"ട്രാൻസ്ഫോർമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലഘുചിത്രങ്ങൾ ഒരേ വലിപ്പത്തിൽ നിൽക്കുന്നതാണ് വായനാസുഖമെന്നതിനാൽ
→‎പ്രവർത്തനം: മലയാളം ചിത്രം
വരി 4:
 
== പ്രവർത്തനം ==
[[പ്രമാണം:Transformer3d col3 ml.svg|thumb|ട്രാൻസ്ഫോർമറിന്റെ മാതൃക]]
[[കാന്തികക്ഷേത്രം|കാന്തികക്ഷേത്രത്തിലൂടെ]] ചലിക്കുന്ന അഥവാ കാന്തിക ബലരേഖകളെ മുറിച്ചുകടക്കുന്ന [[വൈദ്യുത ചാലകം|ചാലകത്തിൽ]] വൈദ്യുതി ഉത്പാദിക്കപ്പെടും. ചാലകം ചലിക്കുന്നതിനു പകരം വ്യതിയാനം വന്നുകൊണ്ടിരിക്കുന്ന കാന്തികക്ഷേത്രമായാലും മതി. വിദ്യുത് കാന്തിക പ്രേരണം എന്ന ഈ തത്ത്വമനുസരിച്ചു തന്നെയാണ് ട്രാൻസ്ഫോർമറും പ്രവർത്തിക്കുന്നത്. ഒരു കമ്പിച്ചുരുളിലൂടെ വ്യതിയാനം വന്നുകൊണ്ടിരിക്കുന്ന വൈദ്യുതധാര കടന്നു പോകുമ്പോൾ അത് ചുരുളിനു ചുറ്റും ഒരു കാന്തികക്ഷേത്രം സൃഷ്ടിക്കുന്നു. ഈ കാന്തികക്ഷേത്രത്തിനുള്ളിലിരിക്കുന്ന മറ്റൊരു കമ്പിച്ചുരുൾ അക്കാരണം കൊണ്ട് വൈദ്യുതി പ്രേരണം ചെയ്യുന്നു. ഇതാണ് ട്രാൻസ്ഫോർമറിൽ സംഭവിക്കുന്നത്. രണ്ടാമത്തെ ചുരുളിൽ പ്രേരണം ചെയ്യപ്പെടുന്ന വോൾട്ടത അതിലെ ചുറ്റിന്റെ എണ്ണത്തിനനുസരിച്ച് മാറുന്നു. അതായത് എണ്ണത്തിനു [[നേരനുപാതം|നേരനുപാതത്തിൽ]] ആയിരിക്കും വോൾട്ടതയും. ആദ്യത്തെ കമ്പിച്ചുരുൾ സൃഷ്ടിക്കുന്ന കാന്തിക ക്ഷേത്രം മിക്കവാറും പൂർണ്ണമായി രണ്ടാമത്തെ കമ്പിച്ചുരുളിലൂടെ കടന്നു പോകുന്നു എന്നുറപ്പാക്കാൻ രണ്ടും ഒരേ കോർ ആയിട്ടാവും സൃഷ്ടിക്കുക. [[കാന്തികശീലത]] കൂടുതലുള്ള [[പച്ചിരുമ്പ്]] കോർ ആയിട്ട് ഉപയോഗിച്ചു വരുന്നു. ട്രാൻസ്ഫോർമറിൽ പുറത്തുനിന്നും വൈദ്യുതി നൽകുന്ന ചുരുളിനെ പ്രാഥമിക ചുരുൾ (Primary) എന്നും ഏതിൽ നിന്നാണോ വൈദ്യുതി പ്രേരണം ചെയ്യുന്നത് അതിനെ ദ്വിതീയ ചുരുൾ (Secondary) എന്നും വിളിക്കുന്നു<ref name = "ശാസ്ത്രകേരളം”> ട്രാൻസ്ഫോർമറിന്റെ കഥ, ഗോപാലകൃഷ്ണൻ, മാർച്ച് 1991, ലക്കം = 247, [[ശാസ്ത്രകേരളം]], [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] </ref>. പച്ചിരുമ്പേൽ ചുറ്റിയ ചാലക ചുരുളിലൂടെ വൈദ്യുതി കടന്നു പോകുമ്പോൾ അതൊരു [[വൈദ്യുതകാന്തം]] ആവുകയും ഒരു കാന്തിക ക്ഷേത്രമുണ്ടാവുകയും ചെയ്യുന്നു. ഈ കാന്തിക ക്ഷേത്രം ദ്വിതീയ ചുരുളിലൂടെ കടന്നു പോകുമ്പോൾ വിദ്യുത് കാന്തിക പ്രേരണം സംഭവിക്കുന്നു. നൽകുന്ന വൈദ്യുതി [[പ്രത്യാവർത്തിധാരാ വൈദ്യുതി]] ആയതുകൊണ്ടാണ് കാന്തികക്ഷേത്രത്തിനു തുടർച്ചയായി മാറ്റം ഉണ്ടാകുന്നതും വിദ്യുത് കാന്തിക പ്രേരണം സംഭവിക്കുന്നതും. നേർധാരാ വൈദ്യുതി ആണുപയോഗിക്കുന്നതെങ്കിൽ വൈദ്യുതിയുടെ ഒഴുക്കിനു വ്യതിയാനം സൃഷ്ടിക്കാൻ ധാരാ ബ്രേക്കർ (Current Braker) ഉപയോഗിക്കുന്നു. ട്രാൻസ്ഫോർമറുകൾ വലിയതോതിൽ ഉപയോഗിക്കുന്നത് പ്രത്യാവർത്തി ധാരാ വൈദ്യുതിക്കായാണ്.
 
"https://ml.wikipedia.org/wiki/ട്രാൻസ്ഫോർമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്