"കോൾനിലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
സമുദ്ര നിരപ്പിൽ നിന്നും താഴെ കിടക്കുന്ന വയൽ പ്രദേശം.[[ആലപ്പുഴ]], [[ത്^ശ്ശൂർ]], [[മലപ്പുറം]] ജില്ലകളിൽ ഇത്തരം പാട ശേഖരങ്ങൾ ഉണ്ട്. കിഴക്കൻ മലകളിൽ നിന്നും മഴവെള്ളത്തോടൊപ്പം ഒഴികു വരുന്ന ഫലഭൂയിഷ്ടമായ മണ്ണ് ഇവിടെ അടിഞ്ഞു കൂടുകയും കൃഷിക്ക് അനുയോജ്യമാവുകയും ചെയ്യുന്നു. മഴക്കാലത്ത് ആളൊപ്പം വെള്ളം കെട്ടിക്കിടക്കുന്ന ഈ കോൾപ്പാടങ്ങൾ നിരവധി ദേശാടന പക്ഷികളൂടെ ആവാസ കേന്ദ്രങ്ങളാണ്.പല തരം മത്സ്യങ്ങളും പാടങ്ങളിൽ പെറ്റു പെരുകും.മഴക്കാലത്തിനു ശേഷം പാടത്തെ വെള്ളം പുറത്തേക്ക് (ഉയർന്ന പ്രദേശത്തേക്ക്) പമ്പ് ചെയ്ത് കളഞ്ഞാണു കൃഷിക്ക് നിലമൊരുക്കുന്നത്. പഴയ കാലത്ത് പൽ ചക്രങ്ങൾ ഘടിപ്പിച്ച [[തേവ് യന്ത്രങ്ങൾ]] ചവിട്ടിയാണു കൃഷിക്കാർ ഇതു സാധ്യമാക്കിയിരുന്നത്. ഇപ്പോൾ വലിയ [[പറ]] മോട്ടോറുകൾ ഉപയോഗിച്ച് കുറേയേറെ കൃഷി സ്ഥലങ്ങൾ ഒന്നിച്ചാണു ഇങ്ങനെ വെള്ളം തേവി മാറ്റുന്നത്.തേവി മാറ്റിയ വെള്ളം തിരിച്ച് പാടത്തേക്ക് വരാതെ തടയാൻ വലിയ മൺ വരമ്പുകൾ പണിയും. ചില സമയങ്ങളിൽ ഈ വരമ്പുകളിൽ [[മട]]വീണാൽ വെള്ളം തിരിച്ച് പാടത്തേക്കിറങ്ങി കൃഷി മുഴുവൻ നശിച്ച് പോകും.മഴക്കാലത്ത് നശിച്ച് പോകാത്ത [[പൊക്കാളി]] കൃഷി ഇവിടെ ചെയ്തു വരുന്നു.
==പേരു ലഭിച്ചത്==
ഇത്തരം ചതുപ്പ് പ്രദേശങ്ങളിലെ കൃഷിയിൽ നിന്നും [[കോള്]]തന്നെയായിരുന്നു കൃഷിക്കാർക്ക് ലഭിച്ചിരുന്നത്. യാതൊരു വളപ്രയോഗവും ചെയ്യാതെ മൂന്നും നാലും മടങ്ങമടങ്ങ് വിളവ് ഇത്തരം സ്ഥലങ്ങളിൽ നിന്നും ലഭിച്ചിരുന്നു. അതിനാൽ ഈ കൃഷിക്ക് [[കോൾകൃഷി]] എന്നും പേർ ലഭിച്ചു.
[[File:ഒമ്പ്തുമുറി_പാടശേഖരം_1.jpg|thumb|||കോൾ പാടങ്ങൾക്ക് സമീപം കാണാവിന്ന ഒരു ബോർഡ്, തൃശ്ശൂരിലെ ഒരു പാടശേഖരത്തിൽ നിന്നും ]]
 
"https://ml.wikipedia.org/wiki/കോൾനിലങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്