"ഭൂമിയുടെ അവകാശികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
++
വരി 1:
[[പ്രമാണം:Bhoomiyude avakashikal.jpg|ലഘു|150ബിന്ദു|ഭൂമിയുടെ അവകാശികൾ എന്ന കൃതിയുടെ പുറംചട്ട]]
[[വൈക്കം മുഹമ്മദ് ബഷീർ|വൈക്കം മുഹമ്മദ് ബഷീറിന്റെ]] പ്രശസ്തമായ കഥകളിലൊന്നാണ് '''ഭൂമിയുടെ അവകാശികൾ'''. ഇതിൽ സരസമായി ഭൂമിയിൽ സകല ജീവികൾക്കും ഒരേ അവകാശമാണുള്ളത് എന്ന് ഇദ്ദേഹം പറയുന്നു. മനുഷ്യന് ഭൂമിയുടെ മേൽ അധികാരമുണ്ടെന്ന മിഥ്യാധാരണയുടെ പുറത്ത് ചെയ്തു കൂട്ടുന്ന അത്യാചാരങ്ങൾക്കെതിരേയുള്ള താക്കീതിന്റെ സ്വരവും ഈ കൃതിയിൽ കാണാവുന്നതാണ്.
 
രണ്ടേക്കർ തെങ്ങിൻപറമ്പും അതിലൊരു വീടും സ്വന്തമാക്കിയ കഥാനായകൻ തേങ്ങാ വിൽപ്പനയിലൂടെ സാമ്പത്തിക ഭദ്രതയും മുള്ളുവേലിയുടെയും ഇരുമ്പു ഗേറ്റിന്റെയും 'ഷാൻ' എന്ന ഉശിരൻ നായയുടെയും പിൻബലത്തിൽ സുരക്ഷിതത്വവും ഉറപ്പിച്ചിരിക്കുന്ന വേളയിൽ അദ്ദേഹത്തിനെ അമ്പരപ്പിച്ചു കൊണ്ട് മുദ്രപ്പത്രങ്ങളിലൊന്നും ഒപ്പു വെക്കാത്ത മുള്ളുവേലികളെ മാനിക്കാത്ത ഒരു കൂട്ടർ അധികാരത്തോടെ കടന്നു വരുന്നതാണ് കഥയുടെ തുടക്കം.
 
[[ഡി.സി. ബുക്സ്]] ഈ കഥ ഇതേ തലക്കെട്ടിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതിന് പുറമേ '''നീലവെളിച്ച'വും മറ്റ് പ്രധാന കഥകളും'' എന്ന കഥാസമാഹാരത്തിലെ 12 കഥകളിലൊന്നായി ഉൾപ്പെടുത്തിയിട്ടുമുണ്ട്.<ref name=puzha>[http://www.puzha.com/malayalam/bookstore/content/books/html/utf8/3020.html ഭൂമിയുടെ അവകാശികൾ, പുഴ.കോം]</ref><ref name=indulekha>[http://books.indulekha.com/2008/04/13/neelavelichavum-mattu-pradhana-kathakalum/ 'നീലവെളിച്ച'വും മറ്റ് പ്രധാന കഥകളും, ഇന്ദുലേഖ.കോം]</ref> [[പോൾ മണലിൽ]] എഡിറ്റ് ചെയ്ത് ഒലിവ് പബ്ലിക്കേഷൻസ് പുറത്തിറക്കിയ ''ബഷീറിന്റെ ചെറുകഥകൾ -101 പഠനങ്ങൾ'' എന്ന കൃതിയിൽ ഈ കഥയും പഠനവിധേയമാകുന്നുണ്ട്.
"https://ml.wikipedia.org/wiki/ഭൂമിയുടെ_അവകാശികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്