്യയായി കടത്തുകാരിയായി ജീവിക്കുമ്പോഴാണ് ശന്തനു മഹാരാജാവ് അവിടെ വരുന്നതും അവളിൽ അനുരക്തനായതും. പ്രണയാന്ധനായ രാജാവ് പിതാവായ മുക്കുവരാജനെ സമീപിച്ച് തന്റെ അഭീഷ്ടം അറിയിക്കുന്നു. തന്റെ മകളുടെ മക്കൾക്ക് രാജ്യാവകാശം കിട്ടുമെങ്കിൽ മാത്രമേ വിവാഹത്തിന് മുക്കുവരാജൻ സമ്മതം നൽകുന്നുള്ളു. അതിൽ തൃപ്തനാവാതെ വിവാഹം വേണ്ടന്നു വെച്ച് കൊട്ടാരത്തിൽ തിരിച്ചെത്തുന്ന രാജാവിന്റെ മനസ്സിൽ നിന്നും സത്യവതിയുടെ രൂപം മാറുന്നില്ല. സദാ ശോകമൂകനായിരിക്കുന്ന പിതാവിന്റെ ശോകകാരണം മനസ്സിലാക്കിയ ദേവവ്രതൻ (ഗംഗാദേവിയിൽ ജനിച്ച മൂത്ത പുത്രൻ) തനിക്ക് രാജ്യാധികാരം വേണ്ടെന്നും സത്യവതിക്കുണ്ടാകുന്ന പുത്രൻ രാജ്യം ഭരിച്ചോട്ടെ എന്നും വാക്കു കൊടുക്കുന്നു. മത്സ്യരാജന് അതും സ്വീകാര്യമാകാതെ വരുമ്പോൾ മഹത്തായ ഒരു ശപഥം അവിടെ വച്ച് ചെയ്യുകയും താൻ നിത്യബ്രഹ്മചാരിയായി ജീവിക്കും എന്ന് സത്യം ചെയ്യുകയും ചെയ്തു. അതുകേട്ട് ദേവകൾ പുഷ്പവൃഷ്ടി നടത്തി ‘ഭീഷ്മർ’‘ '''ഭീഷ്മർ''' ’ എന്ന നാമത്തിൽ വാഴ്ത്തിയത്രെ. ശന്തനു മഹാരാജാവ് മകന്റെ ത്യാഗത്തിൽ പ്രസാദിച്ച്, ദേവവ്രതനു '''സ്വച്ഛന്ദമൃത്യു''' എന്ന വരം നല്കി അനുഗ്രഹിച്ചു. തുടർന്ന് ശന്തനുവും സത്യവതിയുമായി വിവാഹം നടത്തി.<ref>മഹാഭാരതം -- മലയാള വിവർത്തനം, സംഭവ പർവ്വം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ</ref>
 
തുടർന്ന് ശന്തനുവും സത്യവതിയുമായി വിവാഹം നടത്തി.<ref>മഹാഭാരതം -- മലയാള വിവർത്തനം, സംഭവ പർവ്വം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ</ref>
=== പുത്രന്മാർ ===
സത്യവതിക്ക് [[ശന്തനു|ശന്തനു മഹാരാജാവിൽ]] നീന്നും രണ്ടു പുത്രന്മാരുണ്ടായി. [[ചിത്രാംഗദൻ|ചിത്രാംഗദനും]] [[വിചിത്രവീര്യൻ|വിചിത്രവീര്യനും]]. അതിൽ ഇളയപുത്രനായ വിചിത്രവീരന്റെ പുത്രന്മാരണ് [[ധൃതരാഷ്ട്രർ|ധൃത്രാഷ്ട്രരും]], [[പാണ്ഡു|പാണ്ഡുവും]].<ref>മഹാഭാരതം -- മലയാള വിവർത്തനം, സംഭവ പർവ്വം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ</ref>. ചിത്രാംഗദൻ അതേപേരുള്ള ഒരു ഗന്ധർവ്വനാൽ കൊല്ലപ്പെട്ടു.
"https://ml.wikipedia.org/wiki/സത്യവതി" എന്ന താളിൽനിന്ന് ശേഖരിച്ചത്