"അന്താരാഷ്ട്ര തൊഴിൽ സംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

63 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
r2.7.2) (യന്ത്രം പുതുക്കുന്നു: sv:Internationella arbetsorganisationen; cosmetic changes
(ചെ.) (r2.6.5) (യന്ത്രം പുതുക്കുന്നു: la:Societas Internationalis Laboris)
(ചെ.) (r2.7.2) (യന്ത്രം പുതുക്കുന്നു: sv:Internationella arbetsorganisationen; cosmetic changes)
| footnotes =
}}
അന്താരാഷ്ട്രതലത്തിൽ തൊഴിൽ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന [[United Nations|ഐക്യരാഷ്ട്രസഭയുടെ]] ഒരു ഏജൻസിയാണ്‌ '''അന്താരാഷ്ട്ര തൊഴിൽ സംഘടന'''. (The '''International Labour Organization''' (ILO) ) ഇതിന്റെ ആസ്ഥാനം [[Switzerland|സ്വിറ്റ്‌സർലന്റിലെ]] [[Geneva|ജനീവയിലാണ്]]. ഈ സംഘടനക്ക് 1969 ലെ [[Nobel Peace Prize|സമാധാനത്തിനുള്ള ]] [[നോബൽ സമ്മാനം]] ലഭിച്ചിട്ടുണ്ട്. <ref>{{cite web
| title=The Nobel Peace Prize 1969
| work=Nobelprize.org
}}</ref>
 
== ചരിത്രം ==
[[Fileപ്രമാണം:1919-ILC-secretariatstaff.jpg|thumb|500px|E. H. Greenwood, US Delegate and Harold B. Butler, Secretary-General, with secretarial staff of the first International Labour Conference in Washington, D.C., October-November 1919, in front of the Pan American Building.]]
 
 
 
 
== ലക്ഷ്യങ്ങൾ ==
സാമ്പത്തികസമത്വത്തിലും സാമൂഹികനീതിയിലും കൂടി മാത്രമേ ലോകമെങ്ങും സ്ഥായിയായ സമാധാനം ഉണ്ടാക്കാൻ കഴിയൂ എന്നതാണ് സംഘടനയുടെ മൌലികതത്ത്വം. 1919-ൽ സംഘടനയുടെ ഭരണഘടന ഉണ്ടാക്കിയപ്പോഴും 1944-ൽ [[ഫിലാഡെൽഫിയ|ഫിലാഡൽഫിയയിൽ]] നടന്ന തൊഴിൽസമ്മേളനത്തിലും ഈ വസ്തുത ഊന്നിപ്പറഞ്ഞിരുന്നു. തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താതിരിക്കുന്നതും അവർക്കു ദോഷം ഉണ്ടാകുന്ന രീതിയിൽ തൊഴിൽ സാഹചര്യങ്ങൾ ഉണ്ടാകുന്നതും ലോകസമാധാനത്തിന് അപകടമാണെന്നതുകൊണ്ട് ഈ ദുഃസ്ഥിതി അവസാനിപ്പിക്കണമെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്. സംഘടനയുടെ പ്രധാനോദ്ദേശ്യങ്ങൾ 1944-ൽ പ്രസ്താവിച്ചപ്പോഴും മൌലികതത്ത്വങ്ങൾക്ക് കൂടുതൽ പ്രാധാന്യം നല്കിയിരുന്നു. ''എവിടെയെങ്കിലും ദാരിദ്രമുണ്ടെങ്കിൽ അത് എല്ലായിടത്തും ഐശ്വര്യത്തിന് വിഘാതമായിരിക്കും'' എന്നത് സംഘടനയുടെ ആദർശസൂക്തമാണ്. ജനങ്ങൾക്ക് സ്വാതന്ത്ര്യവും സാമ്പത്തികസുരക്ഷിതത്വവും അവസരസമത്വവും പ്രദാനം ചെയ്യുന്നതോടൊപ്പം അവർക്ക് ഭൗതികവും മാനസികവുമായ വളർച്ചയുണ്ടാകാൻ കഴിയണമെന്നും ഈ ലക്ഷ്യങ്ങൾ നടപ്പിലാക്കുകയാണ് സംഘടനയുടെ ദേശീയവും അന്താരാഷ്ട്രീയവുമായ പ്രവർത്തനങ്ങളുടെയെല്ലാം അടിസ്ഥാനമെന്നും ഇതിന്റെ വെളിച്ചത്തിൽ എല്ലാ അന്താരാഷ്ട്ര സാമ്പത്തികബന്ധങ്ങളും പരിശോധിക്കുന്നതിനുള്ള ചുമതല അന്താരാഷ്ട്രതൊഴിൽ സംഘടനയ്ക്കുള്ളതാണെന്നും സംഘടനയുടെ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
മൌലികോദ്ദേശ്യങ്ങളുടെ അടിസ്ഥാനത്തിൽ തൊഴിൽ സംബന്ധമായ എല്ലാ പരിപാടികളും നിർവഹിക്കുകയും അവയുടെ അഭിവൃദ്ധിക്കുവേണ്ടി സംഘടന സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നു. തൊഴിൽസാഹചര്യങ്ങൾ വർധിപ്പിക്കുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനും വേണ്ട പദ്ധതികൾ ആവിഷ്കരിക്കുക; തൊഴിലാളികൾക്ക് സാങ്കേതികപരിശീലനം നല്കുക; ജോലിസമയം, വേതനം എന്നിവയെ സംബന്ധിച്ച നയങ്ങൾ രൂപവത്കരിക്കുക; സൌഹാർദപരമായ മുതലാളി-തൊഴിലാളി ബന്ധങ്ങൾക്ക് പ്രോത്സാഹനം നല്കുക; തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷിതത്വം ഏർപ്പെടുത്തുക; ആരോഗ്യസംരക്ഷണം, അടിസ്ഥാന വിദ്യാഭ്യാസം എന്നിവ സംഘടിപ്പിക്കുക തുടങ്ങിയവ സംഘടനയുടെ പ്രവർത്തനപരിധിയിൽപ്പെടുന്നു. ഇവ കൂടാതെ അന്താരാഷ്ട്ര കൺവൻഷനുകൾ ഏർപ്പെടുത്തുന്നതിന് അംഗരാഷ്ട്രങ്ങളോടു ശുപാർശ ചെയ്യുക, അംഗരാജ്യങ്ങൾ അന്യോന്യം സാങ്കേതിക സഹായങ്ങൾ നല്കുക, ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, തൊഴിലില്ലായ്മ നിർമാർജനം ചെയ്യുക എന്നിവയും സംഘടനയുടെ പ്രവർത്തനങ്ങളാണ്.
 
