"നാടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
നാടകകല, നാടകസാഹിത്യം എന്നിവയിൽ ഏതാണു പ്രധാനം എന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലവിലുണ്ട്. സാഹിത്യത്തിനു പ്രാധാന്യം കല്പിക്കുന്നവർ നാടകസാഹിത്യത്തിനാണ് പ്രാധാന്യമെന്നും മറ്റൊരു കൂട്ടർ നാടകകലയ്ക്കടിസ്ഥാനമായി ഒരു സാഹിത്യകൃതി അത്യന്താപേക്ഷിതമല്ലെന്നും ഒരു സാഹിത്യകൃതിയെയും അവലംബിക്കാതെ നാടകത്തിന് രൂപംനല്കാനും അരങ്ങത്ത് ആവിഷ്കരിക്കാനും സാധിക്കുമെന്നും കരുതുന്നു. നാടകസാഹിത്യത്തെയും നാടകകലയെയും ഒരുപോലെ മനസ്സിലാക്കിയിട്ടുള്ളവരും കലാതത്ത്വവാദികളുമാണ് രണ്ടാമത്തെ വീക്ഷണഗതി വച്ചുപുലർത്തുന്നത്. എന്തായാലും ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന ഒരു കലയെന്നനിലയിൽ നാടകത്തിന്റെ ശക്തി വളരെ വലുതാണ്. അതുകൊണ്ടാണ് മറ്റേതൊരുകലയെക്കാളും നാടകം ജനകീയകലയായി വളർന്നത്; പലപ്പോഴും ഒരു സമരായുധം തന്നെയായിരുന്നു അത്.
 
==ചരിത്രം==
 
ലോകസാഹിത്യത്തിലെ ഏറ്റവും പഴക്കമുള്ള കലകളിലൊന്ന് നാടകമാണ്. പ്രാചീന കാലത്തുതന്നെ നാടകം രൂപംകൊണ്ട രാജ്യങ്ങളിൽ ആദ്യം അത് ഒരുതരം അനുഷ്ഠാനമായിരുന്നു. മനുഷ്യജീവിതത്തെയും പ്രപഞ്ചത്തെയും നിയന്ത്രിക്കുന്ന അദൃശ്യശക്തികൾ തമ്മിൽ നടന്നുകൊണ്ടിരിക്കുന്നതായുള്ള സംഘട്ടനം ആംഗ്യത്തിലൂടെയും നൃത്തചലനങ്ങളിലൂടെയും ഗാനത്തിലൂടെയും പ്രാചീനമനുഷ്യർ ആവിഷ്കരിച്ചവയാണ് അനുഷ്ഠാനങ്ങൾ. ആ അനുഷ്ഠാനം പല പരിണാമങ്ങളിലൂടെ വികസിച്ച് നാടകരൂപം പ്രാപിച്ചതിനുശേഷമാണ് ആദ്യകാല നാടകകൃതികൾ ഉണ്ടായത്.
 
Line 14 ⟶ 12:
 
പ്രാചീനകാലത്ത് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശത്ത് വാസമുറപ്പിച്ച ആര്യന്മാർ സന്ധ്യാസമയത്ത് ഒത്തുകൂടി അഗ്നികുണ്ഠം തയ്യാറാക്കുകയും അന്നന്ന് ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ ആ അഗ്നിയിലിട്ട് വേവിച്ചു ഭക്ഷിക്കുകയും ചെയ്തതിനുശേഷം അഗ്നികുണ്ഠത്തെ വലംവച്ചുകൊണ്ടു പാടി ആടുക പതിവായിരുന്നു. ദേവതാസ്തുതിപരങ്ങളും പ്രാർഥനാരൂപത്തിലുള്ളവയുമായ ആ പാട്ടുകളുടെ ആലാപനം, ക്രമേണ നാടകീയ ഭാഷണങ്ങളായി മാറിയെന്നും വിവിധ സംഘാംഗങ്ങൾ വ്യത്യസ്തങ്ങളായ ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കുന്ന ഗാനഭാഗങ്ങൾ ചൊല്ലിക്കൊണ്ട് നടത്തുന്ന നൃത്തം കാലാന്തരത്തിൽ വിഭിന്ന കഥാപാത്രങ്ങളുടെ അഭിനയമായി കലാശിച്ചുവെന്നും അങ്ങനെയാണ് പ്രാചീനഭാരതീയ നാടകം ഉദ്ഭവിച്ചതെന്നും പ്രമുഖ ഗവേഷകന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ചൈനയിലും ജപ്പാനിലും ഇതുപോലെ പ്രകൃതിശക്തികളെ പ്രീതിപ്പെടുത്താൻ നടത്തിയിരുന്ന നൃത്താത്മകമായ ചടങ്ങുകളിൽ നിന്നു നാടകമുണ്ടായതായി ചില ഗവേഷകന്മാർ കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ ഉണ്ടായ ജാപ്പനീസ് നാടകങ്ങളുടെ പരിണിതരൂപങ്ങളാണ് ജപ്പാനിൽ നിലനിൽക്കുന്ന 'നോ', 'കബൂക്കി' എന്നീ പരമ്പരാഗത നാടകങ്ങൾ എന്ന് അവർ അനുമാനിക്കുന്നു.
 
