"മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 41:
[[കൃതയുഗം|കൃതയുഗത്തിൽ]] [[സൂര്യവംശം|സൂര്യവംശത്തിൽ]] പ്രജാക്ഷേമം നടത്തിയിരുന്ന [[മാന്ധാതാവ്]] ചക്രവർത്തി 100 [[യാഗം|യാഗങ്ങൾ]] നടത്തുകയുണ്ടായി. പ്രസ്തുത യാഗത്തിലൊന്ന് തൃക്കുരട്ടി ക്ഷേത്രപരിസരത്തു വച്ചായിരുന്നു. ഈ യാഗത്താൽ പ്രസിദ്ധമായ സ്ഥലമായതുകൊണ്ട് അദ്ദേഹം ഈ സ്ഥലത്തിന് മാന്ധാതാപുരം എന്നു പേരുനൽകി. പിൽക്കാലത്ത് ഇത് ലോപിച്ച് മാന്നാർ എന്ന പേര് പ്രചാരത്തിലാവുകയും ചെയ്തു എന്നാണ് സ്ഥലനാമ ഐതിഹ്യം.
 
തൃക്കുരട്ടിയിലെ മതിൽക്കെട്ട് ഒറ്റ രാത്രികൊണ്ട് [[ഭൂതഗണങ്ങൾ|ശിവഭൂതഗണങ്ങൾ]] പണിതീർത്തതാണ് എന്നു വിശ്വസിക്കുന്നു. അതുപോലെതന്നെ ഇവിടുത്തെ [[ശിവൻ]] തപസ്വി ഭാവത്തിലാണ്, അതിനാൽ സ്ത്രീകളെ മുൻപ് ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിച്ചിരുന്നില്ല. [[മാന്ധാതാവ്]] യാഗം നടത്തിയപ്പോള് ഹോമാഗ്നിയിൽ പ്രത്യക്ഷപ്പെട്ട ശിവനെ ക്രോഷ്ടമഹർഷി ഇവിടെ പ്രതിഷ്ഠിച്ചു എന്നാണ് ഐതീഹ്യം.
[[ചിത്രം:Mannar Thrikkuratti Mahadev Temple, Mannar, Kerala.jpg|thumb|250px|തൃക്കുരട്ടി മഹാദേവക്ഷേത്രം]]
 
==ക്ഷേത്ര രൂപകല്പന==
മാന്നാർ തൃക്കുരട്ടിക്ഷേത്രം ദാരുശില്പങ്ങളാൽ സമ്പന്നമാണ്. ഇവിടുത്തെ വട്ടശ്രീകോവിലിലെ [[പ്ലാവ്|പ്ലാവിന്തടിയിൽ]] നിർമ്മിക്കപ്പെട്ടിരിക്കുന്ന ദാരുശില്പങ്ങൾ ശ്രദ്ധേയമാണ്. [[വാഴപ്പള്ളി മഹാക്ഷേത്രം|വാഴപ്പള്ളിക്ഷേത്രത്തിലെ]] ദാരുശില്പങ്ങൾ പോലെ തന്നെ ഇതും ലോക ശ്രദ്ധനേടിയതാണ്. കിഴക്കേ ഗോപുരത്തിനടുത്തായി ഒരു വാതിൽ ഉണ്ട്, ഇത് മറ്റു മതസ്ഥതർക്ക് ക്ഷേത്ര ദർശനം നടത്താനാണ്. പ്രത്യേകിച്ചും മുസ്ലിം മതസ്ഥതർക്ക് വേണ്ടിയാണ് എന്ന് പരക്കെ ഒരു പ്രചാരം ഉണ്ട്.
 
==ചരിത്രം==
വരി 54:
വൃശ്ചികത്തിലെ അഷ്ടമി നാളിൽ കൊടിയേറി 10 ദിവസത്തെ ഉത്സവമാണിവിടെ ആഘോഷിക്കുന്നത്.
 
===[[ശിവരാത്രി]], ശിവരാത്രി നൃത്തം===
[[ആലുവാ ശിവരാത്രി]] പോലെതന്നെ ഓടനാട്ടിൽ മാന്നാർ ശിവരാത്രി വളരെ പ്രസിദ്ധമാണ്. ഇവിടുത്തെ ശിവരാത്രിയും അന്നേദിഅവസത്തെ ശിവരാത്രി നൃത്തവും കണ്ടുതൊഴാൻ വളരെയധികം ഭക്തർ എത്തിചേരാറുണ്ട്. മാന്നാർ കുരട്ടിക്ഷേത്രത്തിലെ പടിഞ്ഞാറെ നട (പാർവ്വതി നട) അന്നുമാത്രമേ തുറക്കാറുള്ള, അതും പത്തു മിനിട്ടുകൾ മാത്രം. ഈ ശിവരാത്രി നൃത്തവും പാർവ്വതീദേവിയേയും കണ്ടുതൊഴാൻ ആയിരങ്ങൾ അന്നേ ദിവസം ഇവിടെ എത്താറുണ്ട്.