"അരിയോപജിറ്റിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
 
ആഭ്യന്തരയുദ്ധത്തിൽ പാർലമെന്റ് പക്ഷത്തെ ശക്തമായി പിന്തുണച്ചിരുന്ന മിൽട്ടൺ, 1643-ൽ പർലമെന്റ് അംഗീകരിച്ച ലൈസൻസിങ്ങ് ഉത്തരവിനെ എതിർത്തു. [[പുരാതന ഗ്രീസ്|പുരാതന ഗ്രീസിലേയോ]] [[റോമാ സാമ്രാജ്യം|റോമിലേയോ]] സമൂഹങ്ങളിൽ അത്തരം ഒരു വ്യവസ്ഥ നടപ്പിലുണ്ടായിരുന്നില്ലെന്ന് അദ്ദേഹം വാദിച്ചു. പ്രബന്ധത്തിൽ മിൽട്ടൺ തന്റെ വാദങ്ങളുടെ സമർത്ഥനത്തിനായി [[ബൈബിൾ|ബൈബിളിൽ]] നിന്നും ഇതര പൗരാണികരചനകളിൽ നിന്നുമുള്ള ഉദ്ധരണികൾ സമൃദ്ധമായി ഉപയോഗിച്ചു. വിവാഹമോചനത്തെ പിന്തുണച്ച് അദ്ദേഹം രചിച്ച ഒട്ടേറെ ലേഖനങ്ങൾ സെൻസർ ചെയ്യപ്പെട്ടത് ഈ വിഷയത്തിൽ മിൽട്ടണുള്ള താത്പര്യം വർദ്ധിപ്പിച്ചു.
==ഉള്ളടക്കം==
അരിയോപജിറ്റിക്കയിൽ [[ജോൺ മിൽട്ടൺ|മിൽട്ടൻ]], സംവാദരചനകളിൽ സാധാരണമായ ആക്ഷേപ-ശകാര ശൈലികൾ ഒഴിവാക്കി, ഭാഷയിലും ആശയത്തിലും ഉദാത്തമായ തലത്തെ പിന്തുടർന്നു. ജ്ഞാനത്തിന്റെ ധാർമ്മികവും ഭൗതികവുമായ മേഖലകളിലെ കണ്ടെത്തലുകളെ തടഞ്ഞും വെട്ടിമുറിച്ചും, എല്ലാത്തരം അറിവിനേയും നിരുത്സാഹപ്പെടുത്താൻ സാധ്യതയുള്ള പുതിയ സെൻസർഷിപ്പ് ഉത്തരവ് പുനഃപരിശോധിക്കാൻ അദ്ദേഹം പാർലമെന്റിനോട് സബഹുമാനം ആവശ്യപ്പെടുകയാണ് അദ്ദേഹം ചെയ്തത്.
 
"അരിയോപജിറ്റിക്ക"-യിൽ മിൽട്ടൺ മുദ്രണമേഖലയിലെ തോന്നിയവാസത്തെ പിന്തുണക്കുകയല്ല ചെയ്തതെന്നതും ശ്രദ്ധേയമാണ്. "ലൈസൻസിങ്ങ് ഉത്തരവ്" നിലവിൽ വരുന്നതിനു മുൻപുണ്ടായിരുന്ന അവസ്ഥയുടെ പുനഃസ്ഥാപനമാണ് അഭിലഷണീയമായി അദ്ദേഹം കരുതിയത്. പഴയ ആ നിയമം അനുസരിച്ച്, അച്ചടിക്കപ്പെടുന്ന ഓരോ പുസ്തകത്തിലും അച്ചടിക്കാരന്റേയോ, കഴിയുമെങ്കിൽ രചയിതാവിന്റെ തന്നെയോ പേരുണ്ടായിരിക്കണമായിരുന്നു. ദൈവദൂഷണപരമോ പരദൂഷണപരമോ ആയ രചനകളെ പ്രസിദ്ധീകരണത്തിനു ശേഷമാണെങ്കിലും കണ്ടെത്തി നശിപ്പിക്കുക സാദ്ധ്യമാക്കുന്ന സ്ഥിതി ആയിരുന്നു അതെന്ന് മിൽട്ടൺ കരുതി.
"https://ml.wikipedia.org/wiki/അരിയോപജിറ്റിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്