===പ്രാചീനകാലം===
 
ബി.സി. 1500-നുമുമ്പുതന്നെ ഗ്രീസിൽ അബിദോസ് പാഷൻ പ്ലേ (Abydos Passion Play) എന്നറിയപ്പെടുന്ന ഒരുതരം നാടകം അവതരിപ്പിച്ചിരുന്നു. നാലും അഞ്ചും ശ.-ങ്ങളിൽ അവിടുത്തെ നാടകം പൂർണ വളർച്ച പ്രാപിച്ചിരുന്നു. നാടകരചനയും രംഗവേദിയിലെ നാടകാവതരണവും നാടകമത്സരവും വിപുലമായ പ്രചാരം നേടിയ കാലഘട്ടമായിരുന്നു അത്. അക്കാലത്ത് ഗ്രീസിൽ പ്രതിഭാശാലികളായ പല നാടകകൃത്തുക്കളും ജീവിച്ചിരുന്നു. നാടകങ്ങളുടെ അവതരണം കണ്ടാസ്വദിക്കാൻ ജനസാമാന്യം തടിച്ചുകൂടാറുണ്ടായിരുന്നു. അവതരണം നടന്നിരുന്നത് സ്റ്റേഡിയത്തിനു സദൃശവും വൃത്താകാരവുമായ സ്ഥലത്ത് (Amphitheatre) ആണ്. അതിന്റെ മൂന്നുവശത്തും സദസ്യർക്ക് നാടകം ഇരുന്നുകാണാനായി പടവുകൾ പോലുള്ള ഇരിപ്പിടങ്ങൾ നിർമിച്ചുവന്നു. ഈ സ്ഥലത്തിന് മേൽക്കൂരയോ അടച്ചുകെട്ടോ ഉണ്ടായിരുന്നില്ല. ആളുകൾക്കുള്ള ഇരിപ്പിടങ്ങളുടെ എതിർവശത്ത് പൊക്കമേറിയ ഒരു രംഗവേദി നിർമിക്കപ്പെട്ടിരുന്നു. ആ വേദിയിൽ നിന്നാണ് നടന്മാർ അഭിനയം നടത്തിവന്നത്. രംഗവേദിയുടെ മുൻവശത്ത് താഴെ ഒരു ഗായകസംഘം നാടകാവതരണവേളയിൽ നിലയുറപ്പിച്ചുവന്നു. നാടകത്തിലെ ഓരോ രംഗവും അവസാനിക്കുമ്പോൾ അതിലെ സംഭവങ്ങളോട് പ്രതികരിച്ചുകൊണ്ട് ഗായകസംഘം വികാരനിർഭരമായ ഗാനങ്ങൾ ആലപിക്കാറുണ്ടായിരുന്നു. ഈ സംഘത്തെ കോറസ് (Chorus)എന്നാണ് പറഞ്ഞുവന്നത്. നാടകം കണ്ടുകൊണ്ടിരിക്കുന്ന സദസ്യരിലും വൈകാരിക പ്രതികരണങ്ങൾ ഉണർത്താനുള്ള ഉപാധി ആയിരുന്നു കോറസിന്റെ ഗാനാലാപം.
 
