"ട്രാൻസിസ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

94 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
r2.7.2) (യന്ത്രം ചേർക്കുന്നു: lo:ທຣານຊິສເຕີ; cosmetic changes
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: oc:Transistor)
(ചെ.) (r2.7.2) (യന്ത്രം ചേർക്കുന്നു: lo:ທຣານຊິສເຕີ; cosmetic changes)
{{Prettyurl|Transistor}}
[[ചിത്രംപ്രമാണം:Transistorer (croped).jpg||thumb|180px|വ്യത്യസ്ത തരം ട്രാൻസിസ്റ്ററുകൾ.]]
[[ഇന്റഗ്രേറ്റഡ് സർക്യൂട്ട്|ഇന്റഗ്രേറ്റഡ് സർക്യൂട്ടുകളടക്കമുള്ള]], [[ഇലക്ട്രോണിക്സ്|ഇലക്ട്രോണിക്സിലെ‍]] മിക്കവാറും സർക്യൂട്ടുകളിലും സിഗ്നലുകളുടെ ഉച്ചത വർദ്ധിപ്പിക്കുവാനും സ്വിച്ച് ആയി പ്രവർത്തിക്കുവാനുമായി ഉപയോഗിക്കുന്ന ഒരു [[അർദ്ധചാലകം|അർദ്ധചാലക]] ഉപാധിയാണ്‌ '''ട്രാൻസിസ്റ്റർ'''. അർദ്ധചാലകങ്ങൾക്കൊണ്ട് നിർമ്മിക്കപ്പെട്ടവയാണ്‌ ഇവ, പുറത്തേക്ക് കുറഞ്ഞത് മൂന്ന് പിന്നുകൾകളെങ്കിലും ഇവയ്ക്കുണ്ടായിരിക്കും. ഇതിൽ ഒരു ജോഡി പിന്നുകൾക്കിടയിൽ [[വോൾട്ടത]] (voltage) അല്ലെങ്കിൽ [[വൈദ്യുതപ്രവാഹം]] (current) പ്രയോഗിക്കുമ്പോൾ മറ്റൊരു ജോഡി പിന്നുകൾകിടയിലെ വൈദ്യുതപ്രവാഹത്തിന്‌ മാറ്റം സംഭവിക്കുന്നു. നിയന്ത്രിക്കപ്പെടുന്ന പ്രവാഹത്തിന്‌ നിയന്ത്രിക്കുന്ന പ്രവാഹത്തേക്കാൾ കൂടുതൽ അളവ് കൈവരിക്കാമെന്നതിനാൽ ഇതിനെ സിഗ്നലുകളുടെ ഉച്ചത വർദ്ധിപ്പിക്കുവാൻ ഉപയോഗ്യമാക്കുന്നു. ഇന്നത്തെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ അടിസ്ഥാന ഘടകമാണ്‌ ട്രാൻസിസ്റ്റർ, [[റേഡിയോ]], [[ടെലഫോൺ]]‍, [[കം‌പ്യൂട്ടർ]] തുടങ്ങി അനേകം ഉപകരണങ്ങളിൽ ഇതുപയോഗിക്കപ്പെടുന്നു. ആദ്യകാലത്ത് ട്രാൻസിസ്റ്ററുകൾ ഒറ്റയായ അവസ്ഥയിൽ നിർമ്മിക്കപ്പെടുകയും ട്രാൻസിസ്റ്റർ എന്ന ഉപാധിയായി നമുക്കു കമ്പോളത്തിൽ ലഭിക്കുമായിരുന്നു. എന്നാൽ ഇന്നു നിർമ്മിക്കപ്പെടുന്ന ട്രാൻസിസ്റ്ററുകളിൽ ഭൂരിഭാഗവും ഇന്റഗ്രേറ്റഡ് സർക്യൂട്ടുകളിലാണ്‌ കാണപ്പെടുന്നത്.
 
