"അംഗദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
Sarvavijnanakosam template
വരി 1:
{{prettyurl|Angada}}
[[രാമായണം|രാമായണത്തിൽ]] പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു വാനരനാണ് '''അംഗദൻ'''. വാനരരാജാവായ [[ബാലി|ബാലിയുടെ]] പുത്രൻ. പുരാണങ്ങൾ പ്രകീർത്തിക്കുന്ന [[പഞ്ചകന്യക|പഞ്ചകന്യകമാരിൽ]] ഒരാളായ [[താര|താരയാണ്]] അംഗദന്റെ മാതാവ്. അംഗദൻ [[ബൃഹസ്പതി|ബൃഹസ്പതിയുടെ]] അംശാവതാരമാണെന്ന് [[കമ്പരാമായണം|കമ്പരാമായണത്തിൽ]] ഒരു സൂചനയുണ്ട്. അംഗദൻ ദൗത്യകർമത്തിന് പ്രസിദ്ധനാണ്. സീതാന്വേഷണാർഥം [[സുഗ്രീവൻ]] അയച്ച വാനരസേനയിലെ പ്രമുഖാംഗം, തികഞ്ഞ രാമഭക്തൻ, [[ഹനുമാൻ|ഹനുമാനെപ്പോലെ]] ബലവാനും സാഹസികനും ബുദ്ധിശാലിയും വിവേകിയും സമരവിദഗ്ധനുമായ വാനരസേനാനി എന്നീ നിലകളിൽ വിഖ്യാതനാണ് അംഗദൻ. ഈ വാനരരാജകുമാരൻ രാമരാവണയുദ്ധത്തിൽ [[മേഘനാദൻ|ഇന്ദ്രജിത്തുമായി]] ഏറ്റുമുട്ടി തന്റെ യുദ്ധ വൈദഗ്ധ്യവും സ്വാമിഭക്തിയും വ്യക്തമാക്കി.രാമരാവണ യുദ്ധം ഒഴിവാക്കുവാൻ വേണ്ടി രാമദൂതനായി പോയത് അംഗദനായിരുന്നു. തദ് അവസരത്തിൽ [[രാവണൻ|രാവണനുമായുള്ള]] സംവാദത്തിൽ അംഗദന്റെ നീതിനിപുണതയും വാക്ചാതുര്യവും തെളിഞ്ഞുകാണാം. ഈ കഥയെ ആധാരമാക്കി അജ്ഞാതകർതൃകവും അപൂർണവുമായ അംഗദദൂത് എന്ന ഒരു [[മണിപ്രവാളം|മണിപ്രവാളചമ്പു]] ലഭിച്ചിട്ടുണ്ട്.
 
സംസ്കൃതസാഹിത്യത്തിൽ രാമായണകഥയെ ആധാരമാക്കിയുള്ള നിരവധി കാവ്യങ്ങളിൽ അംഗദന്റെ ധീരതയുടെയും നയവൈദഗ്ധ്യത്തിന്റെയും വർണനകൾ ലഭിക്കുന്നുണ്ട്. 13ആം ദശകത്തിന്റെ അന്ത്യത്തിൽ ജീവിച്ചിരുന്ന [[സുഭട്ടൻ]], അംഗദനെ നായകനാക്കി ദൂതാംഗദം എന്നൊരു കാവ്യം രചിച്ചു. [[വാല്മീകിരാമായണം]], [[അധ്യാത്മരാമായണം]] എന്നീ പ്രസിദ്ധരാമകഥാകാവ്യങ്ങളിൽ അംഗദനെ ഹനുമാന്റെ സഖാവ്, രാമന്റെ സേവകൻ, വാനരൻമാരുടെ സേനാനായകൻ, ആദർശഭക്തൻ എന്നീ നിലകളിൽ പ്രശംസിച്ചിട്ടുണ്ട്.
വരി 10:
{{Hinduism-stub|Angada}}
{{ഫലകം:രാമായണം}}
{{Sarvavijnanakosam|അംഗദ{{ൻ}}|അംഗദൻ}}
 
[[വർഗ്ഗം:രാമായണത്തിലെ കഥാപാത്രങ്ങൾ]]
"https://ml.wikipedia.org/wiki/അംഗദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്