നാടകമത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുക പതിവായിരുന്നു. ജനങ്ങളുടെ പ്രതികരണങ്ങളും നാടകകൃത്തിനും നടീനടന്മാർക്കും നൽകിയിരുന്ന പ്രോത്സാഹനവുമാണ് നാടകത്തിന്റെ വളർച്ചയ്ക്ക് പ്രചോദകമായത്.
=== ഗ്രീക്ക് നാടകം ===
 
== ഗ്രീക്ക് നാടകം ==
ഇന്ന് ലഭ്യമായതിൽ വച്ച് ഏറ്റവും പുരാതനമായ തെളിവ് ക്രിസ്തുവിനു മുൻപ് 534 ൽ [[ഏഥൻസ്|ഏഥൻസിൽ]] നടന്നിരുന്ന ദുരന്തനാടക മത്സരത്തെക്കുറിച്ചുള്ളതായിരുന്നു. ആ നാടകമത്സരങ്ങളിലെ വിജയിയായിരുന്ന് തെസ്പിസ് ആണ് അറിയപ്പെട്ടിട്ടുള്ളതിൽ വച്ച് ആദ്യത്തെ നടനും നാടകകൃത്തും. ഏഥൻസിലെ [[അക്രോപൊളിസ്|അക്രോപോളീസിലെ]] ഡയോണിസസ് തിയ്യറ്ററിൽ വച്ചായിരുന്നു ഗ്രീക്കുകാർ നാടകങ്ങൾ അവതരിപ്പിച്ചിരുന്നത്. ഈ ഡയോണിസസിൽ 14000 പേർക്ക് നാടകം കാണാൻ സൗകര്യം ഉണ്ടായിരുന്നു. ഇവിടെ അഭിനയിക്കുന്ന വേദിയെ '''ഓർക്കസ്ട്ര''' എന്നാണ്‌ വിളിച്ചിരുന്നത്. ഗ്രീക്ക് നാടകങ്ങളെ പ്രധാനമായും മൂന്ന് തരത്തിൽ വിഭജിച്ചിരിക്കുന്നു. '''ദുരന്തനാടകം'''(Tragedy), '''ആക്ഷേപഹാസ്യ നാടകം'''(Satyr Plays),
'''ശുഭാന്ത്യ നാടകം'''(Comedies) എന്നിവയാണ്‌ അവ. ഇതിൽ ദുരന്തനാടകങ്ങളാണ് വിശിഷ്ടമായ നാടകരൂപമായി കരുതപ്പെട്ടുവന്നത്
 