 
== ചരിത്രം ==
[[ചിത്രംപ്രമാണം:Replica-of-first-transistor.jpg|thumb|180px|പ്രവർത്തനക്ഷമമായ ആദ്യത്തെ ട്രാൻസിസ്റ്ററിന്റെ രൂപം.]]
ഫീൽഡ് എഫക്ട് ട്രാൻസിസ്റ്ററിന് വേണ്ടിയുള്ള ആദ്യത്തെ പേറ്റന്റ്<ref>{{patent|US|1745175|[[Julius Edgar Lilienfeld]]: "Method and apparatus for controlling electric current" first filed in Canada on 22.10.1925, describing a device similar to a [[MESFET]]}}</ref> ആസ്ട്രിയൻ-ഹംഗറിയൻ ഭൗതികശാസ്ത്രജ്ഞനായിരുന്ന ജൂലിയസ് എഡ്ഗർ ലിലീൻഫെൽഡിന്റെ പേരിൽ 1925 ഒക്ടോബർ 22 ൽ കാനഡയിൽ രേഖപ്പെടുത്തപ്പെട്ടു. 1934 ൽ ജർമ്മൻ ഭൗതികശാസ്ത്രജ്ഞനായ ഡോ.ഓസ്കാർ ഹെയ്‌ലിന് മറ്റൊരു ഫീൽഡ്-എഫക്ട് ട്രാൻസിസ്റ്ററിന്റെ പേറ്റന്റ് ലഭിക്കുകയുണ്ടായി. 1947 നവംബർ 17 ന്‌ ജോൺ ബർഡീനും വാൾട്ടർ ബ്രാട്ടെയ്നും ജെമേനിയത്തിന്റെ പരലിൽ വൈദ്യുതിപ്രവഹിപ്പിച്ചപ്പോൾ നിക്ഷേപ (input) ഊർജ്ജത്തേക്കാൾ കൂടുതൽ ഉല്പന്ന (output) ഊർജ്ജം പ്രവഹിക്കുന്നതായി കണ്ടെത്തി. വില്യം ഷോക്ക്‌ലി ഈ മേഖലയിൽ മാസങ്ങളോളം ഗവേഷണത്തിലേർപ്പെടുകയും അർദ്ധചാലകങ്ങളെ സംബന്ധിച്ച കൂടുതൽ അറിവുകൾ കണ്ടെത്തുകയും ചെയ്തു, അതിനാൽ ഇദ്ദേഹത്തെ ട്രാൻസിസ്റ്ററിന്റെ പിതാവ് എന്നു പറയപ്പെടുന്നു.
 
 
== പ്രാധാന്യം ==
[[Fileപ്രമാണം:KT604BM and KT605AM.JPG|180px|thumb|]]
[[Fileപ്രമാണം:KT819.JPG|180px|thumb|]]
[[Fileപ്രമാണം:KT911A.JPG|180px|thumb]]
ഇരുപതാം നൂറ്റാണ്ടിൽ നടന്ന വളരെ വലിയ ഒരു കണ്ടുപിടുത്തമായി ട്രാൻസിസ്റ്ററിന്റെ കണ്ടുപിടുത്തം കണക്കാക്കപ്പെടുന്നു, ചിലപ്പോൾ ഏറ്റവും വലിയ കണ്ടുപിടുത്തമായും കരുതപ്പെടുന്നു. ഇപ്പോൾ ലഭ്യമായ മിക്കവാറും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടേയും അടിസ്ഥാനം ട്രാൻസിസ്റ്ററുകളാണ്‌. യന്ത്രവൽകൃത മാർഗ്ഗത്തിലൂടെ വലിയ അളവിലും ചുരുങ്ങിയ ചിലവിലുമുള്ള ഇതിന്റെ ഉല്പാദനം ഇന്നത്തെ കാലത്ത് വളരെ പ്രാധാന്യമുള്ളതാണ്‌.
 
{{commonscat|Transistors}}
 
[[വിഭാഗംവർഗ്ഗം:ഇലക്ട്രോണിക്സ്]]
 
[[വർഗ്ഗം:ഇലക്ട്രോണിക് ഉപകരണങ്ങൾ]]
 
[[ko:트랜지스터]]
[[la:Transistrum]]
[[lo:ທຣານຊິສເຕີ]]
[[lt:Tranzistorius]]
[[lv:Tranzistors]]
42,698

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1005446" എന്ന താളിൽനിന്ന് ശേഖരിച്ചത്