"മുസ്ലീം ലീഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
|website =
}}
[[ബ്രിട്ടീഷ് ഇന്ത്യ|ബ്രിട്ടീഷ് ഇന്ത്യയിലെ]] ഒരു രാഷ്ട്രീയ പാർട്ടി ആയിരുന്നു 1906-ൽ ഢാക്കയിൽ സ്ഥാപിതമായ '''മുസ്ലീം ലീഗ്''' ([[ഉർദ്ദു]]: آل انڈیا مسلم لیگ). ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ [[പാകിസ്താൻ]] എന്ന [[മുസ്ലീം]] രാജ്യം സ്ഥാപിക്കുന്നതിനു പിന്നിലെ പ്രേരകശക്തി മുസ്ലീം ലീഗ് ആയിരുന്നു.<ref name="jalal">Jalal, Ayesha (1994) The Sole Spokesman: Jinnah, the Muslim League and the Demand for Pakistan. Cambridge University Press. ISBN 978-0-521-45850-4</ref>ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ഇന്ത്യയിൽ മുസ്ലിംകൾക്ക് അർഹമായ പരിഗണന കിട്ടുന്നില്ലെന്ന ചിന്തയിൽ നിന്നാണ് സംഘടനാ രൂപീകരണത്തിന്ന് തുടക്കം കുറിക്കുന്നത്. രാഷ്ട്രീയമായി മുസ്ലിംകൾ സംഘടിക്കണമെന്ന ലക്ഷ്യത്തോടെ, 1906- ഡിസ. 30ന്ന്, [[ആഗാഖാ]]ന്റെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കപ്പെട്ടത്. ഡാക്കയിലാണ് പ്രഥമ സമ്മേളനം നടന്നത്. [[ഇന്ത്യ]], [[പാകിസ്താൻ]], എന്നീ രാജ്യങ്ങളുടെ സ്വാതന്ത്ര്യലബ്ധിക്കുശേഷം ലീഗ് ഇന്ത്യയിൽ (പ്രധാനമായും കേരളത്തിൽ) ഒരു രാഷ്ട്രീയ കക്ഷിയായി തുടർന്നു. പലപ്പൊഴും മറ്റ് കക്ഷികളുമൊത്ത് ലീഗ് സർക്കാരിന്റെ ഭാഗമായി. പാകിസ്താനിൽ ലീഗ് രാജ്യത്തിന്റെ ആദ്യ സർക്കാർ രൂപവത്കരിച്ചെങ്കിലും 1950-കളിൽ ഒരു സൈനിക അട്ടിമറിയെ പിന്തുടർന്ന് ഛിദ്രമായി. പാകിസ്താനിൽ 1947 മുതലുള്ള മിക്ക പൊതുജന സർക്കാരുകളിലും മുസ്ലീം ലീഗിന്റെ ഘടകങ്ങൾ ഭാഗമായിരുന്നു. [[ബംഗ്ലാദേശ്|ബംഗ്ലാദേശിൽ]] പാർട്ടി 1976-ൽ പുനരുജ്ജീവിക്കപ്പെട്ടു, 1979 നിയമസഭാ തിരഞ്ഞെടുപ്പിൽ 14 സീറ്റ് നേടി. ഇതിനു ശേഷം പാർട്ടി അപ്രധാനമായി.
 
==മുസ്ലിംകൾക്ക് പ്രത്യേക ജന പ്രാതിനിധ്യം==
 
1908 ൽ, [[അമൃതസറി]]ൽ നടന്ന സമ്മേളനം മുസ്ലിംകൾക്ക് പ്രത്യേക ജന പ്രാതിനിധ്യം വേണമെന്ന ആവശ്യം ഉന്നയിച്ചു. [[മിന്റോ- മോർലി]] ഭരണ പരിഷ്കാരണങ്ങളനുസരിച്ച്, 1909 ൽ ഈ ആവശ്യം അനുവദിക്കപ്പെടുകയും ചെയ്തു.
 
==ജനസമ്മിതി കുറയുന്നു==
 
എന്നാൽ, ഒന്നാം ലോക മഹായുദ്ധത്തിന്നു ശേഷം സംഘടനയുടെ ജനസമ്മിതി കുറയുകയായിരുന്നു. [[ഖിലാഫത്തി]]ന്റെ നേതൃത്വം [[കോൺഗ്രസ്സ്]] ഏറ്റെടുക്കുകയും, സമുദായത്തിലെ ജനസമ്മിതിയുള്ള പണ്ഡിതന്മാർ കോൺഗ്രസ്സിൽ സജീവമായി പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തതാണ് കാരണം.
 
==ലീഗും കോൺഗ്രസ്സും ഒരേ വേദിയിൽ==
 
എന്നാൽ, ഇക്കാലത്ത് ലീഗും കോൺഗ്രസ്സും സഹകരിച്ചു കൊണ്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. ചില നേതാക്കൾക്ക് ഇരു സംഘടനകളിലും ഒരേ സമയം അംഗത്വമുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, 1913ൽ, ലക്നോവിൽ, ഇരു സംഘടനകളുടെയും സമ്മേളനങ്ങൾ നടന്നത് ഒരേ വേദിയിലായിരുന്നു.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/മുസ്ലീം_ലീഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്