"അരിയോപജിറ്റിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
{{quote|പുസ്തകത്തെ ഇല്ലാതാക്കുന്നത് മനുഷ്യനെ കൊല്ലുന്നതിനേക്കാൾ ഒട്ടും കുറഞ്ഞ കൃത്യമല്ല. മനുഷ്യനെ കൊല്ലുന്നവൻ, ദൈവസാദൃശ്യമുള്ള ഒരു വിവേകസൃഷ്ടിയെ ഇല്ലാതാക്കുന്നു; പുസ്തകത്തെ നശിപ്പിക്കുന്നവനാകട്ടെ, ദൈവസാദൃശ്യത്തിന്റെ കണ്ണായ വിവേകത്തെ തന്നെ കൊല്ലുന്നു.}}
 
{{quote|സിദ്ധാന്തബഹുലതയുടെ സമസ്തവാതങ്ങൾക്കുമൊപ്പം സത്യം കൂടി തുറന്നു വിടപ്പെട്ടിരിക്കുമ്പോൾ ലൈസൻസുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി സത്യത്തിന്റെ ശക്തിയിൽ സംശയം പ്രകടിപ്പിക്കുന്ന നാം തെറ്റു ചെയ്യുന്നു. സത്യത്തെ നുണയുമായി മല്ലടിക്കാൻ അനുവദിക്കുകയാണ് നാം ചെയ്യേണ്ടത്; സ്വതന്ത്രമായ ഒരു തുറന്ന ഏറ്റുമുട്ടലിൽ സത്യം എന്നാണ് നുണയോടു തോറ്റിരിക്കുന്നത്?}}
 
{{quote|എതിരാളിയെ കുതിച്ചു ചാടി നേരിടുന്നതിനു പകരം പോരാട്ടത്തിൽ നിന്ന് ഒളിച്ചോടി സന്യാസിക്കാൻ പോകുന്ന നന്മയെ പുകഴ്ത്താൻ എനിക്കാവില്ല; നിത്യജീവന്റെ പുഷ്പഹാരത്തിനു വേണ്ടിയുള്ള ഒട്ടത്തിന്റെ വഴി പൊടിയും ചൂടും ഇല്ലാത്തതല്ല.}}
"https://ml.wikipedia.org/wiki/അരിയോപജിറ്റിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്