"സത്യവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
കസ്തൂരിഗന്ധിയായ സത്യവതി വീണ്ടും പഴയ മുക്കുവകന്യയായി കടത്തുകാരിയായി ജീവിക്കുമ്പോഴാണ് ശന്തനു മഹാരാജാവ് അവിടെ വരുന്നതും അവളിൽ അനുരക്തനായതും. പ്രണയാന്ധനായ രാജാവ് പിതാവായ മുക്കുവരാജനെ സമീപിച്ച് തന്റെ അഭീഷ്ടം അറിയിക്കുന്നു. തന്റെ മകളുടെ മക്കൾക്ക് രാജ്യാവകാശം കിട്ടുമെങ്കിൽ മാത്രമേ വിവാഹത്തിന് മുക്കുവരാജൻ സമ്മതം നൽകുന്നുള്ളു. അതിൽ തൃപ്തനാവാതെ വിവാഹം വേണ്ടന്നു വെച്ച് കൊട്ടാരത്തിൽ തിരിച്ചെത്തുന്ന രാജാവിന്റെ മനസ്സിൽ നിന്നും സത്യവതിയുടെ രൂപം മാറുന്നില്ല. സദാ ശോകമൂകനായിരിക്കുന്ന പിതാവിന്റെ ശോകകാരണം മനസ്സിലാക്കിയ ദേവവ്രതൻ (ഗംഗാദേവിയിൽ ജനിച്ച മൂത്ത പുത്രൻ) തനിക്ക് രാജ്യാധികാരം വേണ്ടെന്നും സത്യവതിക്കുണ്ടാകുന്ന പുത്രൻ രാജ്യം ഭരിച്ചോട്ടെ എന്നും വാക്കു കൊടുക്കുന്നു. മത്സ്യരാജന് അതും സ്വീകാര്യമാകാതെ വരുമ്പോൾ മഹത്തായ ഒരു ശപഥം അവിടെ വച്ച് ചെയ്യുകയും താൻ നിത്യബ്രഹ്മചാരിയായി ജീവിക്കും എന്ന് സത്യം ചെയ്യുകയും ചെയ്തു. അതുകേട്ട് ദേവകൾ പുഷ്പവൃഷ്ടി നടത്തി ‘ഭീഷ്മർ’ എന്ന നാമത്തിൽ വാഴ്ത്തിയത്രെ. ശന്തനു മഹാരാജാവ് മകന്റെ ത്യാഗത്തിൽ പ്രസാദിച്ച്, ദേവവ്രതനു '''സ്വച്ഛന്ദമൃത്യു''' എന്ന വരം നല്കി അനുഗ്രഹിച്ചു.
തുടർന്ന് ശന്തനുവും സത്യവതിയുമായി വിവാഹം നടത്തി.
=== ഹസ്തിനപുരിയുടെ രാജമാതാവ് ===
 
=== പുത്രന്മാർ ===
സത്യവതിക്ക് [[ശന്തനു|ശന്തനു മഹാരാജാവിൽ]] നീന്നും രണ്ടു പുത്രന്മാരുണ്ടായി. [[ചിത്രാംഗദൻ|ചിത്രാംഗദനും]] [[വിചിത്രവീര്യൻ|വിചിത്രവീര്യനും]]. അതിൽ ഇളയപുത്രനായ വിചിത്രവീരന്റെ പുത്രന്മാരണ് [[ധൃതരാഷ്ട്രർ|ധൃത്രാഷ്ട്രറും]], [[പാണ്ഡു|പാണ്ഡുവും]].
"https://ml.wikipedia.org/wiki/സത്യവതി" എന്ന താളിൽനിന്ന് ശേഖരിച്ചത്