"നാടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80:
== നവോത്ഥാന നാടകം ==
ക്രി.വ. 1500 കളിൽ ഗ്രീക്ക് റോമൻ സാഹിത്യങ്ങളുടെ ചുവടുപിടിച്ച് ഇറ്റലി ആസ്ഥാനമാക്കി യൂറോപ്പിലാകെ രൂപംകൊണ്ടതാണ്‌ നവോത്ഥാന തരംഗം എന്നറിയപ്പെടുന്നത്. ഇതുമൂലം നാടകരംഗത്തും മാറ്റങ്ങൾ ഉണ്ടാവുകയും, '''അർസ്റ്റോട്ടിലി'''ൻറെ '''പോയറ്റിക്സ്'''(Poetics) , '''ഹൊറേസി'''ൻറെ '''ആർട്ട് ഓഫ് പൊയട്രി'''(Art of Poetry) എന്നീ കൃതികളെ അടിസ്ഥാനമാക്കി വളരെയധികം നാടകങ്ങൾ രൂപം കൊള്ളുകയും ചെയ്തു. ഇത്തരം പ്രസ്ഥാനങ്ങളെ '''നിയോ ക്ലാസിക്സിസം''' എന്ന് അറിയപ്പെട്ടിരുന്നു.
 
നവോത്ഥാനകാലഘട്ടത്തിൽ മിക്ക യൂറോപ്യൻ രാജ്യങ്ങളിലെയും നാടകം രൂപപരമായും ഉള്ളടക്കത്തിന്റെ കാര്യത്തിലും പല പരിവർത്തനങ്ങൾക്കും വിധേയമായി. ഇറ്റലിയിലായിരുന്നു നിർണായകമാറ്റങ്ങൾ ആദ്യമുണ്ടായത്. മനുഷ്യൻ എങ്ങനെയായിരിക്കണമെന്നല്ല എങ്ങനെയിരിക്കുന്നു എന്ന് കാണിച്ചുകൊടുക്കുകയാണ് നാടകധർമം എന്ന് പ്രഖ്യാപിച്ച ഇറ്റാലിയൻ ഹ്യൂമനിസ്റ്റ് നാടകകൃത്തുക്കൾ സമകാലീന ഇറ്റലിയുടെ ഒരു പരിഛേദംതന്നെ അരങ്ങിലെത്തിച്ചു. അത് യൂറോപ്പിലാകമാനം അർഥപൂർണമായ ഒരു നാടകവേദിയുടെ പിറവിക്ക് നിമിത്തമായി.
 
ശുഭാന്ത ദുരന്ത നാടകങ്ങൾക്ക് പുറമേ ഇറ്റലിയിലെ നാടകമത്സരങ്ങളിൽ, വനദേവതമഅരും ഇടയന്മാരും തമ്മിലുള്ള പ്രണയം വിഷയമാക്കി അവതരിപ്പിച്ചിരുന്ന ഒരു നാടകരൂപമായിരുന്നു '''പാസ്റ്ററൽ'''(Pastoral).
"https://ml.wikipedia.org/wiki/നാടകം" എന്ന താളിൽനിന്ന് ശേഖരിച്ചത്