"വേണാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 1:
[[File:Kerala in 12th century.jpg|thumb|Map of Kerala just after the fall of the Later Chera kingdom]]{{Prettyurl|Venad}}
{{Prettyurl|Venad}}
{{unreferenced}}
ഒമ്പതാം ശതകത്തിൽ [[കൊല്ലം]] ആസ്ഥാനമാക്കി ഇന്നത്തെ കൊല്ലത്തിനും തിരുവനന്തപുരത്തിനും ഇടക്ക്‌ സ്ഥിതിചെയ്തിരുന്ന ഒരു രാജ്യമായിരുന്നു '''വേണാട്'''. വേണാട് [[ചേരസാമ്രാജ്യം|ചേരസാമ്രാജ്യത്തിന്റെ]] തെക്കേ അതിർത്തിയും വേണാടിന്റെ ഭരണാധികാരി ചേരരാജാവായ [[ചേരമാൻ പെരുമാൾ|പെരുമാളിന്റെ]] സാമന്തനും ആയിരുന്നു. തുടക്കത്തിൽ മൂന്നു ആയ് രാജ്യങ്ങളുടെ കൂട്ടായ്മയായിരുന്നു വേണാട്. യാദവന്മാരായിരുന്ന വേണാടുരാജവംശം വിവാഹബന്ധവും ദായക്രമത്തിലുണ്ടായ വ്യതിയാനവും മൂലം ചേരന്മാരും കുലശേഖരന്മാരുമായിത്തീരുന്നു. പിന്നീട് [[കുലശേഖരസാമ്രാജ്യം|കുലശേഖരസാമ്രാജ്യത്തിന്റെ]] അധഃപതനത്തോടു കൂടി സ്വതന്ത്രമാകുകയും 14-)ം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രവിവർമ്മ സംഗ്രാമധീരന്റെ നേതൃത്വത്തിൽ വേണാട് പ്രതാപത്തിന്റെ അത്യുന്നതിയിൽ എത്തിച്ചേർന്നു. ആ നൂറ്റാണ്ടിന്റെ തന്നെ അവസാനത്തോടെ വേണാട് രാജവംശം തൃപ്പാപ്പൂർ എന്നും ദേശിംഗനാട് എന്നും രണ്ട് തായ്‌വഴികളുമായി പിരിയുന്നു.
"https://ml.wikipedia.org/wiki/വേണാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്