"വൈദ്യുതിവിതരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[പ്രമാണം:Transmissionsystems.png|400px|thumb|RIGHT|ചിത്രം A]]
[[Image:Electricity Grid Schematic English.svg|thumb|right|500px|വിദ്യുച്ഛക്തി ശൃംഖലയുടെ പൊതുവായുള്ള രൂപരേഖ ]]
 
[[പ്രമാണം:ELECTRICDISTRINGRADIAL.png|thumb|right]]
 
ഒരു വൈദ്യുത വിതരണ സംവിധാനം (ELECTRICAL DISTRIBUTION SYSTEM) വൈദ്യുത പ്രസരണ സംവിധാനത്തിൽ(ELECTRICAL TRANSMISSION SYSTEM) നിന്നും വൈദ്യുതിയെ ഉപഭോക്തവിലെത്തിക്കുന്നു.മീഡിയം വോൾട്ടേജ് പവർ ലൈനുകൾ (50KV കുറവായിരിക്കും),[[ഇല ക്ട്രി ക്കൽ സബ്സ്റ്റേഷനുകൾ ]],പോൾ മൌടെഡ് ട്രാൻസ്ഫോർമറുകൾ (POLE MOUNTED TRANSFORMERS),ലോ വോൾട്ടേജ്(1KV കുറഞ്ഞവ ) വിതരണ വയറിംഗ് ,വൈദ്യുതി അളക്കുന്ന മീറ്ററുകൾ തുടങ്ങിവ ഉൾക്കൊള്ളുന്നതായിരിക്കും ഒരു ഒരു വൈദ്യുത വിതരണ സംവിധാനം.
വരി 16:
ഭാരതത്തിലെ ഗ്രാമപ്രദേശങ്ങളിൽ ഊർധ്വവാഹികളിൽക്കൂടിയോണ് (OVERHEAD LINES) സാധാരണ വൈദ്യുതി വിതരണം നടത്തിവരുന്നത്. നഗരപ്രദേശങ്ങളിൽ, ഇപ്പോൾ ഭൂഗർഭക്കേബിളുകൾ(UNDER GROUND CABLES) വഴിയുള്ള വിതരണ സമ്പ്രദായം പ്രചരിച്ചുവരുന്നു. ഭൂഗർഭക്കേബിളുകൾ വഴിയുള്ള വൈദ്യുതി വിതരണം, ഊർധ്വവാഹികൾ വഴിയുള്ള വിതരണ സമ്പ്രദായത്തെ അപേക്ഷിച്ച്, തകരാറിലാവാനുള്ള സാധ്യത കുറവാണെങ്കിലും അതു സംഭവിച്ചാൽ അവ എവിടെയാണെന്നു കണ്ടെത്തുന്നതും പരിഹരിക്കുന്നതും സാങ്കേതികമായി സങ്കീർണമാണ്. മാത്രവുമല്ല, നിർമ്മാണ-പരിചരണച്ചെലവുകൾ ഏതാണ്ട് പതിനഞ്ചു മടങ്ങു വരെ കൂടുതലുമാണ്.
==വിതരണശൃംഖലയുടെ ഘടന==
[[പ്രമാണം:ELECTRICDISTRINGRADIAL.png|thumb|right]]
വിതരണശൃംഖലയുടെ ഘടന പല തരത്തിലുണ്ട്. അവയിൽ, ആരസമ്പ്രദായത്തിലുള്ളതാണ് (Radial System).FIG -A നോക്കുക. ഏറ്റവും ലഘുവായതും ഏറ്റവും ചെലവുകുറഞ്ഞതും ഭാരതത്തിൽ ഏറ്റവും പ്രചാരത്തിലുള്ളതും. ഓരോ സ്ഥലത്തേക്കും വൈദ്യുതിയെത്തിക്കുന്നത് വെവ്വേറേ ദായിനികളാണ് (Feeders). വൈദ്യുതോപകേന്ദ്രത്തിൽ നിന്ന് അതാതു സ്ഥലങ്ങളിലേക്ക് ഒരു ചക്രത്തിന്റെ ആരക്കാലുകൾ പോലെ വിവിധ ദിശകളിലേക്ക് അവ നീണ്ടു പോകുന്നു. ഇവയിൽ നിന്ന്, ഇരുപാർശ്വങ്ങളിലേക്കും ഉപശാഖകളും