 
== ഭരണസംവിധാനം ==
സംഘടനയ്ക്ക് അന്താരാഷ്ട്ര തൊഴിൽ കോൺഫറൻസ്, ഭരണസമിതി, അന്താരാഷ്ട്ര തൊഴിൽകാര്യാലയം എന്നിങ്ങനെ മൂന്ന് പ്രധാന ഭരണഘടകങ്ങൾ ഉണ്ട്. അംഗരാഷ്ട്രങ്ങളിലെ പ്രതിനിധികളെ ഉൾക്കൊള്ളുന്ന കോൺഫറൻസാണ് സംഘടനയുടെ ഭരണപരമായ കാര്യങ്ങൾ തീരുമാനിക്കുന്നത്. സംഘടനയുടെ ബഡ്ജറ്റ് ചർച്ച, ഡയറക്ടർ ജനറലിന്റെ നിയമനം, തൊഴിൽകാര്യാലയത്തിന്റെ പ്രവർത്തനം തുടങ്ങിയവ ഭരണസമിതിയുടെ അധികാരത്തിൽപ്പെടുന്നു. കോൺഫറൻസിൽ എല്ലാ അംഗരാഷ്ട്രങ്ങൾക്കും തുല്യമായ അധികാരങ്ങളുണ്ട്. ഓരോ പ്രതിനിധിക്കും ഓരോ വോട്ട് രേഖപ്പെടുത്താം. ഭരണസമിതിയുടെ അംഗങ്ങളിൽ വ്യവസായപ്രാധാന്യമുള്ള 10 അംഗരാഷ്ട്രങ്ങളിൽനിന്നുള്ള 10 പ്രതിനിധികൾ ഉൾപ്പെടുന്നു.
 