ഈസ്കിലസ്, സോഫോക്ളീസ്, യൂറിപ്പിഡിസ്, അരിസ്റ്റോഫനിസ് തുടങ്ങിയ അവിസ്മരണീയരായ നാടകകൃത്തുക്കളുടെ സാന്നിധ്യം ഈ പ്രാചീന യവന നാടകവേദിയെ നാടകകലയുടെയും സാഹിത്യത്തിന്റെയും സർവകാലമാതൃകയാക്കി. പ്രാചീന ഗ്രീസിൽ ട്രാജഡികളും കോമഡികളും ഒരുപോലെ പ്രോത്സാഹനം ആർജിക്കുകയും വികസിക്കുകയും ചെയ്തെങ്കിലും ട്രാജഡികളാണ് പില്ക്കാലത്ത് കൂടുതൽ സമാദരണീയങ്ങളായിത്തീർന്നത്. ഗ്രീക്കുട്രാജഡികൾ വിവിധ രൂപങ്ങളിൽ പില്ക്കാല നാടകസാഹിത്യത്തെ സ്വാധീനിച്ചിട്ടുണ്ട്. പൊയറ്റിക്സ് എന്ന അതിപ്രധാനമായ ഗ്രന്ഥം രചിച്ച അരിസ്റ്റോട്ടൽ എന്ന യവനചിന്തകൻ ട്രാജഡിയിലെ ഇതിവൃത്തങ്ങൾക്കാണ് പരമപ്രാധാന്യം കല്പിക്കുന്നത്. ട്രാജഡിയിലെ മൂന്നുതരം ഐക്യം (Triple unities) അത്യന്താപേക്ഷിതമാണെന്ന് അരിസ്റ്റോട്ടിൽ പ്രസ്താവിച്ചിട്ടുണ്ട്. സമയം സംബന്ധിച്ച ഐക്യം (Unity of Time) ആണ് അവയിൽ ഒന്നാമത്തേത്. അതായത് നാടകത്തിലെ സംഭവങ്ങളെല്ലാം നാടകാവതരണത്തിനുവേണ്ടി വരുന്ന സമയപരിധിക്കുള്ളിലോ ഇരുപത്തിനാലുമണിക്കൂറിനുള്ളിലോ നടക്കുന്നവ ആയിരിക്കണം. രണ്ടാമത്തേത് സ്ഥലപരമായ ഐക്യം (Unity of place). നാടകത്തിൽ ചിത്രീകരിക്കുന്ന സകല സംഭവങ്ങളും പലേടത്തുവച്ച് നടക്കുന്നവ ആകരുത്. മുന്നാമത്തേത് ക്രിയാംശത്തിന്റെ ഐക്യം (Unity of action) മർമപ്രധാനമായ ഒരു സംഭവത്തിന്റെ വികാസപരിണാമങ്ങളായിരിക്കണം നാടകത്തിൽ ചിത്രീകരിക്കുന്നത്. തുടക്കം മുതൽ അവസാനം വരെ ഒരു സ്ഥലത്തുതന്നെയാണ് ക്രിയ (action)നടക്കുന്നത്. അങ്കങ്ങളായോ (acts) രംഗങ്ങളായോ (scenes) തിരിക്കുന്നില്ല. അതുകൊണ്ടുതന്നെ ഗ്രീക്കുനാടകം സ്ഥലപരമായ ഐക്യം (Unity of place) പാലിച്ചേ മതിയാകൂ. പല വ്യത്യസ്ത സംഭവങ്ങളുടെ പരമ്പര ഒരേ നാടകത്തിൽ കൂട്ടിയിണക്കരുത്. പില്ക്കാലത്തും പാശ്ചാത്യസാഹിത്യത്തിൽ ട്രാജഡികൾ ഉണ്ടായിട്ടുണ്ടെങ്കിലും അവ മിക്കപ്പോഴും ഈ ഐക്യങ്ങൾ പാലിച്ചിരുന്നില്ല. ഗ്രീസിൽ നിന്ന് നാടകം പിന്നീട് റോമിലെത്തി, റോമാസാമ്രാജ്യത്തിന്റെ വികാസം നാടകകലയെ ഉണർത്തിയെങ്കിലും ക്രൈസ്തവമതത്തിന്റെ വ്യാപനം അതിനെ ഏറെ തളർത്തുകയുണ്ടായി.
==== ദുരന്തനാടകം (Tragedy) ====
എല്ലാ ഗ്രീക്ക് ദുരന്തനാടകങ്ങളും മിത്തുകളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിട്ടുള്ളവയായിരുന്നു. അതിലെ കേന്ദ്രകഥാപാത്രം ആദ്യാവസാനം ഒന്നിനുപിറകേ ഒന്നായി ദുരന്തങ്ങളാൽ വേട്ടയാടപ്പെടുന്നവനായിരുന്നു. സാധാരണ മനുഷ്യരേക്കാൾ പ്രാഗല്ഭ്യവും സ്വഭാവവൈശിഷ്ട്യവുമുള്ള വ്യക്തികൾ തങ്ങളുടെ സ്വഭാവത്തിലുള്ള ഏതെങ്കിലുമൊരു ദൗർബല്യം (Hamartia or tragic flaw) മൂലം പരാജയപ്പെടുകയും പരിഹാസ്യരായിത്തീരുകയും അവരുടെ ജീവിതം പൂർണമായ തകർച്ചയിൽ കലാശിക്കുകയും ചെയ്യുന്ന കഥയാണ് ട്രാജഡിയിൽ ചിത്രീകരിക്കാറുണ്ടായിരുന്നത്. [[ഈഡിപ്പസ്]] രാജാവിന്റെ കഥയാണ് ഉത്തമോദാഹരണം.
 
Line 41 ⟶ 36:
ഈസ്കിലസ്, സോഫോക്ലീസ്, യൂറിപ്പിഡെസ് എന്നിവരെ ഗ്രീക്ക് നാടകത്തിലെ ത്രിമൂർത്തികൾ എന്ന് അറിയപ്പെടുന്നു.
 
==== ആക്ഷേപഹാസ്യ നാടകങ്ങൾ(Satyre Plays) ====
 
ഡയോണീഷ്യയിലെ നാടകമത്സരങ്ങളിൽ ദുരന്തനാടകങ്ങളുടെ കൂടെ അവതരിപ്പിച്ചിരുന്ന മറ്റൊരു നാടകരീതിയാണ്‌ ആക്ഷേപഹാസ്യ നാടകങ്ങൾ. ഇത്തരം നാടകങ്ങളിൽ ഗ്രീക്ക് മിത്തുകളുടെ ഹാസ്യരൂപങ്ങളായിരുന്നു അവതരിപ്പിച്ചിരുന്നത്. ഇത്തരം നാടകങ്ങൾ ക്രി.മു. 200 ഓടെ ഗ്രീക്ക് നാടകങ്ങളുടെ തകർച്ചയുടെ ഫലമായി അപ്രത്യക്ഷമാക്കപ്പെട്ടു.
Line 49 ⟶ 44:
ഒരു ട്രെലജിയും ഒരു ആക്ഷേപഹാസ്യനാടകവും ചേരുമ്പോൾ അതിനെ '''ടെട്രലജി'''(Tetralogy ) എന്ന് വിളിക്കുന്നു.
 