ഉണ്ടാവും. ദായിനികൾ പരസ്പരം ബന്ധിപ്പിച്ചിട്ടില്ല. പരസ്പരം സ്പർശിക്കാതെ പരന്നുവിരിഞ്ഞു കിടക്കുന്ന ശിഖരങ്ങളുള്ള ഒരു വൃക്ഷത്തിനു സദൃശമായ ഘടനയാണിത് (Tree Structure). ഇത്തരം സമ്പ്രദായത്തിൽ, ഒരു സ്ഥലത്ത് വൈദ്യുതി എത്തിക്കുന്നതിന് ഒരു പാത (Route) മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അതുകൊണ്ട്, ഇത്തരം ശൃംഖലയിലെ ശാഖകളിലൊന്ന് തകരാറിലായാൽ, അതു പരിഹരിക്കുന്നതുവരെ, ആ ഭാഗത്തേക്കുള്ള വൈദ്യുതിപ്രവാഹം പുന:സ്ഥാപിക്കാൻ കഴിയില്ല. ഈ ദോഷം പരിഹരിക്കുന്നതിന്, ഒന്നിൽ കൂടുതൽ പാതകൾ ഉള്ള സമ്പ്രദായങ്ങൾ സ്വീകരിക്കണം. അടുത്തടുത്തു കിടക്കുന്ന ശാഖകളോ (Branches) , പാർശ്വശാഖകളോ (Laterals) അഗ്രഭാഗത്തോ മറ്റിടങ്ങളിലോ കൂട്ടിയോജിപ്പിച്ച്, വലയം സൃഷ്ടിക്കുന്ന വലയസമ്പ്രദായം (Ring / Loop System) എന്നൊരു രീതിയുണ്ട്.FIG -B നോക്കുക. ചിലയിടങ്ങളിൽ ദായിനികൾ പരസ്പരം ബന്ധിപ്പിച്ചുണ്ടാക്കുന്ന ജാലസമ്പ്രദായവും ( Network System) നിലവിലുണ്ട്. ഇത്തരം സമ്പ്രദായങ്ങളിൽ‍, ഒരു സ്ഥലത്തേക്ക് വൈദ്യുതി എത്തിക്കുന്നതിന് കുറഞ്ഞത് രണ്ടു പാതയെങ്കിലും ഉണ്ടാവും. ഒരു പാതയിൽ എവിടെയെങ്കിലും തകരാറു വന്നാൽ മറ്റു പാതകളിലൂടെ അവിടെ വൈദ്യുതിയെത്തിക്കാൻ കഴിയും. അതുകൊണ്ട്, അത്തരം സമ്പ്രദായങ്ങളിൽ, പ്രദാനവിഘ്നങ്ങൾ (Supply Interruptions) ആരസമ്പ്രദായത്തേക്കാൾ കുറവായിരിക്കും. വിതരണശൃംഖലയിൽ തകരാറുകൾ വരുമ്പോൾ [[സ്വിച്ച് |സ്വിച്ചുകൾ]], ഫ്യൂസ്-കട്ടൗട്ടുകൾ, വിച്ഛേദിനികൾ തുടങ്ങിയവ യഥാവിധം പ്രവർത്തിപ്പിച്ച്, പ്രവാഹത്തിന്റെ പാത മാറ്റിയാണ് വൈദ്യുതി പുന:സ്ഥാപിക്കുന്നത്. ഈ പ്രക്രീയ, മനുഷ്യരെക്കൊണ്ടോ സ്വയംനിയന്ത്രിതയന്ത്രങ്ങളെക്കൊണ്ടോ ചെയ്യിക്കാം. ഇത്തരം സംവിധാനങ്ങളുള്ള ശൃംഖലകളിൽ, പ്രവാഹവിഘ്നങ്ങൾ നന്നേ കുറവായിരിക്കും. വികസ്വരരാജ്യങ്ങളിൽ, ഇത്തരം സ്വയംനിയന്ത്രിത / വിദൂരനിയന്ത്രിതസംവിധാനങ്ങളുണ്ട്. എന്നാൽ ഭാരതത്തിലെ വൻനഗരങ്ങളിൽ പോലും ഈ സമ്പ്രദായം (Distribution Automation) നടപ്പാക്കി വരുന്നതേയുള്ളൂ.
 
[[വർഗ്ഗം:വൈദ്യുതിവിതരണം]]
"https://ml.wikipedia.org/wiki/വൈദ്യുതിവിതരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്