"അരിയോപജിറ്റിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
അനാവശ്യനിയന്ത്രണങ്ങൾ ഒഴിവാക്കിയുള്ള മുദ്രണസ്വാതന്ത്ര്യത്തെ പിന്തുണച്ച് [[ഇംഗ്ലീഷ്]] സാഹിത്യകാരനായ [[ജോൺ മിൽട്ടൺ]] 1644-ൽ എഴുതിയ പ്രബന്ധമാണ് '''''അരിയോപജിറ്റിക്ക''''' (Areopagitica)‌. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റേയും പത്രസ്വാതന്ത്ര്യത്തിന്റെയും താത്ത്വിക നീതീകരണം എന്ന നിലയിൽ എക്കാലത്തേയും ഏറ്റവും പ്രസിദ്ധവും ശക്തവുമായ രചനയായി ഇതു കണക്കാക്കപ്പെടുന്നു. പ്രസിദ്ധീകരണരംഗത്തെ ലൈസൻസ് സംവിധാനത്തിന്റേയും സെൻസർഷിപ്പിന്റെയും നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനെതിരെയാണ് [[ജോൺ മിൽട്ടൺ|മിൽട്ടൺ]] ഈ പ്രബന്ധം രചിച്ചത്.<ref>William J Long, English Literature, Its History and Significance for the Life of English Speaking World(പുറം 213)</ref>മിൽട്ടന്റെ ഗദ്യരചനകളിൽ ഏറ്റവും ഉദാത്തമായതെന്ന് ഈ പ്രബന്ധം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.<ref>[[വിൽ ഡുറാന്റ്|വിൽ]], & ഏരിയൽ ഡുരാന്റുമാർ, ലൂയി 14-ആമന്റെ യുഗം, [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]] എട്ടാം ഭാഗം(പുറങ്ങൾ 224-26)</ref>
 
==പശ്ചാത്തലം=
==പ്രസിദ്ധീകരണം==
[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ആഭ്യന്തരയുദ്ധം മൂർദ്ധന്യത്തിലെത്തി നിൽക്കെ, 1644 നവംബർ 23-നാണ് അരിയോപജിറ്റിക്ക വെളിച്ചം കണ്ടത്. ക്രി.മു. അഞ്ചാം നൂറ്റാണ്ടിൽ [[ആഥൻസ്|ഏഥൻസിലെ]] പ്രഭാഷകൻ ഐസോക്രറ്റീസ് രചിച്ച ഒരു പ്രഭാഷണത്തിന്റെ പേരിലാണ് ഈ പ്രബന്ധം അറിയപ്പെടുന്നത്. [[ആഥൻസ്|അഥൻസിൽ]] പുരാതനകാലത്ത് നിലവിലിരുന്നതായി കരുതപ്പെട്ടിരുന്ന ഒരു നീതിനിർവഹണ സമിതിയുടെ ഇരിപ്പിടമായി പറയപ്പെട്ട കുന്നിന്റെ പേരായിരുന്നു "അരിയോപാഗസ്". ആ സമിതി പുനഃസ്ഥാപിക്കാൻ ഐസോക്രറ്റീസ് ആഗ്രഹിച്ചിരുന്നു. ഐസോക്രറ്റിസിനെപ്പോലെ [[ജോൺ മിൽട്ടൺ|മിൽട്ടണും]] താൻ രചിച്ച പ്രഭാഷണം സ്വയം നിർവഹിച്ചില്ല. പകരം, അതിൽ താൻ വിമർശിച്ച സെൻസർഷിപ്പ് നിയമത്തെ ധിക്കരിച്ച് അതിനെ ലിഖിതരൂപത്തിൽ വിതരണം ചെയ്യുകയാണ് മിൽട്ടൺ ചെയ്തത്.
 
"https://ml.wikipedia.org/wiki/അരിയോപജിറ്റിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്