"സ്വതന്ത്രവിജ്ഞാനജനാധിപത്യസഖ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|DAKF}} സ്വതന്ത്ര വിജ്ഞാന പ്രവർത്തകരും, [[സ്വതന...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

17:53, 17 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം


സ്വതന്ത്ര വിജ്ഞാന പ്രവർത്തകരും, സ്വതന്ത്ര സോഫ്റ്റ്‌വെയർ തൊഴിലാളികളും ചേർന്നു് 2008 ഡിസംബർ 21-ആം തീയതി എറണാകുളത്തു് വെച്ച് രൂപീകരീച്ച ഒരു കൂട്ടായ്മയാണു് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം. അറിവിന്റെ സ്വാതന്ത്ര്യം, സ്വതന്ത്ര സോഫ്റ്റ്‌വെയർ വ്യാപനം, ആധുനിക സാങ്കേതിക വിദ്യകളിൻമേൽ സമൂഹത്തിൽ നിലനിൽക്കുന്ന ഉച്ചനീചത്വം ഇല്ലാതാക്കുക, സൈബർ സ്പേസു് പോലുള്ള വിവര സങ്കേതങ്ങളിൽ സാമൂഹ്യ കാഴ്ചപാടോടെ ഇടപെടുക, വിവരാധിഷ്ഠിത വ്യവസായങ്ങളിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണു് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (DAKF). രണ്ടിലേറെ വർഷങ്ങളിലെ ചർച്ചകൾക്കും വിവിധ തലത്തിലുള്ള പ്രവർത്തനങ്ങൾക്കും ശേഷം ഔപചാരികമായ ഉദ്ഘാടനവും പ്രഥമ സംസ്ഥാന സമ്മേളനവും 2011 മാർച്ച് 19 ന് കോട്ടയത്ത് നടന്നു. ഡോ. ബി. ഇക്ബാൽ സഖ്യത്തിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ഗവ. എഞ്ചിനീയറിംങ് കോളേജിലെ അധ്യാപകനായ ഡോ. എം ആർ ബൈജുവാണ് ജനറൽ സെക്രട്ടറി.

ലക്ഷ്യം

അറിവ് ആരുടെയും കുത്തകയല്ല. മറിച്ച് അത് തലമുറകളായി കൈമാറി വരുന്നതാണ്. ഇത് മൂടിവെക്കാനോ സ്വന്തമാക്കി കയ്യടക്കിവെക്കാനോ ആര്ക്കും അവകാശമില്ല. വിജ്ഞാനം സ്വതന്ത്രമാണ്. വിജ്ഞാനത്തിന്റെ ഉടമസ്ഥാവകാശം അത് സമൂഹത്തിനുള്ളതാണ് .അങ്ങനെ നിലനിൽക്കുന്നു എന്ന് ഉറപ്പാക്കാനായി പരിശ്രമിക്കുക.

മാർഗ്ഗം

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം ഫ്രീ സോഫ്റ്റ്‌വെയർ മൂവ്മെന്റ് ഓഫ് ഇന്ത്യ (FSMI)-യുടെ സ്ഥാപകാംഗമാണു്.[1][2]

വിക്കി ശിബിരങ്ങൾ

മലയാളം വിക്കി പ്രവർതനങ്ങൾക്ക് ശക്തി പകരുവാനായി ഡി എ കെ എഫ് എല്ലാ ജില്ലകളിലും വിക്കി ശിബിരങ്ങൾ സംഘടിപ്പിച്ചുവരുന്നു.

അനിൽകുമാർ കെവി, ശിവഹരി നന്ദകുമാർ എന്നിവർ ശിൽപ്പശാല നയിചു. വിവിധ മേഖലകളിൽ നിന്നായി 35 പേർ പങ്കെടുത്തു.

  • തിരുവനന്തപുരം ജില്ലയിലെ വിക്കി ശിബിരം 2011 ജൂലൈ 10 നു കരകുളത്ത് വച്ച് നടന്നു.

ശിവഹരി നന്ദകുമാർ ശിൽപ്പശാല നയിചു. വിവിധ മേഖലകളിൽ നിന്നായി 25 പേർ പങ്കെടുത്തു.

അവലംബം

  1. National Free Software coalition formed
  2. Free Software Movement of India Arrives on the National Scene!


പുറം കണ്ണികൾ