 
== അംഗത്വം ==
ഏതു രാജ്യത്തിനും സംഘടനയുടെ അംഗമാകാവുന്നതാണ്. 1919-ൽ [[ജർമ്മനി|ജർമനിയും]] 1934-ൽ [[അമേരിക്ക|അമേരിക്കയും]] [[റഷ്യ|റഷ്യയും]] സംഘടനയിൽ അംഗങ്ങളായി. 1939-ൽ റഷ്യ സംഘടനയിൽനിന്ന് പിൻമാറിയെങ്കിലും 1954-ൽ വീണ്ടും ചേരുകയുണ്ടായി. 1977-80 കാലത്ത് യു.എസ്. സംഘടനയിൽ നിന്ന് വിട്ടുനിന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം പടിഞ്ഞാറൻ ജർമനി അംഗത്വം സ്വീകരിച്ചു. ലീഗ് ഒഫ് നേഷൻസിലും ഐക്യരാഷ്ട്രസഭയിലും അംഗങ്ങളായിട്ടുള്ള രാഷ്ട്രങ്ങൾക്ക് സംഘടനയുടെ ഭരണഘടനയും വ്യവസ്ഥകളും ഒപ്പുവച്ച് സംഘടനയിൽ അംഗങ്ങളാകാം. 2006-ൽ അന്താരാഷ്ട്ര തൊഴിൽ സംഘടനയിൽ 179 അംഗങ്ങളുണ്ട്. ലീഗ് ഒഫ് നേഷൻസിലും ഐക്യരാഷ്ട്രസഭയിലും അംഗങ്ങളല്ലാത്ത രാഷ്ട്രങ്ങളുടെ പ്രവേശനം ഗവൺമെന്റ് പ്രതിനിധികളിൽ മൂന്നിൽ രണ്ടു ഭാഗംകൂടി ഉൾക്കൊള്ളുന്ന സമ്മേളനപ്രതിനിധികളുടെ മൂന്നിൽ രണ്ടുഭാഗത്തിന്റെ വോട്ടുകൊണ്ടു മാത്രമേ സാധ്യമാകൂ.
 
 
== കൺവെൻഷനുകളും ശുപാർശകളും ==
അന്താരാഷ്ട്രസാമൂഹിക-സാമ്പത്തികപ്രശ്നങ്ങൾ ചർച്ച ചെയ്യുകയും അവയ്ക്ക് പരിഹാരമാർഗങ്ങൾ കണ്ടുപിടിക്കുകയുമാണ് സംഘടനയുടെ ജോലി. കൺവെൻഷനും ശുപാർശയും ഇതിനുള്ള രണ്ടുമാർഗങ്ങളാണ്. കൺവെൻഷന്റെയും ശുപാർശയുടെയും കരട് തൊഴിൽകാര്യാലയമാണ് തയ്യാറാക്കുന്നത്. ഗവൺമെന്റുകളുമായി ചർച്ച ചെയ്ത് തയ്യാറാക്കുന്ന കരടുകൾ കോൺഫറൻസ് കമ്മിറ്റിയുടെ പരിശോധനയ്ക്കയയ്ക്കുന്നു. കോൺഫറൻസിൽ മൂന്നിലൊന്നു ഭൂരിപക്ഷത്തോടെ ഇതംഗീകരിക്കപ്പെടുന്നു. അംഗരാഷ്ട്രങ്ങൾക്ക് നിയമമാക്കാൻ പാകത്തിലുള്ള മാതൃകാനിയമാവലിയാണ് കൺവെൻഷൻ. ശുപാർശകൾക്ക് കൺവെൻഷനെക്കാൾ കുറഞ്ഞ നിയമസാധ്യതയേയുള്ളൂ.
 
 
== സാങ്കേതികസഹായം ==
തൊഴിൽനിയമനിർമാണത്തിലും അവ നടപ്പിലാക്കുന്നതിലുമായിരുന്നു സംഘടന ആദ്യകാലങ്ങളിൽ ശ്രദ്ധ പതിപ്പിച്ചിരുന്നത്. 1949-നുശേഷം സംഘടന അതിന്റെ സാങ്കേതിക സഹായപരിപാടികൾ വിപുലീകരിച്ചു. തൊഴിൽസാധ്യതകൾ ആരായുന്നതിനും ഉന്നതപരിശീലനത്തിനും കൃഷി, വ്യവസായം, ചെറുകിട തൊഴിലുകൾ എന്നിവയുടെ വികസനത്തിനും വേണ്ട സഹായങ്ങൾ നല്കിവരുന്നുണ്ട്.
 
