"നാഗാകുന്നുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Naga Hills}}
[[ഇന്ത്യ|ഇന്ത്യയുടെ]] വടക്കു കിഴക്കേഅറ്റത്തായി സ്ഥിതിചെയ്യുന്ന മലനിരകളിലൊന്നാണ് '''നാഗാകുന്നുകൾ'''. [[മ്യാൻമർ|മ്യാൻമറിനും]] ഇന്ത്യയ്ക്കും മധ്യേ സ്ഥിതിചെയ്യുന്ന ദുർഘടങ്ങളായ പർവതനിരകളുടെ ഭാഗമാണ് [[നാഗാക്കുന്നുകൾ]]ഇവ. ഗാരോ, ഖാസി, ജയന്തിയ തുടങ്ങിയവയാണ് ഇക്കൂട്ടത്തിൽപ്പെടുന്ന മറ്റു പ്രധാന മലനിരകൾ. താരതമ്യേന ഉയരംകുറഞ്ഞ നാഗാക്കുന്നുകൾ പൊതുവേ കി.പ.കിഴക്കു പടിഞ്ഞാറു ദിശയിലാണ് സ്ഥിതിചെയ്യുന്നത്. അസമിന്റെ അതിർത്തിക്കുള്ളിൽ വർത്തിക്കുന്ന നാഗാക്കുന്നുകൾ ഭൂപ്രകൃതിയിൽ ഏതാണ്ട് ഒരേ സ്വഭാവം പുലർത്തുന്ന സമാന്തര മലനിരകളാണ്. എന്നാൽ തെക്കോട്ടു പോകുന്തോറും ഈ മലനിരകളുടെ വീതി വർധിക്കുന്നു. [[മണിപ്പൂർ|മണിപൂരിനടുത്തുള്ള]] ജാപ്വോ(9890 അടി)യാണ് നാഗാക്കുന്നുകളിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം.
 
ഭൂവിജ്ഞാനീയപരമായി ടെർഷ്യറി ശിലാപാളികളാൽ ആവൃതമായ മടക്കുപർവതങ്ങളാണ് നാഗാക്കുന്നുകൾ. സമൃദ്ധമായി [[മഴ]] ലഭിക്കുന്ന ഈ മലനിരകളിൽ നിബിഡമായ നിത്യഹരിത [[വനം|വനങ്ങളുണ്ട്]]. ബർമീസ് ഭാഷയിൽ 'തോങ്-യാ' എന്നറിയപ്പെടുന്ന മാറ്റക്കൃഷി സമ്പ്രദായമാണ് നാഗാക്കുന്നുകളിൽ ഇപ്പോഴും പ്രചാരത്തിലുള്ളത്. കാടുവെട്ടിത്തെളിച്ച് കൃഷിയിറക്കിയശേഷം ആ കൃഷിയിടം ഉപേക്ഷിച്ച് മറ്റു കൃഷിയിടങ്ങൾ കണ്ടെത്തി കൃഷിയിറക്കുന്ന സമ്പ്രദായമാണിത്.
"https://ml.wikipedia.org/wiki/നാഗാകുന്നുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്