==== ശുഭാന്ത നാടകങ്ങൾ (Comedies) ====
കൊമഡി എന്ന വാക്ക് രസിപ്പിക്കുന്ന എന്നർത്ഥമുള്ള '''കൊമോയ്ഡിയ'''(Komoidia) എന്ന ഗ്രീക്ക് വാക്കിൽ നിന്നും ഉണ്ടായതാണ്‌. പഴയത് പുതിയത് എന്നിങ്ങനെ ഗ്രീക്ക് കോമഡികളെ രണ്ടായി തരം തിരിച്ചിരിക്കുന്നു. പഴയ കോമഡികൾ ക്രി.മു. 400ഓട് കൂടി രചിക്കപ്പെട്ട കോമഡികളാണ്‌. കൂടുതലായും എല്ലാ കോമഡികളും പ്രേക്ഷകനെ രസിപ്പിക്കുന്നതിലേക്ക് എത്തിച്ചുകൊണ്ട് അവസാനിക്കുന്നവയാണ്‌.
 
Line 60 ⟶ 55:
ഈ രണ്ട് കാലഘട്ടങ്ങൾക്കും ഇടയിലായി ക്രി.മു. 390 മുതൽ 320 വരെയുള്ള കാലത്തിലെ കോമഡികളിൽ നാടകങ്ങളിലെ വിഷയങ്ങൾ മിത്തുകളിൽ നിന്നും മാറി രാഷ്ട്രീയ സാംസ്കാരിക വിഷയങ്ങളിലേക്ക് തിരിയുകയായിരുന്നു.
 
=== റോമൻ നാടകം ===
ക്രി.മു.200 നുശേഷം ഗ്രീക്ക് നാടകത്തിൻറെ പതനത്തോട് കൂടി റോമിൽ നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. റൊമൻ നാടകവേദികളിൽ ദുരന്തനാടകങ്ങളേക്കാൾ ജനപ്രീതി ശുഭാന്തനാടകങ്ങൾക്കായിരുന്നു. ക്രി.മു.240 കളിൽ റോമിൽ ദുരന്തനാടകം അവതരിപ്പിച്ച്വരിൽ പ്രധാനിയായിരുന്നു '''ലിവിയസ് ആൻഡ്രോണിക്സ്'''. എങ്കിലും മറ്റൊരു പ്രധാന റോമൻ നാടകകൃത്ത് ആയിരുന്നു '''ലൂഷ്യസ് അനീയസ് സെനക്കെ'''. ഇദ്ദേഹത്തിൻറെ നാടകങ്ങൾ ഗ്രീക്ക് നാടകങ്ങളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടവയായിരുന്നു. അദ്ദേഹത്തിൻറെ നാടകങ്ങളിലെ ഏറ്റവും പ്രധാന പ്രത്യേകത അഞ്ചങ്കസംവിധാനം. പ്രതികാരം, മാന്ത്രികത, പ്രേതം എന്നീ വിഷയങ്ങൾ അദ്ദേഹത്തിൻറെ രചനകളിൽ ഉൾപ്പെടുത്തിയിരുന്നു.
പിന്നീടുണ്ടായ നവോത്ഥാന നാടക കാലത്ത് സെനക്കെയുടെ രചനകൾ സ്വാധീനം ചെലുത്തിരുന്നു.
Line 68 ⟶ 63:
റോമൻ നാടകവേദികളിൽ ശുഭാന്ത, ദുരന്ത നാടകങ്ങൾ കൂടാതെ '''മൈം'''(Mime) '''പൻറോമൈം'''(Pantomime) എന്നീ നാടകരൂപങ്ങളും ആവിർഭവിച്ചു. മതപരവും ഭരണപരവുമായ മാറ്റങ്ങൾ റോമൻ നാടങ്ങളുടെ തകർച്ചയ്ക്ക് കരണമായെന്ന് കരുതപ്പെടുന്നു. ക്രി.വ. 533 ലാണ്‌ പ്രാചീന റോമൻ നാടകാവതരണം നടന്നത്.
 
