"വില്യം ജെയിംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: kk:Уильям Джеймс
വരി 124:
 
===ആവേഗങ്ങളുടെ സിദ്ധാന്തം===
ആവേഗങ്ങളെ സംബന്ധിച്ച "ജെയിംസ്-ലാങ്ങ് സിദ്ധാന്തം" (The James-Lange Theory of Emotions) 1880-കളിൽ ജെയിംസും ഡച്ചുകാരനായ കാൾ ലാങ്ങും വെവ്വേറെ കണ്ടെത്തിയതാണ്. ഉദ്ദീപനം (stimulus) ശരീരത്തിലുണ്ടാക്കുന്ന അവസ്ഥയെ മനസ്സ് തിരിച്ചറിയുന്നതാണ് ആവേഗം എന്നാണ് ഈ സിദ്ധാന്തം. ഇതിന് ജെയിംസ് നൽകിയ പ്രസിദ്ധമായ ഉദാഹരണം പിന്തുടർന്നാൽ; നാം കരടിയെ കണ്ടു ഭയപ്പെടുകയും തുടർന്ന് ഓടുകയുമല്ല ചെയ്യുന്നത്. നാം കരടിയെ കാണ്ട്കണ്ട് ഓടുകയും അതിന്റെ ഫലമായി അതിനെ ഭയപ്പെടുകയും ചെയ്യുന്നു. ഇതനുസരിച്ച്, അഡ്രിനാലിൻ നിരപ്പിന്റേയും ഹൃദയസ്പന്ദനത്തിന്റേയും മറ്റും ഉയർച്ച മനസ്സു തിരിച്ചറിയുന്നതാണ് ആവേഗം.
 
ആവേഗങ്ങളെ സംബന്ധിച്ച ഈ സിദ്ധാന്തത്തിന് സൗന്ദര്യശാസ്ത്രദർശനത്തിൽ വലിയ പ്രസക്തിയുണ്ട്. ആ പ്രസക്തിയെ ജെയിംസ്, "പ്രിൻസിപ്പിൾസ് ഓഫ് സൈക്കോളജി" എന്ന പ്രസിദ്ധരചനയിൽ ഇങ്ങനെ വിവരിക്കുന്നു:
"https://ml.wikipedia.org/wiki/വില്യം_ജെയിംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്