"അരിയോപജിറ്റിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
ആഭ്യന്തരയുദ്ധത്തിൽ പാർലമെന്റ് പക്ഷത്തെ ശക്തമായി പിന്തുണച്ചിരുന്ന മിൽട്ടൺ, 1643-ൽ പർലമെന്റ് അംഗീകരിച്ച ലൈസൻസിങ്ങ് ഉത്തരവിനെ എതിർത്തു. [[പുരാതന ഗ്രീസ്|പുരാതന ഗ്രീസിലേയോ]] [[റോമാ സാമ്രാജ്യം|റോമിലേയോ]] സമൂഹങ്ങളിൽ അത്തരം ഒരു വ്യവസ്ഥ നടപ്പിലുണ്ടായിരുന്നില്ലെന്ന് അദ്ദേഹം വാദിച്ചു. പ്രബന്ധത്തിൽ മിൽട്ടൺ തന്റെ വാദങ്ങളുടെ സമർത്ഥനത്തിനായി [[ബൈബിൾ|ബൈബിളിൽ]] നിന്നും ഇതര പൗരാണികരചനകളിൽ നിന്നുമുള്ള ഉദ്ധരണികൾ സമൃദ്ധമായി ഉപയോഗിച്ചു. വിവാഹമോചനത്തെ പിന്തുണച്ച് അദ്ദേഹം രചിച്ച ഒട്ടേറെ ലേഖനങ്ങൾ സെൻസർ ചെയ്യപ്പെട്ടത് ഈ വിഷയത്തിൽ മിൽട്ടണുള്ള താത്പര്യം വർദ്ധിപ്പിച്ചു.
==ഉള്ളടക്കം==
അരിയോപജിറ്റിക്കയിൽ [[ജോൺ മിൽട്ടൺ|മിൽട്ടൻ]], സംവാദരചനകളിൽ സാധാരണമായ ആക്ഷേപ-ശകാര ശൈലികൾ ഒഴിവാക്കി, ഭാഷയിലും ആശയത്തിലും ഉദാത്തമായ തലത്തെ പിന്തുടർന്നു. ജ്ഞാനത്തിന്റെ ധാർമ്മികവും ഭൗതികവുമായ മേഖലകളിലെ കണ്ടെത്തലുകളെ തടഞ്ഞും വെട്ടിമുറിച്ചും, എല്ലാത്തരം അറിവിനേയും നിരുത്സാഹപ്പെടുത്താൻ സാധ്യതയുള്ള പുതിയ സെൻസർഷിപ്പ് ഉത്തരവ് പുനഃപരിശോധിക്കാൻ അദ്ദേഹം പാർലമെന്റിനോട് സബഹുമാനം ആവശ്യപ്പെടുകയാണ് അദ്ദേഹം ചെയ്തത്. പുസ്തകത്തെ ഇല്ലാതാക്കുന്നത് മനുഷ്യനെ കൊല്ലുന്നതിനേക്കാൾ ഒട്ടും കുറഞ്ഞ കൃത്യമല്ലെന്നു മിൽട്ടൻ വാദിച്ചു. മനുഷ്യനെ കൊല്ലുന്നവൻ, ദൈവസാദൃശ്യമുള്ള ഒരു വിവേകസൃഷ്ടിയെ ഇല്ലാതാക്കുമ്പോൾ പുസ്തകത്തെ നശിപ്പിക്കുന്നവൻ, ദൈവസാദൃശ്യത്തിന്റെ കണ്ണായ വിശേഷബുദ്ധിയെ തന്നെ കൊല്ലുന്നുവെന്ന് അദ്ദേഹം കരുതി. നല്ല പുസ്തകത്തെ ഒരു നായകചേതനയുടെ ജീവരക്തമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു; ജീവിതത്തിനപ്പുറമുള്ള ജീവനു വേണ്ടി അത് ബോധപൂർവം സ്വരുക്കൂട്ടി പരിരക്ഷിക്കപ്പെട്ടിരിക്കുന്നു.
 
"അരിയോപജിറ്റിക്ക"-യിൽ മിൽട്ടൺ മുദ്രണമേഖലയിലെ തോന്നിയവാസത്തെ പിന്തുണക്കുകയല്ല ചെയ്തതെന്നതും ശ്രദ്ധേയമാണ്. "ലൈസൻസിങ്ങ് ഉത്തരവ്" നിലവിൽ വരുന്നതിനു മുൻപുണ്ടായിരുന്ന അവസ്ഥയുടെ പുനഃസ്ഥാപനമാണ് അഭിലഷണീയമായി അദ്ദേഹം കരുതിയത്. പഴയ ആ നിയമം അനുസരിച്ച്, അച്ചടിക്കപ്പെടുന്ന ഓരോ പുസ്തകത്തിലും അച്ചടിക്കാരന്റേയോ, കഴിയുമെങ്കിൽ രചയിതാവിന്റെ തന്നെയോ പേരുണ്ടായിരിക്കണമായിരുന്നു. ദൈവദൂഷണപരമോ പരദൂഷണപരമോ ആയ രചനകളെ പ്രസിദ്ധീകരണത്തിനു ശേഷമാണെങ്കിലും കണ്ടെത്തി നശിപ്പിക്കുക സാദ്ധ്യമാക്കുന്ന സ്ഥിതി ആയിരുന്നു അതെന്ന് മിൽട്ടൺ കരുതി.
"https://ml.wikipedia.org/wiki/അരിയോപജിറ്റിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്