===മധ്യകാലം===
==== മൈം(Mime) ====
 
==== പാൻറോമൈം(Pantomime) ====
'''ക്രി.വ.- ക്രിസ്തുവർഷം (ക്രിസ്തുവിൻറെ ജനനത്തിന്‌ ശേഷം)'''
 
==മധ്യകാലം==
റോമാ സാമ്രാജ്യത്തോടൊപ്പം ക്രിസ്തുമതം യുറോപ്പ് മുഴുവൻ വ്യാപിച്ചത് നാടകകലയുടെ തളർച്ചയ്ക്കു കാരണമായിത്തീർന്നു. ക്രൈസ്തവസഭ മതവിശ്വാസികളെ അഭിനയത്തിൽ നിന്നു കർശനമായി വിലക്കുകയുണ്ടായി. ആ കാലഘട്ടത്തിലെ യൂറോപ്യൻ നാടകാവതരണം സാമൂഹികാഘോഷങ്ങളിലും പ്രഭുക്കന്മാർ അതിഥികൾക്കായി ഒരുക്കിയിരുന്ന സത്കാരസദസ്സുകളിലുമുള്ള സംഗീതാലാപനത്തോടു കൂടിയ നൃത്തനൃത്യങ്ങളിൽ ഒതുങ്ങിനിന്നു. അതിനാൽ ഈ സാഹചര്യങ്ങളുടെ നടുവിൽ അഭിനയത്തിനുവേണ്ടിയുള്ള നാടകരചന നാമമാത്രമായി. മികച്ച നാടകങ്ങൾ സാഹിത്യ കൃതികൾ എന്ന നിലയിലാണ് ശ്രദ്ധിക്കപ്പെട്ടത്. നാടകാവതരണം തീരെ കുറഞ്ഞു. മധ്യകാലത്ത് നാടകാവതരണം തുടങ്ങിയത് ക്രൈസ്തവദേവാലയങ്ങളുടെ ഉള്ളിലായിരുന്നു. പിന്നീട് അതു പള്ളിമുറ്റത്തേക്കു മാറി. ചന്തസ്ഥലങ്ങളിൽ ബൂത്ത് സ്റ്റേജുകൾ ക്രമീകരിച്ച് നാടകങ്ങൾ അവതരിപ്പിക്കുന്ന പതിവുമുണ്ടായിരുന്നു. ഗിൽഡ് ഹാളുകളും (Guild Halls) നാടകവേദികളായി മാറി.
 
