"പ്രഫുല്ല ചന്ദ്ര റായ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.2) (യന്ത്രം പുതുക്കുന്നു: hi:प्रफुल्ल चन्द्र राय
വരി 8:
 
പ്രഫുല്ല ചന്ദ്രയുടെ പിതാവായിരുന്ന ഹരീഷ് ചന്ദ്ര ഒരു ഭൂവുടമയായിരുന്നു. തനിക്ക് ഒൻപത് വയസ്സാകുന്നത് വരെ പ്രഫുല്ല ചന്ദ്ര പഠിച്ചത് അവിടെത്തന്നെയുള്ള ഗ്രാമീണ വിദ്യാലയത്തിലായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം [[കൊൽക്കത്ത|കൊൽക്കത്തയിലേക്ക്]] കുടിയേറി. അവിടെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസം ഹേർ സ്കൂളിലായിരുന്നു. ഈ സ്കൂളിൽ പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന് ശക്തമായ ഒരു അതിസാരം പിടിപെടുകയും പിന്നീടുള്ള ജീവിതത്തെ അത് ബാധിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ആൽബർട്ട് സ്കൂളിലാണ് പഠിച്ചത്.
1879-ൽ അദ്ദേഹം കൽക്കട്ട സർവ്വകലാശാലയുടെ പ്രവേശനപ്പരീക്ഷവിജയിച്ച് മെട്രോപൊളിറ്റൻ ഇൻസ്റ്റിറ്റ്യൂട്ടിൽ(വിദ്യാസാഗർ കോളജ്) പ്രവേശനം നേടി. ബഞ്ചമിൻ ഫ്രാങ്ക്ലിന്റെ ജീവചരിത്രവും അദ്ദേഹത്തിന്റെ 'പട്ടം പറത്തൽ പരീക്ഷണ'ത്തെക്കുറിച്ചും വായിച്ചതിനുശേഷം പ്രഫുല്ല ചന്ദ്രയിൽ ശാസ്ത്രത്തിലുള്ള താത്പര്യം വളർന്നു. ആ സമയത്ത് മെട്രോപൊളിറ്റൻ ഇൻസ്റ്റിറ്റ്യുട്ടിൽ ശാസ്ത്രക്ലാസ്സുകൾ ഇല്ലാതിരുന്നതിനാൽ ഭൗതികശാസ്ത്രത്തിന്റെയും രസതന്ത്രത്തിന്റെയും പാഠങ്ങൾ കൊൽക്കത്ത പ്രസിഡൻസി കോളജിൽ നിന്നുമായിരുന്നു പഠിച്ചത്. അവിടുത്തെ പ്രഫസ്സർ അലൿസാണ്ടർഅലക്‌സാണ്ടർ പെഡ്ലറുടെ രസതന്ത്രൿളാസുകൾരസതന്ത്ര ക്ലാസുകൾ അദ്ദേഹത്തെ ആകർഷിച്ചു. പ്രകൃതിശാസ്ത്രത്തിലുള്ള അദ്ദേഹത്തിന്റെ താത്പര്യം ഉണർത്തിയതും പെഡ്ലർ ആയിരുന്നു. 1882-ൽ ശാസ്ത്രത്തിൽ B.A. ബിരുദം നേടുവാനായി പഠിച്ചുകൊണ്ടിരുന്ന അവസരത്തിൽ അദ്ദേഹം ഒരു അഖിലേന്ത്യാതലത്തിലുള്ള മത്സരപ്പരീക്ഷയിൽ പങ്കെടുത്ത് ആകെ രണ്ടുപേർക്ക് മാത്രം ലഭിയ്ക്കുന്ന ഗിൽക്രിസ്റ്റ് സ്കോളർഷിപ് കരസ്ഥമാക്കുകയും, ബിരുദപഠനം പാതിവഴിയിലുപേക്ഷിച്ച് എഡിൻബർഗ് സർ വ്വകലാശാലയിലെസർവ്വകലാശാലയിലെ തന്റെ പുനർപഠനത്തിനായിപുനഃപഠനത്തിനായി ബ്രിട്ടനിലേക്ക് പോവുകയും ചെയ്തു.<br />
എഡിൻബർഗിലെ പഠനകാലത്ത് അവിടുത്തെ കെമിക്കൽ സൊസൈറ്റിയുടെ വൈസ് പ്രസിഡണ്ടായിരുന്നു റേ. മികച്ച വിദ്യാർത്ഥിക്കുള്ള ഹോപ് പ്രൈസും കരസ്ഥമാക്കിയിരുന്നു. 1885 ൽ ബി.എസ്സ് സിയും 1887ൽ ഡി എസ്സ് സിയും റേ പൂർത്തിയാക്കി. പഠനകാലത്ത് റേ അവതരിപ്പിച്ച രണ്ടു പ്രബന്ധങ്ങൾ - ഇന്ത്യ, സിപായി ലഹളയ്ക്ക് മുമ്പും പിമ്പും (India, Before and After the Mutiny), ഇന്ത്യയെക്കുറിച്ച് ( Essay on India) എന്നിവ - ഏറെ ശ്രദ്ധ നേടി.
 
{{Bio-stub}}
"https://ml.wikipedia.org/wiki/പ്രഫുല്ല_ചന്ദ്ര_റായ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്