"ത്രെന്തോസ് സൂനഹദോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) റോമൻ കത്തോലിക്കാ സഭ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച
വരി 18:
 
===ശുദ്ധീകരണം===
സൂനഹദോസ് കൈക്കൊണ്ട ഏറ്റവും ശ്രദ്ധേയമായ തീരുമാനങ്ങളിൽ ചിലത് സഭയിൽ പൊതുവേയും പൗരോഹിത്യത്തിൽ പ്രത്യേകിച്ചും ആവശ്യമായി വന്ന ധാർമ്മികശുദ്ധീകരണത്തെ ലക്ഷ്യമാക്കിയുള്ളതായിരുന്നു. പുരോഹിതന്മാർക്കിടയിലെ ദുർന്നടത്തവും സഭാഭരണത്തിൽ ആരോപിക്കപ്പെട്ട അഴിമതിയും ഇല്ലാതാക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും ഈ തീരുമാനങ്ങൾ ഉപകരിച്ചു. മാർപ്പാപ്പാമാരും അദ്ദേഹത്തിന്റെ കീഴിലുള്ള സഭയുടെ ഉന്നത ഭരണസമിതിയായ റോമൻ കൂരിയായും ആയി ബന്ധപ്പെട്ട സ്വജനപക്ഷപാതവും മറ്റും ത്രെന്തോസിനു ശേഷം നിയന്ത്രണത്തിലായി. പിൽക്കാലങ്ങളിൽ സഭയുടെ ഭരണത്തിൽ കാര്യക്ഷമതയും നെറിവും ഉണ്ടാകാൻ ഇത് ഇടയാക്കി. പുരോഹിത ബ്രഹ്മചര്യത്തിൽ വിട്ടുവീഴ്ചചെയ്യാതിരുന്ന സൂനഹദോസ് അവരുടെ അവിഹിതബന്ധങ്ങളേയും ഇതര അസന്മാർഗ്ഗികതകളേയും നിയന്ത്രിക്കാൻ വ്യവസ്ഥ ചെയ്തു. അഭ്യസ്തവിദ്യരായി പുരോഹിതരുടെ ദൗർലഭ്യം കണക്കിലെടുത്ത്, പുരോഹിതപരിശീലത്തിനായി കൂടുതൽ സെമിനാരികൾ സ്ഥാപിക്കാൻ സൂനഹദോസ് വ്യവസ്ഥ തീരുമാനിച്ചുചെയ്തു.
 
സഭയിലെ അഴിമതിയെ സംബന്ധിച്ച [[മാർട്ടിൻ ലൂഥർ|ലൂഥറിന്റെ]] പ്രചരണത്തെ ഏറെ സഹായിച്ച ദണ്ഡവിമോചനവിപണനം (sale of indulgences) അവസാനിപ്പിക്കാനും സൂനഹദോസ് നടപടിയെടുത്തു. ദണ്ഡവിമോചനങ്ങൾ അനുവദിക്കപ്പെടുന്നത് ഭക്തകൃത്യങ്ങളും പരോപകാരപ്രവൃത്തികളും ചെയ്യുന്നവർക്കു മാത്രമായപ്പോൾ, പ്രായശ്ചിത്തവിമുക്തി വിലയ്ക്കു വാങ്ങാമെന്ന സ്ഥിതി മാറി.
"https://ml.wikipedia.org/wiki/ത്രെന്തോസ്_സൂനഹദോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്