"പഞ്ചവാദ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 8:
മുകളിൽപ്പറയുന്ന പഞ്ചവാദ്യത്തിന്റെ ലക്ഷണം അനുസരിച്ച് [[ഇടയ്ക്ക]], [[ഇലത്താളം]], [[തിമില]], [[ശംഖ്]], [[മദ്ദളം]] ഈ അഞ്ചിനങ്ങൾ ചേർന്നൊരുക്കുന്ന വാദ്യമാണ് പഞ്ചവാദ്യം. ഈ പഞ്ചവാദ്യം കലശാഭിഷേകകങ്ങളോടനുബന്ധിച്ച് പതിവുള്ള ഒരു അനുഷ്ഠാനവാദ്യമാണ്. എന്നാൽ ഇന്നു പ്രചാരത്തിലുള്ള പഞ്ചവാദ്യം ഇതിൽ നിന്നും വ്യത്യസ്തമാണ്. [[തിമില]], [[ശുദ്ധമദ്ദളം]], [[കൊമ്പ്]], [[ഇടയ്ക്ക]], [[ഇലത്താളം]], [[കുഴൽ]], [[ശംഖ്]] (ആരംഭത്തിലും അന്ത്യത്തിലും മാത്രമേ ശംഖ് വിളിക്കുകയുള്ളൂ) എന്നിവയാണ്.
പഞ്ചവാദ്യത്തിന്റെയും കാലപ്പഴക്കത്തെക്കുറിച്ചും ഉത്ഭവത്തെക്കുറിച്ചും ചില അവ്യക്ത ധാരണകളല്ലാതെ സത്യസ്ഥിതി അറിയാൻ ഇനിയുമായിട്ടില്ല. അടിസ്ഥാനപരമായി ഇത് ഒരു
ക്ഷേത്ര കലാരൂപമാണ്. ഇന്നത്തെ രീതിയിൽ പഞ്ചവാദ്യം ക്രമീകരിച്ചത് [[തിരുവില്വാമല വെങ്കിച്ചൻ സ്വാമി]], [[അന്നമനട പീതാംബരമാരാർ]], [[അന്നമനട അച്യുതമാരാർ]], [[അന്നമനട പരമേശ്വരമാരാർ]], [[പട്ടാരത്ത് ശങ്കരമാരാർ]] തുടങ്ങിയവരാണ്. പഞ്ചവാദ്യത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും വാദ്യരീതിയും ഇവർ ചിട്ടപ്പെടുത്തുന്നതിൽ ഇവർ പ്രധാന പങ്കു വഹിച്ചു.<red>http://[www.puzha.com/puzha/selfpublish/1238692893-116688829.html പഞ്ചവാദ്യം(PRASANTH MITHRAN പുഴ.കോം)]
</ref>
ഒരു പഞ്ചവാദ്യത്തിൽ സാധാരണഗതിയിൽ മേളക്കാരുടെ എണ്ണം നാല്പതാണ്. പതിനൊന്നു [[തിമില|തിമിലക്കാർ]], അഞ്ചു [[മദ്ദളം]], രണ്ടു [[ഇടയ്ക്ക|ഇടയ്ക്ക]], പതിനൊന്നു [[കൊമ്പ് (വാദ്യം)|കൊമ്പ്]], പതിനൊന്ന് [[ഇലത്താളം]] ഇങ്ങനെയാണ് അതിന്റെ ഉപവിഭജനം. ഓരോ വാദ്യവിഭാഗത്തിനും കൃത്യമായി സ്ഥാനം നിർണയിച്ചിട്ടുണ്ടു. അതനുസരിച്ച് തിമിലക്കാരും മദ്ദളക്കാരും ഒന്നാം നിരയിൽ മുഖാമുഖം നിരക്കുന്നു. തിമിലയ്ക്കു പിന്നിൽഅണിനിരിക്കുന്നത് ഇലത്താളക്കാരാണ്. കൊമ്പുകാരുടെ സ്ഥാനം മദ്ദളക്കാരുടെ പിന്നിലാണ്. ഈ വാദ്യനിരയുടെ രണ്ട്റത്തുമായി തിമിലയ്ക്കും മദ്ദളത്തിനും ഇടയ്ക്ക് അതായത് മധ്യഭാഗത്ത് തലയ്ക്കലും കാല്ക്കലുമായി ഇടയ്ക്ക വായിക്കുന്നവർ നിലകൊളളുന്നു.ഇലത്താളക്കാരുടെ പിന്നിലാണ് ശംഖിന്റെ സ്ഥാനം.
ശംഖു വിളിയോടെയാണ് പഞ്ചവാദ്യം ആരംഭിക്കുന്നത്.
[[ക്ഷേത്രം|ക്ഷേത്രങ്ങളിലെ]] ഉത്സവങ്ങളിലാണ് സാധാരണയായി പഞ്ചവാദ്യം അവതരിപ്പിക്കുക. മധ്യകേരളത്തിലാണ് പഞ്ചവാദ്യം കൂടുതലായി അവതരിപ്പിക്കുക. ഏറ്റവും പ്രശസ്തമായ പഞ്ചവാദ്യാവതരണം [[തൃശൂർ പൂരം|തൃശൂർ പൂരത്തിനാണ്]] നടക്കുക. [[മഠത്തിൽ വരവ്]] പഞ്ചവാദ്യം എന്നാണ് തൃശൂർ പൂരത്തിലെ പഞ്ചവാദ്യം അറിയപ്പെടുന്നത്. തൃശൂർ പൂരത്തിലെ പ്രധാന പങ്കാളികളിലൊന്നായ [[തിരുവന്മ്പാടി ക്ഷേത്രം|തിരുവമ്പാടി ക്ഷേത്രസംഘമാണ്]] ഇത് അവതരിപ്പിക്കുക.
|