റോമാസാമ്രാജ്യത്തിന്റെ പതനത്തിനും നവോത്ഥാനകാലത്തിനുമിടയിലുള്ള ഏതാണ്ട് പത്ത് നൂറ്റാണ്ടുകൾ യൂറോപ്യൻ നാടകവേദിയുടെ ജീർണകാലഘട്ടമായിരുന്നു. അശ്ളീലത്തിലേക്ക് കൂപ്പുകുത്തിയ നാടകാവതരണങ്ങളെ ക്രൈസ്തവമതം സമ്പൂർണമായി എതിർക്കുകതന്നെ ചെയ്തു. മധ്യകാലത്ത് യുറോപ്പിലെ നാടകവേദിയിലുണ്ടായ എടുത്തുപറയത്തക്ക സംഭവവികാസം ക്രൈസ്തവ മതവിശ്വാസത്തോട് ഗാഢമായി ബന്ധപ്പെട്ട 'മിറക്കിൾ പ്ലേ'(Miracle Play)യുടെ ആവിർഭാവവും പ്രചാരവുമാണ്. ഈ വിഭാഗത്തിൽപ്പെടുന്ന നാടകകൃതികളും നാടകാവതരണങ്ങളും മതവിശ്വാസപ്രചാരണത്തിന് സഹായകമായിരുന്നു എന്നതാണ് ഇതിനു കാരണം. എങ്കിലും മിറക്കിൾ പ്ലേയുടെ അവതരണം എല്ലായിടത്തും ഒരുപോലെ കലാപരമായിരുന്നില്ല. അവയുടെ ഭാഷയിലും രചനാരീതിയിലും അവതരണരീതിയിലും സംഭവിച്ച പരിണാമം ദേശീയസ്വഭാവമുള്ള നാടകങ്ങളുടെ ആവിർഭാവത്തിന് വഴിതെളിച്ചു. ബൈബിളിലെ അദ്ഭുതകഥകൾ പ്രമേയമാക്കുന്ന മിറക്കിൾ പ്ലേകളോടൊപ്പംതന്നെ മിസ്റ്ററി പ്ലേകളും (Mystery Play) അരങ്ങിലെത്തി. കന്യകാപുത്രനായി ക്രിസ്തു ജനിച്ചത്, ത്രിത്വ വിശ്വാസം തുടങ്ങിയ ഗഹനങ്ങളായ ദിവ്യരഹസ്യങ്ങളെ ആധാരമാക്കിയുള്ളവയാണ് മിസ്റ്ററി പ്ലേകൾ. സദ്ഗുണങ്ങളും ദുർഗുണങ്ങളും കഥാപാത്രങ്ങളായി വരുന്ന മൊറാലിറ്റി പ്ലേകളും (Morality Play) ഇക്കാലത്ത് അവതരിപ്പിച്ചു വന്നു. ഇന്റർലൂഡുകളാണ് (Interlude) മറ്റൊരിനം. ഒരു നാടകം വേദിയിൽ നടക്കുമ്പോൾ രണ്ടങ്കങ്ങൾക്കിടയിലുള്ള സമയത്ത് അവതരിപ്പിക്കുന്നതിനുള്ളതാണ് ഇന്റർലൂഡ്. എന്നാൽ ഇത് നാടകം തുടങ്ങുന്നതിനുമുമ്പോ പിമ്പോ വേണമെങ്കിലും അവതരിപ്പിക്കാവുന്നതാണ്. ഇതിനുപുറമേ മറ്റു കലാപരിപാടികൾക്കിടയിലും വിരുന്നുകൾക്കിടയിലും ഉള്ള സമയത്തും ഇന്റർലൂഡിന് വേദി ഒരുങ്ങിയിരുന്നു. ക്രൈസ്തവസഭയുടെ അനുഗ്രഹത്തോടെ വളർന്ന മധ്യകാല നാടകകലയ്ക്കെതിരായ ചില പ്രതിഷേധങ്ങളും അക്കാലത്തുണ്ടായി. അധ്യാപകരും അഭിഭാഷകരുമടങ്ങിയ ബുദ്ധിജീവിവർഗമാണ് അതിന് നേതൃത്വം നല്കിയത്. അങ്ങനെ പിറന്ന ചില പ്രതിഷേധാത്മക നാടകങ്ങൾക്ക് നല്ല ഉദാഹരണമാണ് ദ് ഫീസ്റ്റ് ഒഫ് ഏൻ ആസ് (ഒരു കഴുതയുടെ സദ്യ). അക്കാലത്തെ വൈദികരുടെ ജീവിതരീതികളെയും പൗരോഹിത്യകർമങ്ങളെയും പരിഹസിക്കുന്ന ഒരു നാടകമായിരുന്നു അത്.
 
=== നവോത്ഥാന നാടകം ===
ക്രി.വ. 1500 കളിൽ ഗ്രീക്ക് റോമൻ സാഹിത്യങ്ങളുടെ ചുവടുപിടിച്ച് ഇറ്റലി ആസ്ഥാനമാക്കി യൂറോപ്പിലാകെ രൂപംകൊണ്ടതാണ്‌ നവോത്ഥാന തരംഗം എന്നറിയപ്പെടുന്നത്. ഇതുമൂലം നാടകരംഗത്തും മാറ്റങ്ങൾ ഉണ്ടാവുകയും, '''അർസ്റ്റോട്ടിലി'''ൻറെ '''പോയറ്റിക്സ്'''(Poetics) , '''ഹൊറേസി'''ൻറെ '''ആർട്ട് ഓഫ് പൊയട്രി'''(Art of Poetry) എന്നീ കൃതികളെ അടിസ്ഥാനമാക്കി വളരെയധികം നാടകങ്ങൾ രൂപം കൊള്ളുകയും ചെയ്തു. ഇത്തരം പ്രസ്ഥാനങ്ങളെ '''നിയോ ക്ലാസിക്സിസം''' എന്ന് അറിയപ്പെട്ടിരുന്നു.
 
