"സർപ്പാരാധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
[[ശിലാരാധന]], [[സർപ്പാരാധന]] എന്നിവ ലിംഗാരാധനയുടെ ഇതരരൂപങ്ങളെന്ന നിലയിലാണ് ആവിർഭവിച്ചതെന്നു കരുതപ്പെടുന്നു. ഇതിന് വൃക്ഷാരാധനയുമായും ഗാഢമായ ബന്ധമുണ്ട്. വിലക്കപ്പെട്ട കനിയുടെ വൃക്ഷത്തിൽ വസിക്കുന്ന സർപ്പരൂപിയായ ചെകുത്താൻ തുടങ്ങി വൃക്ഷനിബിഡ കാവുകളിലെ നാഗാരാധനവരെ ഇതിന് ഉദാഹരണങ്ങളാണ്.
 
== ചരിത്രവും വ്യത്യസ്തരീതികളും ==
== വ്യത്യസ്തരീതികൾ ==
ഒട്ടുമിക്ക രാജ്യങ്ങളിലും മതസമൂഹങ്ങളിലും വ്യത്യസ്തരീതികളിലാണെങ്കിലും ഇത് നിലനില്ക്കുന്നു. സുമേറിയൻ, ബാബിലോണിയൻ സംസ്കാരങ്ങളിൽ അധോലോകത്തിലെ ഭീകരദേവതകളായ എറിഷ്കിഗൽ, അല്ലാറ്റു എന്നിവയ്ക്ക് സർപ്പരൂപമാണുണ്ടായിരുന്നത്. നാഗങ്ങൾ ഗോത്രചിഹ്നങ്ങളായിരുന്നതിന്റെ ഉദാഹരണങ്ങളും നാഗാരാധനയുടെ പ്രാചീനത വെളിപ്പെടുത്തുന്നു. ഗുഡിയായിലെ ഒരു പാത്രത്തിലെ കെട്ടുപിണഞ്ഞ ഇരട്ടസർപ്പം അത്തരമൊരു മാതൃകയാണ്. ലഭ്യമായ പ്രാചീന നാഗദേവതകളിലൊന്ന് 'ജീവദേവത' എന്നു വിശേഷിപ്പിക്കപ്പെട്ട ഒരു നാഗരൂപമാണ്. അതിപ്രാചീന അതിരുകല്ലുകളിൽ ഒരു വിശുദ്ധമുദ്രയോടൊപ്പം ആലേഖനം ചെയ്ത നാഗങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. തയാമത്ത് ദേവതയുടെ നാഗരൂപത്തിലുള്ള ചിത്രവും ലഭ്യമായിട്ടുള്ള പ്രാചീന മാതൃകകളിൽ ഒന്നാണ്.
 
വരി 73:
 
ഇന്ത്യയിലെ പ്രധാന നാഗാരാധനക്ഷേത്രങ്ങൾ ഇവയാണ് - കാശിയിലെ മഹേശ്വരപ്രതിഷ്ഠ, കാശ്മീരിലെ അനന്ത്നാഗ്, ഹിമാലയത്തിലെ ബേരീനാഗ്, രാജസ്ഥാനിലെ ബായുത് നാഗക്ഷേത്രം, നാഗാലൻഡിലെ ജാപാംയോങ്, പ്രയാഗയിലെ നാഗവാസുകി ക്ഷേത്രം, രാജസ്ഥാനിലെ നൗഗൗർ, തമിഴ്നാട്ടിലെ നാഗർകോവിൽ, കുംഭകോണം നാഗനാഥക്ഷേത്രം (തിരുനാഗേശ്വരം), ബിലാസ്പൂർ നാഗക്ഷേത്രം, കർണാടകയിലെ ധർമസ്ഥലയ്ക്കടുത്തുള്ള കക്കി ശ്രീസുബ്രഹ്മണ്യക്ഷേത്രം, ആന്ധ്രയിലെ കാളഹസ്തി.
 
[[ആര്യൻ|ആര്യന്മാരുടെ]] ആഗമനത്തിനു മുമ്പുതന്നെ [[ഇന്ത്യ|ഭാരതത്തിൽ]] സർപ്പാരാധന നിലനിന്നിരുന്നതായി വിശ്വസിക്കപ്പെടുന്നു. സർപ്പത്തേയും മാതൃദേവതയേയും [[ദ്രാവിഡർ|ദ്രാവിഡസംസ്കാരത്തിന്റെ]] ഭാഗമായി കരുതണം എന്ന് “ഇന്ത്യയും ഇന്തോനേഷ്യൻ കലയും” എന്ന ഗ്രന്ഥത്തിൽ [[ആനന്ദകുമാരസ്വാമി]] അഭിപ്രായപ്പെടുന്നുണ്ട്. ആര്യ-ദ്രാവിഡ ആരാധനാ സമ്പ്രദായങ്ങളിൽ നിലനിൽക്കുന്ന വ്യത്യസ്തതകളും ഈ വാദത്തിന് ഉപോൽബലകമാണ്. ആര്യന്മാർ ദേവതാപ്രീതിക്കുള്ള മാർഗ്ഗമായി ഹവനങ്ങളെ സ്വീകരിച്ചപ്പോൾ, ദ്രാവിഡർ ആടുകയും പാടുകയും ഊട്ടുകയും ചെയ്താണ് ഈശ്വരപ്രീതി നടത്തിയിരുന്നത്.
 
== ഐതിഹ്യങ്ങൾ ==
"https://ml.wikipedia.org/wiki/സർപ്പാരാധന" എന്ന താളിൽനിന്ന് ശേഖരിച്ചത്