"ഭൂമിയുടെ അവകാശികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
+
വരി 3:
 
രണ്ടേക്കർ തെങ്ങിൻപറമ്പും അതിലൊരു വീടും സ്വന്തമാക്കിയ കഥാനായകൻ തേങ്ങാ വിൽപ്പനയിലൂടെ സാമ്പത്തിക ഭദ്രതയും മുള്ളുവേലിയുടെയും ഇരുമ്പു ഗേറ്റിന്റെയും 'ഷാൻ' എന്ന ഉശിരൻ നായയുടെയും പിൻബലത്തിൽ സുരക്ഷിതത്വവും ഉറപ്പിച്ചിരിക്കുന്ന വേളയിൽ അദ്ദേഹത്തെ അമ്പരപ്പിച്ചു കൊണ്ട് മുദ്രപ്പത്രങ്ങളിലൊന്നും ഒപ്പു വെക്കാത്ത മുള്ളുവേലികളെ മാനിക്കാത്ത ഒരു കൂട്ടർ അധികാരത്തോടെ കടന്നു വരുന്നതാണ് കഥയുടെ തുടക്കം.
ക്ഷണിക്കപ്പെടാത്ത ആഗതരായെത്തുന്ന പക്ഷികളും ചിത്രശലഭങ്ങളും തുടങ്ങി ചിതലുകളും എലികളും കൊടിയ വിഷമുള്ള കരിന്തേളുകളുമടങ്ങിയ ഇക്കൂട്ടർ യഥാർത്ഥത്തിൽ ഭൂമിയുടെ അവകാശികൾ തന്നെയാണ് എന്നു അദ്ദേഹത്തിന് ബോധ്യമാവുന്നതാണ് കഥാസാരം. ആദർശവാദിയായ കഥാനായകനും പ്രായോഗിക ചിന്താഗതിക്കാരിയായ അദ്ദേഹത്തിന്റെ ഭാര്യയും തമ്മിലുള്ള വാദപ്രതിവാദങ്ങളും നിരായുധനായിരിക്കുന്ന മനുഷ്യന്റെ നിസ്സഹായതയെക്കുറിച്ചുള്ള പരാമർശങ്ങളുമൊക്കെ ഈ കഥയെ കൂടുതൽ ഹൃദ്യമാക്കുന്നു.
 
[[ഡി.സി. ബുക്സ്]] ഈ കഥ ഇതേ തലക്കെട്ടിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതിന് പുറമേ '''നീലവെളിച്ച'വും മറ്റ് പ്രധാന കഥകളും'' എന്ന കഥാസമാഹാരത്തിലെ 12 കഥകളിലൊന്നായി ഉൾപ്പെടുത്തിയിട്ടുമുണ്ട്.<ref name=puzha>[http://www.puzha.com/malayalam/bookstore/content/books/html/utf8/3020.html ഭൂമിയുടെ അവകാശികൾ, പുഴ.കോം]</ref><ref name=indulekha>[http://books.indulekha.com/2008/04/13/neelavelichavum-mattu-pradhana-kathakalum/ 'നീലവെളിച്ച'വും മറ്റ് പ്രധാന കഥകളും, ഇന്ദുലേഖ.കോം]</ref> [[പോൾ മണലിൽ]] എഡിറ്റ് ചെയ്ത് [[ഒലിവ് പബ്ലിക്കേഷൻസ്]] പുറത്തിറക്കിയ ''ബഷീറിന്റെ ചെറുകഥകൾ -101 പഠനങ്ങൾ'' എന്ന കൃതിയിൽ ഈ കഥയും പഠനവിധേയമാകുന്നുണ്ട്.
"https://ml.wikipedia.org/wiki/ഭൂമിയുടെ_അവകാശികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്