"നാടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50:
=== ശുഭാന്ത നാടകങ്ങൾ (Comedies) ===
കൊമഡി എന്ന വാക്ക് രസിപ്പിക്കുന്ന എന്നർത്ഥമുള്ള '''കൊമോയ്ഡിയ'''(Komoidia) എന്ന ഗ്രീക്ക് വാക്കിൽ നിന്നും ഉണ്ടായതാണ്‌. പഴയത് പുതിയത് എന്നിങ്ങനെ ഗ്രീക്ക് കോമഡികളെ രണ്ടായി തരം തിരിച്ചിരിക്കുന്നു. പഴയ കോമഡികൾ ക്രി.മു. 400ഓട് കൂടി രചിക്കപ്പെട്ട കോമഡികളാണ്‌. കൂടുതലായും എല്ലാ കോമഡികളും പ്രേക്ഷകനെ രസിപ്പിക്കുന്നതിലേക്ക് എത്തിച്ചുകൊണ്ട് അവസാനിക്കുന്നവയാണ്‌.
 
സാധാരണ മനുഷ്യരുടെ ദൗർബല്യങ്ങളും അവരുടെ പെരുമാറ്റത്തിലുള്ള വൈകല്യങ്ങളും ചിത്രീകരിച്ച് ആസ്വാദകരെ ഹാസ്യരസത്തിൽ മുഴുകിക്കുന്ന നാടകങ്ങളായിരുന്നു ശുഭാന്തനാടകങ്ങൾ. പരിഹാസത്തിലൂടെ പൗരന്മാരുടെ സ്വഭാവത്തിലെയും പെരുമാറ്റത്തിലെയും വൈകല്യങ്ങൾ വെളിപ്പെടുത്തുന്ന നാടകങ്ങളായിരുന്നു അവ. അവയിലെ കഥാപാത്രങ്ങൾ സാധാരണ മനുഷ്യരുടെ തനിപ്പകർപ്പുകൾ അല്ലെന്നും അതിശയോക്തിപരമായ പുനഃസൃഷ്ടികളാണ് എന്നും കാണിക്കാൻ കോമഡിയിലെ നടന്മാർ മുഖംമൂടികൾ ധരിക്കാറുണ്ടായിരുന്നു
 
ക്രി.മു. 448 ൽ ജനിച്ച '''അരിസ്റ്റോഫനിസ്''' രചിച്ചവ പഴയ കോമഡികളിൽ പെടുന്നു. '''അക്കാർണിയൻസ്, നൈറ്റ്സ്, ക്ലൗഡ്സ്, വാസ്പ്സ്, ബേർഡ്സ്, ലിസി സ്ട്രാറ്റ, തെസ്മോ ഫോറിയാസുസെ, എക്ലൈസിയാസുസെ, പ്ലൂട്ടസ്''' എന്നിവയാണ്‌ അരിസ്റ്റോഫനിസ് രചിച്ചിട്ടുള്ളതിൽ ഇന്ന് നിലവിലുള്ള കൃതികൾ. രാഷ്ട്രീയം, സാമൂഹികം, സാംസ്കാരികം എന്നിങ്ങനെയുള്ള വിഷയങ്ങളായിരുന്നു ഇദ്ദേഹത്തിൻറെ കൃതികളിലെ സവിശേഷതകൾ.
"https://ml.wikipedia.org/wiki/നാടകം" എന്ന താളിൽനിന്ന് ശേഖരിച്ചത്