"ഗീതഗോവിന്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
 
== പ്രധാന ഗീതങ്ങൾ ==
==== സർഗ്ഗം ഒന്ന് :സാമോദ ദാമോദരം ====
===== :'''ഒന്നാം അഷ്ടപദി ====='''
"പ്രളയ പയോധി ജലേ" എന്ന് തുടങ്ങുന്ന ആദ്യത്തെ ഗീതം ദശാവതാര വർണനയാണ്‌. ഇതിൽ എട്ടാമത്തെ അവതാരമായി ബലരാമനെയും ഒൻപതാമത്തെ അവതാരമായി ശ്രീ ബുദ്ധനെയും കണക്കാക്കുന്നു. എന്നാൽ ശ്രീ കൃഷ്ണൻ ഈ പത്ത് അവതാരങ്ങളിൽ പെടുന്നില്ല. ജയദേവ കവി, ദശാവതാരം എന്നത് മഹാവിഷ്ണുവിന്റെ വിവിധങ്ങളായ പത്തു രൂപങ്ങളാണ് എന്ന സിദ്ധാന്തത്തിനു പകരം, ശ്രീകൃഷ്ണന്റെ അവതാരങ്ങളാണ് ദശവിധ രൂപങ്ങൾ എന്ന് സമർഥിക്കുന്നു. മഹാവിഷ്ണുവിനെക്കുറിച്ച് ഇതിൽ പരാമർശമില്ല.
===== :'''രണ്ടാം അഷ്ടപദി ====='''
"ശ്രിതകമലാകുചമണ്ഡല" എന്ന് തുടങ്ങുന്ന രണ്ടാമത്തെ ഗീതത്തിൽ ഏതാനും ചില അവതാരങ്ങളെക്കുറിച്ചു മാത്രമുള്ള വർണനയും ഭഗവത് സ്തുതിയുമാണുള്ളത്.
===== :'''മൂന്നാം അഷ്ടപദി ====='''
"ലളിതവംഗലതാപരിശീലന" എന്നു തുടങ്ങുന്ന മൂന്നാം ഗീതത്തിൽ ശ്രീകൃഷ്ണൻ ഗോപികമാരുമായി ക്രീഡിക്കുന്നുവെന്നു രാധയോട് സഖി പറയുന്നു.
===== :'''നാലാം അഷ്ടപദി ====='''
"ചന്ദനചർച്ചിത നീലകളേബര" എന്നു തുടങ്ങുന്ന നാലാം ഗീതത്തിൽ ഗോപികമാരോടൊത്തുള്ള കൃഷ്ണന്റെ ശൃംഗാര ചേഷ്ടകൾ രാധയ്ക്കു സഖി വർണ്ണിച്ചു കൊടുക്കുന്നു.
 
==== സർഗ്ഗം രണ്ട് :അക്ളേശകേശവം ====
===== :'''അഞ്ചാം അഷ്ടപദി ===== '''
"സഞ്ചരധരസുധാമധുരധ്വനി" എന്നു തുടങ്ങുന്ന അഞ്ചാം ഗീതത്തിൽ ഗോപികമാരുമായുള്ള കൃഷ്ണലീലകൾ രാധ മനസ്സിൽ സങ്കല്പിക്കുന്നു.
===== :'''ആറാം അഷ്ടപദി ===== '''
"നിഭൃതനികുഞ്ജഗൃഹം" എന്നു തുടങ്ങുന്ന ആറാം അഷ്ടപദിയിൽ കൃഷ്ണനെ തന്റെ കൂടെ രമിപ്പിക്കുവാനായി രാധ, സഖിയോടു പറയുന്നു.
 
==== സർഗ്ഗം മൂന്ന് :മുഗ്ധമധുസൂദനം ====
===== :'''ഏഴാം അഷ്ടപദി ===== '''
"മാമിയംചലിതാവിലോക്യ" എന്നു തുടങ്ങുന്ന ഏഴാം ഗീതത്തിൽ രാധ പരിഭവിച്ചു പോകുമ്പോൾ തടയാഞ്ഞതിനാൽ ശ്രീകൃഷ്ണൻ പശ്ചാത്തപിക്കുന്നു.
 