Line 93 ⟶ 83:
ഷെയ്ക്സ്പിയറിന്റെ സമകാലികരായിരുന്നു ക്രിസ്റ്റഫർ മാർലോയും ബെൻ ജോൺസണും. ഡോ. ഫൗസ്റ്റ് എന്ന ഐതിഹ്യകഥാപാത്രത്തിന്റെ കഥയെ ആസ്പദമാക്കി മാർലൊ രചിച്ച നാടകം (ഡോക്ടർ ഫോസ്റ്റസ്) പ്രത്യേക പരാമർശമർഹിക്കുന്നു. രചനാശില്പത്തിന്റെ സവിശേഷതകൊണ്ട് ഈ നാടകം ലോകപ്രശസ്തിയാർജിച്ചു. കാല്പനികസാഹിത്യത്തിന്റെയും കലയുടെയും ആരംഭഘട്ടത്തിൽ ഇതേ കഥാപാത്രത്തെ കേന്ദ്രമാക്കിക്കൊണ്ട് വിഖ്യാത ജെർമൻ സാഹിത്യകാരനായ ഗെയ്ഥെ രചിച്ച കാവ്യനാടകവും (ഫൗസ്റ്റ്) ലോകപ്രശസ്തി ആർജിച്ചിട്ടുള്ളതാണ്.
 
=== ദേശീയ നാടകം ===
==== പാസ്റ്ററൽ(Pastoral) ====
 
==== ഇൻറർമെസ്സോ(Intermezzo) ====
 
==== ഓപ്പറ(Opera) ====
 
== ദേശീയ നാടകം ==
ഇറ്റാലിയൻ നാടകപ്രസ്ഥാനത്തിൽ നിന്നും നാടകപ്രസ്ഥാനം വികസിപ്പിക്കുന്നതിലേക്കായി രൂപം കൊണ്ട നാടക പ്രസ്ഥാനമാണ്‌ ദേശീയനാടക പ്രസ്ഥാനം. ക്രി.വ. 1580 നും 1642 നും ഇടയിൽ ഇഒഗ്ലണ്ടിൽ ആണ്‌ അത്തരം നാടകപ്രസ്ഥാനങ്ങൾ രൂപംകൊണ്ടത് എന്ന് കരുതപ്പെടുന്നു. 1580 മുതൽ 1603 വരെയുള്ള കാലഘട്ടത്തിൽ ഇംഗ്ലണ്ടിലെ '''എലിസബത്ത് രാജ്ഞി ''' ഒന്നാമൻറെ ഭരണകാലത്തിൻറെ ആദ്യപകുതിയിലും, 1603 മുതൽ 1625 വരെയുള്ള '''ജയിംസ് രാജാവ് ''' ഒന്നാമൻറെ ഭരണകാലത്തിലും ,അതിനുശേഷം വന്ന '''ചാൾസ് രാജാവ് '''ഒന്നാമൻറെ കാലത്തിലുമായി ഇംഗ്ലണ്ടിൽ നിരവധി നാടകങ്ങൾ രചിക്കപ്പെട്ടു. അവയെ എലിസബത്തൻ, ജാക്കോബിയൻ, കരോലിൻ എന്നീ പേരുകളിൽ അറിയപ്പെടുന്നു.
 
=== എലിസബത്തൻയൂറോപ്യൻ നാടകം ===
 
=== ജാക്കോബിയൻ നാടകം ===
 
=== കരോലിൻ നാടകം ===
 
== യൂറോപ്യൻ നാടകം ==
1640 കളിൽ ഇംഗ്ലണ്ട് പാർലമെൻറിൻറെ അധികാരം '''പ്യൂരിറ്റൻ''' (Puritan) എന്ന ക്രിസ്തീയ വിഭാഗം പിടിച്ചെടുക്കുകയും 1642 ഓട് കൂടി യൂറോപ്പിലാകെ നാടകശാലകളും നാടകപ്രസ്ഥാനങ്ങളും നിരോധിക്കുകയും ചെയ്തു. അതിനുശേഷം 1660 കളോട്കൂടി '''ചാൾസ് രണ്ടാമൻ''' അധികാരത്തിലെത്തുകയും നാടകങ്ങൾ നിയമവിധേയമാക്കുകയും ചെയ്തു. അതിനുശേഷം ആദ്യമായി സ്ത്രീകൾ അഭിനയരംഗത്തേക്ക് വരുകയും ചെയ്തു. വീരോചിത നാടകങ്ങൾ, സെൻറിമെൻറൽ നാടകങ്ങൾ, ബാലഡ് ഓപ്പറ തുടങ്ങിയ പുതിയ നാടകരീതികൾ ഈ കാലയളവിൽ വികാസം പ്രാപിച്ചവയാണ്‌.
 
"https://ml.wikipedia.org/wiki/നാടകം" എന്ന താളിൽനിന്ന് ശേഖരിച്ചത്