"നാടോടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

-- {{wikify}}
വരി 1:
 
{{wikify}}
ഒരിടത്തും സ്ഥിരമായി താമസിക്കാത്ത ജനവിഭാഗങ്ങളെയാണ് '''നാടോടികൾ''' എന്ന് പറയുന്നത്. ഓരോ നാടോടി വിഭാഗത്തിനും സ്വന്തം ജീവിതക്രമവും മര്യാദകളുമുണ്ട്. ഉപജീവനത്തിന് ഇവർ പ്രധാനമായി ആടുമാടുകളെ ആശ്രയിക്കുന്നു. ചുറ്റുപാടുകളിൽ നിന്നുള്ള [[ഭക്ഷണം|ഭക്ഷണത്തിന്റെയും]] സാങ്കേതികതകളുടെയും ലഭ്യതയാണ് നാടോടികളുടെ ഒരു പ്രദേശത്തെ വാസകാലം തീരുമാനിക്കുന്നത്.
 
വരി 6:
# അജപാല നാടോടികൾ,
# കച്ചവടക്കാരായ നാടോടികൾ.
 
==പ്രത്യേകതകൾ==
പ്രാചീനകാലത്ത് ഭക്ഷണം എന്നത് [[മനുഷ്യൻ]] സ്വയം വേട്ടയാടി കണ്ടെത്തേണ്ടതാണെന്ന് ഇവർ വിശ്വസിച്ചിരുന്നു. ഇതിൽ ഒരു വിഭാഗം ഇന്നും വേട്ടയാടിയും, പ്രകൃതിയിൽനിന്ന് നേരിട്ട് ഭക്ഷണം ശേഖരിച്ചുമാണ് ജീവിച്ചുപോരുന്നത്. ഇവർ ആദിമ ജനതയുടെ നേർ പിൻമുറക്കാരാണെന്നു പറയാം. അജപാല നാടോടികൾ നിത്യവൃത്തിക്കായി കാലികളെ മേയ്ക്കുന്നവരും അവയുടെ പാലും മറ്റ് വിഭവങ്ങളും ഉപയോഗപ്പെടുത്തി ജീവിക്കുന്നവരുമാണ്. ഇവരുടെ ദേശാടനം പ്രകൃതിയിലെ മാറ്റത്തെ ആശ്രയിച്ചാണ് സംഭവിക്കാറുള്ളത്. കൃഷിയിൽ ഏർപ്പെട്ടും കച്ചവടത്തിലേർപ്പെട്ടും ജീവിക്കുന്ന നാടോടികൾ പൊതുവേ ധാന്യങ്ങൾക്കോ ഭക്ഷണവിഭവങ്ങൾക്കോ വേണ്ടി മാത്രമാണ് കച്ചവടത്തിലേർപ്പെടുന്നത്. വലിയ വിലപിടിപ്പില്ലാത്ത ഉത്പന്നങ്ങളാവും ഇത്തരം നാടോടികളുടെ കച്ചവടവസ്തുക്കൾ. ഇത്തരക്കാരായ നാടോടികളുടെ പ്രത്യക്ഷ ഉദാഹരണം ജിപ്സികളാണ്. [[ലാടന്മാർ|ലാടന്മാരും]] നാടോടി വർഗത്തിൽപ്പെടുന്നവരാണ്.
"https://ml.wikipedia.org/wiki/നാടോടികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്