തൊഴിലാളി യൂണിയനുകളുണ്ടാക്കുന്നതിനുള്ള അവകാശം നേടുന്നതിനായി 1948-ൽ ആദ്യത്തെ കൺവെൻഷൻ നടത്തി. തൊഴിൽ സംഘടനകൾ രൂപവത്കരിക്കുന്നതിലും സംഘടിതമായ വിലപേശലിനുംവേണ്ടി 1949-ലും കൺവെൻഷൻ നടത്തുകയുണ്ടായി. പരാതികളെപ്പറ്റി അന്വേഷിക്കുന്നതിന് ഭരണസമിതി 1951-ൽ ഒരു സമിതിയെ നിയോഗിച്ചു. നിർബന്ധമായി തൊഴിലെടുപ്പിക്കുന്നതിനെക്കുറിച്ചന്വേഷിക്കുന്നതിന് 1951-ൽ നിയമിച്ച ഒരു അഡ്ഹോക്ക് സമിതി 24 രാജ്യങ്ങളിലായി 100 അന്വേഷണങ്ങൾ നടത്തി. അന്താരാഷ്ട്രതൊഴിൽ സംഘടനയുടെ ആഭിമുഖ്യത്തിൽ 1968 ഒ. 23 മുതൽ ന. 15 വരെ ജംഷഡ്പൂരിൽ സാങ്കേതിക വിദഗ്ധ പരിശീലനത്തെപ്പറ്റി ഏഷ്യൻ രാജ്യങ്ങൾക്കായുള്ള ഒരു സെമിനാർ നടത്തുകയുണ്ടായി. 14 ഏഷ്യൻ രാജ്യങ്ങളിലെ വിദഗ്ധൻമാർ ചേർന്ന് 'ഏഷ്യൻ അസോസിയേഷൻ ഒഫ് പേർസണേൽ മാനേജ്മെന്റ്' രൂപവത്കരിച്ചു. എല്ലാ രാജ്യങ്ങളും 1969 ജൂല. 15-ന് ഈ അസോസിയേഷന്റെ അംഗത്വം സ്വീകരിച്ചു. ആഗോളവത്കരണത്തിന്റെ വരവും ലോകവാണിജ്യ സംഘടനയുടെ രൂപീകരണവും ഈ സംഘടനയുടെ പ്രസക്തിയെയും പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചിരിക്കുന്നു. കാരണം ഐ.എൽ.ഒയുടെ തീരുമാനങ്ങൾ ലോകവാണിജ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ ഉടലെടുക്കുന്ന അന്താരാഷ്ട്ര ഉടമ്പടികളുടെ തീർപ്പിന് വിധേയമാണ്. ഇന്റർനാഷണൽ ലേബർ റിവ്യു (International Labour Review), ബുള്ളറ്റിൻ ഒഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് (Bulletin of Labour Statistics ), ട്രെയിനിങ് ഫോർ പ്രോഗ്രസ് (Training for progress) എന്നിവ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ പ്രധാന പ്രസിദ്ധീകരണങ്ങളാണ്.
 
== അവലംബം ==
{{Reflist}}
== പുറത്തേക്കുള്ള കണ്ണികൾ ==
=== ഔദ്യോഗിക സൈറ്റിലേക്കുള്ള കണ്ണികൾ ===
* [http://www.ilo.org/ Official site of the International Labour Organization]
* [http://www.ilo.org/public/english/about/history.htm About the International Labour Organization]
* [http://www.ilo.org/public/english/standards/relm/country.htm ILO Member States]
* [http://www.ilo.org/public/english/about/iloconst.htm Constitution of the International Labour Organization]
* [http://www.ilo.org/public/english/standards/relm/ilc/ International Labour Conference]
* [http://www.ilo.org/ilolex/english/convdisp1.htm ILO Conventions]
* [http://www.ilo.org/ilolex/english/recdisp1.htm ILO Recommendations]
* [http://laborsta.ilo.org/ LABORSTA: database of labour statistics]
* [http://www.ilo.org/dyn/natlex NATLEX Database of national labour, social security and related human rights legislation]
* [http://www.ilo.org/public/english/support/lib/index.htm ILO Library]
* [http://labordoc.ilo.org/ Labordoc : database of ILO and other publications on the world of work]
* [http://www.ilo.org/public/english/support/lib/financialcrisis/index.htm ILO Job Crisis Observatory]
* [http://www.ilo.org/dyn/media ILO Photo Library]
 
=== പുറത്തേക്കുള്ള മറ്റ് കണ്ണികൾ ===
* [http://www.minorityrights.org/admin/Download/Pdf/ILOhandbook.pdf The International Labour Organization: A Handbook for Minorities and Indigenous Peoples], London, Minority Rights Group, 2002
* [http://www.ilo.org/90 The ILO 90th Anniversary is in a Global Website]
{{ഫലകം:Nobel Peace Prize}}
{{Sarvavijnanakosam}}
 
[[Categoryവർഗ്ഗം:ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ]]
 
[[ar:منظمة العمل الدولية]]
[[sk:Medzinárodná organizácia práce]]
[[sl:Mednarodna organizacija dela]]
[[sv:Internationella arbetsorganisationen]]
[[sv:International Labour Organization]]
[[ta:பன்னாட்டு தொழிலாளர் அமைப்பு]]
[[th:องค์การแรงงานระหว่างประเทศ]]
42,687

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1009063" എന്ന താളിൽനിന്ന് ശേഖരിച്ചത്