==== സർഗ്ഗം നാല് :സ്നിഗ്ധമധുസൂദനം ====
===== :'''എട്ടാം അഷ്ടപദി ===== '''
"നിന്ദതി ചന്ദനമിന്ദുകിരണമനുവിന്ദതി" എന്നു തുടങ്ങുന്ന എട്ടാം ഗീതത്തിൽ വിരഹിണിയായ രാധയുടെ കഥ സഖി കൃഷ്ണനോടു പറയുന്നു.
===== :'''ഒൻപതാം അഷ്ടപദി ===== '''
"സ്തനവിനിഹിതമപി ഹാരമുദാരം" എന്നു തുടങ്ങുന്ന ഒൻപതാം ഗീതത്തിലും ഖിന്നയായ രാധയെക്കുറിച്ചുള്ള സഖിയുടെ വർണനയാണ്‌.
 
==== സർഗ്ഗം അഞ്ച് :സാകാംക്ഷ പുണ്ഡരീകാക്ഷം ====
===== :'''പത്താം അഷ്ടപദി ===== '''
"വഹതി മലയസമീരേ" എന്നു തുടങ്ങുന്ന പത്താം ഗീതത്തിൽ സഖി, കൃഷ്ണൺ അനുഭവിക്കുന്ന വിരഹ വേദന രാധയോടു പറയുന്നു.
===== :'''പതിനൊന്നാം അഷ്ടപദി ===== '''
"രതിസുഖസാരേ ഗതമഭിസാരേ" എന്നു തുടങ്ങുന്ന പതിനൊന്നാം ഗീതത്തിൽ സഖി, രാധയെ കൃഷ്ണസമീപത്തേക്കു ചെല്ലാൻ പ്രേരിപ്പിക്കുന്നു.
 
==== സർഗ്ഗം ആറ് :സോത്കണ്ഠവൈകുണ്ഠം ====
===== :'''പന്ത്രണ്ടാം അഷ്ടപദി ===== '''
"പശ്യതി ദിശി ദിശി രഹസി ഭവന്തം" എന്നു തുടങ്ങുന്ന പന്ത്രണ്ടാം ഗീതത്തിൽ രാധയുടെ ദയനീയാവസ്ഥ സഖി കൃഷ്ണനെ ധരിപ്പിക്കുന്നു.
 
==== സർഗ്ഗം ഏഴ് :നാഗരികനാരായണം ====
===== :'''പതിമൂന്നാം അഷ്ടപദി ===== '''
"കഥിതസമയേപി ഹരിരഹഹ" എന്നു തുടങ്ങുന്ന പതിമൂന്നാം ഗീതത്തിൽ രാധ വിരഹ ദുഖത്താൽ വിലപിക്കുന്നു.
===== :'''പതിനാലാം അഷ്ടപദി ===== '''
"സ്മരസമരോചിത വിരചിതവേഷാ" എന്നു തുടങ്ങുന്ന പതിനാലാം ഗീതത്തിൽ ശ്രീകൃഷ്ണൻ മറ്റൊരു ഗോപികയുമായി ക്രീഡിക്കുന്നതായി സങ്കല്പിച്ചു രാധ സഖിയോടു പരിഭവം പറയുന്നു.
===== :'''പതിനഞ്ചാം അഷ്ടപദി ===== '''
"സമുദിതമദനേ രമണീവദനേ" എന്നു തുടങ്ങുന്ന പതിനഞ്ചാം ഗീതത്തിലും ശ്രീകൃഷ്ണൻ മറ്റൊരു ഗോപികയെ ക്രീഡിക്കുന്നതായി സങ്കല്പിച്ചുള്ള രാധയുടെ സങ്കടമാണ്.
===== :'''പതിനാറാം അഷ്ടപദി ===== '''
"അനില തരള കുവലയ നയനേന" എന്നു തുടങ്ങുന്ന പതിനാറാം ഗീതത്തിൽ ശ്രീകൃഷ്ണൻ തന്റെ സമീപത്തു വരാത്തിൽ രാധ പരാതി പറയുന്നു.
 
