"ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) .
വരി 1:
{{wikify}}
18-ാം ശതകത്തിൽ ബ്രിട്ടൻ ഇന്ത്യയിലെ അധീശശക്തിയാകുന്നതിന് നൂറ്റാണ്ടുകൾക്കുമുൻപേ, ഇന്ത്യയിൽ നിലനിന്നിരുന്നതും തുടർന്ന് 1940-കൾവരെ ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കുവിധേയമായി രാജാക്കന്മാർ ഭരിച്ചിരുന്നതുമായ രാജ്യങ്ങൾ. 1935-ലെ ഇന്ത്യാ ഗവൺമെന്റ് നിയമത്തിൽ ബ്രിട്ടീഷ് ചക്രവർത്തിയുടെ അധീശാധികാരത്തിൻകീഴിൽപ്പെടുന്നതും, ബ്രിട്ടീഷിന്ത്യയുടെ ഭാഗമല്ലാത്തതും, ഏതെങ്കിലും നാടുവാഴിയുടെ അധികാരമേഖലയ്ക്കകത്ത് നിലനില്ക്കുന്നതും, സംസ്ഥാനം, എസ്റേറ്റ്, ജാഗീർ തുടങ്ങിയ പേരുകളാൽ വിവക്ഷിക്കപ്പെടുന്നതുമായ ഭൂപ്രദേശത്തെയാണ് നാട്ടുരാജ്യമായി നിർവചിച്ചിരിക്കുന്നത്. സ്വാതന്ത്യ്രലബ്ധിയുടെ കാലത്തെ ഇന്ത്യയിൽ 562 നാട്ടുരാജ്യങ്ങൾ നിലനിന്നിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഹൈദരാബാദ്, മൈസൂർ, കാശ്മീർ, തിരുവിതാംകൂർ, കൊച്ചി, പുതുക്കോട്ട, ജുനാഗഡ്, ബനാറസ്, റാംപൂർ, കോൽഹാപൂർ, മയൂർഭഞ്ജ്, ഉദയ്പൂർ, ജയ്പൂർ, ബിക്കാനീർ തുടങ്ങിയവയായിരുന്നു പ്രധാന നാട്ടുരാജ്യങ്ങൾ. ഭരണഘടനാപരമായി നാട്ടുരാജ്യങ്ങൾ ബ്രിട്ടീഷിന്ത്യയുടെ ഭാഗമോ നാട്ടുരാജ്യങ്ങളിലെ ജനങ്ങൾ ബ്രിട്ടീഷ് പ്രജകളോ ആയിരുന്നില്ല. എന്നാൽ ഇന്ത്യയുടെ പരമാധികാരശക്തി എന്ന നിലയിൽ ബ്രിട്ടീഷ് രാജാവിന്റെ മേൽക്കോയ്മയെ നാട്ടുരാജ്യങ്ങൾ അംഗീകരിച്ചിരുന്നു. ബ്രിട്ടീഷുകാർ നേരിട്ടു ഭരണം നടത്തിയിരുന്ന പ്രവിശ്യകളും (ബ്രിട്ടീഷിന്ത്യ) ബ്രിട്ടീഷ് അധീശത്വം സ്വീകരിച്ച നാട്ടുരാജ്യങ്ങളും (ഇന്ത്യൻ ഇന്ത്യ) ചേർന്നതായിരുന്നു സ്വാതന്ത്യ്രലബ്ധിയുടെ കാലത്തെ ഇന്ത്യ. ബ്രിട്ടീഷ് ഇന്ത്യ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഭൂപ്രദേശങ്ങളെ 11 പ്രവിശ്യകളായി വിഭജിച്ചാണ് ബ്രിട്ടീഷ് ഗവൺമെന്റ് ഭരണം നടത്തിവന്നത്. മദ്രാസ്, ബോംബെ, സെൻട്രൽ പ്രൊവിൻസ്, ഒറീസ, ബംഗാൾ, അസം, ബിഹാർ, യുണൈറ്റഡ് പ്രൊവിൻസ്, പഞ്ചാബ്, സിൻഡ്-ബലൂചിസ്ഥാൻ, വടക്കു പടിഞ്ഞാറൻ അതിർത്തി സംസ്ഥാനം എന്നിവയായിരുന്നു ഈ പ്രവിശ്യകൾ. ബ്രിട്ടീഷിന്ത്യ വൈസ്രോയിയുടെ നേരിട്ടുള്ള ഭരണത്തിൻകീഴിലായിരുന്നു. ഈ പ്രവിശ്യകളിൽപ്പെടാത്ത പ്രദേശങ്ങളെ ബ്രിട്ടീഷുകാർ നാട്ടുരാജ്യങ്ങൾ എന്നാണ് വിളിച്ചത് (ചുരുക്കം ചില നാട്ടുരാജ്യങ്ങൾ ഒഴിച്ചാൽ ഭൂരിപക്ഷം നാട്ടുരാജ്യങ്ങളിലും സ്വേച്ഛാധിപത്യഭരണമാണ് നിലനിന്നിരുന്നത്). ബ്രിട്ടീഷിന്ത്യൻ പ്രവിശ്യകളുമായി ഇടകലർന്ന് കിടന്ന ഈ നാട്ടുരാജ്യങ്ങൾ വിസ്തൃതിയിലും ജനസംഖ്യയിലും വ്യത്യസ്തത പുലർത്തിയിരുന്നു. ഉദാഹരണത്തിന്, കാശ്മീർ, ഹൈദരാബാദ് തുടങ്ങിയ നാട്ടുരാജ്യങ്ങൾ ഫ്രാൻസിനെക്കാൾ വലുതായിരുന്നപ്പോൾ ബിൻബാറി എന്ന നാട്ടുരാജ്യത്തിന്റെ വിസ്തീർണം കേവലം 14 ഏക്കർ മാത്രമായിരുന്നു.
ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ ചരിത്രകാരന്മാർ പൊതുവേ പ്രാകൃതരാജ്യങ്ങൾ, പിന്തുടർച്ചാരാജ്യങ്ങൾ, പോരാളി രാജ്യങ്ങൾ എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. എ.ഡി. 3-ാം ശതകത്തിൽ മധ്യേഷ്യയിൽനിന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെത്തിയവരുടെ പിൻതലമുറക്കാരായ രജപുത്രർ ഭരിച്ച രാജ്യങ്ങളാണ് പ്രാകൃതരാജ്യങ്ങൾ എന്നറിയപ്പെട്ടത്. ഉദയ്പൂർ, ജോധ്പൂർ, ജയ്പൂർ തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ട പ്രാകൃത നാട്ടുരാജ്യങ്ങൾ. മുഗൾ ചക്രവർത്തിയുടെ അധികാരത്തെ അംഗീകരിച്ചെങ്കിലും എല്ലാ അർഥത്തിലും സ്വതന്ത്രരായി വർത്തിച്ച മുഗൾ പ്രവിശ്യകൾ പിൻതുടർച്ചാരാജ്യങ്ങൾ എന്നറിയപ്പെട്ടു. ഉദാ. അവ്ധ്, ഹൈദരാബാദ്. മുഗൾ സാമ്രാജ്യത്തിന്റെ അപചയത്തെത്തുടർന്ന് ഉദയം ചെയ്ത രാജ്യങ്ങളാണ് പോരാളി രാജ്യങ്ങൾ. ഉദാ. പട്യാല, ബറോഡ, ഗ്വാളിയർ.