==== സർഗ്ഗം എട്ട് :വിലക്ഷലക്ഷ്മീപതി ====
===== :'''പതിനേഴാം അഷ്ടപദി ===== '''
"രജനിജനിതഗുരുജാഗരരാഗകഷായിതമലസനിമേഷം" എന്നു തുടങ്ങുന്ന പതിനേഴാം ഗീതത്തിൽ രാധ,കൃഷ്ണനെ തിരസ്കരിക്കുന്നു.
 
==== സർഗ്ഗം ഒൻപത് :മുഗ്ധഗോവിന്ദം ====
===== :'''പതിനെട്ടാം അഷ്ടപദി ===== '''
"ഹരിരഭിസരതി വഹതി മധുപവനേ" എന്നു തുടങ്ങുന്ന പതിനെട്ടാം ഗീതത്തിൽ രാധയെ സഖി സാന്ത്വനപ്പെടുത്താൻ ശ്രമിക്കുന്നു.
 
==== സർഗ്ഗം പത്ത് :ചതുരചതുർഭുജം ====
===== :'''പത്തൊൻപതാം അഷ്ടപദി ===== '''
"വദസി യദി കിംചിദപി ദന്തരുചികൌമുദീ എന്നു തുടങ്ങുന്ന പത്തൊൻപതാം ഗീതത്തിൽ ശ്രീകൃഷ്ണൻ രാധയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നു.
 
==== സർഗ്ഗം പതിനൊന്ന് :സാനന്ദഗോവിന്ദം ====
===== :'''ഇരുപതാം അഷ്ടപദി ===== '''
"വിരചിതചാടുവചനരചനം ചരണേ" എന്നു തുടങ്ങുന്ന ഇരുപതാം ഗീതത്തിൽ തോഴി,രാധയെ പ്രേരിപ്പിക്കുകയാണ്, കൃഷ്ണ സമീപത്തു ചെല്ലാൻ.
===== :'''ഇരുപത്തൊന്നാം അഷ്ടപദി ===== '''
"മഞ്ജുതരകുഞ്ജതലകേളിസദനേ വിലസ" എന്നു തുടങ്ങുന്ന ഇരുപത്തൊന്നാം ഗീതത്തിൽ രാധ വീണ്ടും വീണ്ടും സഖിയാൽ കൃഷ്ണ സമീപത്തു ചെല്ലാൻ നിർബന്ധിക്കപ്പെടുന്നു.
===== :'''ഇരുപത്തി രണ്ടാം അഷ്ടപദി ===== '''
"രാധാവദനവിലോകനവികസിതവിവിധവികാരവിഭങ്ഗം" എന്നു തുടങ്ങുന്ന ഇരുപത്തി രണ്ടാം ഗീതത്തിൽ കവി കൃഷ്ണനെ വർണിക്കുന്നു.
 
==== സർഗ്ഗം പന്ത്രണ്ട് :സുപ്രീതപീതാംബരം ====
===== :'''ഇരുപത്തി മൂന്നാം അഷ്ടപദി ===== '''
"ഗതവതി സഖീവൃന്ദേഽസഖീവൃന്ദേഽമന്ദത്രപാഭരനിർഭര" എന്നു തുടങ്ങുന്ന ഇരുപത്തി മൂന്നാം ഗീതത്തിൽ ശ്രീകൃഷ്ണൻ രാധയെ ക്രീഡയ്ക്ക്കായി ക്ഷണിക്കുന്നു.
===== :'''ഇരുപത്തി നാലാം അഷ്ടപദി ===== '''
"കുരു യദുനന്ദന ചന്ദനശിശിരതരേണ" എന്നു തുടങ്ങുന്ന ഇരുപത്തി നാലാം ഗീതത്തിൽ കാമകേളികളാൽ തളർന്ന തന്നെ രക്ഷിക്കുവാൻ രാധ കൃഷ്ണനോടു ആവശ്യപ്പെടുന്നു.
 
"https://ml.wikipedia.org/wiki/ഗീതഗോവിന്ദം" എന്ന താളിൽനിന്ന് ശേഖരിച്ചത്