"ഉദയാ സ്റ്റുഡിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 38:
}}
 
കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോ ആണ്, [[ആലപ്പുഴ]] ജില്ലയിൽ [[പാതിരാപ്പള്ളി|പാതിരാപ്പള്ളിയിൽ]] സ്ഥിതിചെയ്യുന്ന ഉദയാ സ്റ്റുഡിയോ. നിർമ്മാവും സംവിധായകനുമായ [[കുഞ്ചാക്കോ|കുഞ്ചാക്കോയും]] (1912 - 1976), ചലച്ചിത്ര വിതരണക്കാരൻ കെ.വി കോശിയും ചേർന്ന് 1947 ൽ സ്ഥാപിച്ചതാണ് ഉദയാസ്റ്റുഡിയോ. മലയാള സിനിമാ വ്യവസായത്തെ മദ്രാസിൽ നിന്നും കേരളത്തിലേക്കെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഉദയാ സ്റ്റുഡിയോയുടെ പ്രവർത്തനം മലയാള സിനിമാ ചരിത്രത്തിലെ നാഴികകല്ലായി കണക്കാക്കുന്നു.<ref>http://www.hindu.com/2009/04/29/stories/2009042951290300.htm</ref> "[[വെള്ളിനക്ഷത്രം]]" (1949)എന്ന ചിത്രമാണ് ഇവിടെ നിന്നും പൂർത്തിയായ ആദ്യ ചലച്ചിത്രം.
 
== ചരിത്രം ==
1940-കളുവരെ [[മലയാളം|മലയാളത്തിൽ]] [[ചലചിത്രം]] നിർമ്മിക്കുവാൻ [[ചെന്നൈ|മദിരാശി]] പട്ടണത്തെ പൂർണ്ണമായും അനിവാര്യമായിരുന്നു. സിനിമ നിർമ്മിക്കാൻ [[ചെന്നൈ|മദിരാശിയിലേക്ക്]] പോകേണ്ട ഈ ബുദ്ധിമുട്ടുകളാണ് [[കുഞ്ചാക്കോ|കുഞ്ചാക്കോയേയും]] സുഹൃത്തായ [[വിൻസെന്റ്|വിൻസന്റിനെയും]] കൊണ്ട് കേരളത്തിൽ ഒരു സ്റ്റുഡിയോ നിർമ്മിയ്ക്കാനുള്ള ആലോചനയിൽ കൊണ്ടെത്തിച്ചത്. അങ്ങനെയാണ് കേരളത്തിലെ ആദ്യത്തെ സിനിമാ നിർമ്മാണ സ്റ്റുഡിയോ ആയ ഉദയാ സ്റ്റുഡിയോ [[ആലപ്പുഴ|ആലപ്പുഴയിൽ]] സ്ഥാപിതമാകുന്നത്. കുഞ്ചാക്കോ, വിൻസന്റ്, റ്റി വി തോമസ്, ചെട്ടികാട് ഹർഷൻ പിള്ള എന്നിവരായിരുന്നു സ്ഥാപകർ . ഉദയാ സ്റ്റുഡിയോ ആദ്യമായി നിർമ്മിച്ച ചിത്രം ‘വെള്ളിനക്ഷത്ര’ മായിരുന്നു. ഈ പടം ഒരു പരാജയമായിരുന്നെങ്കിലും ഇതിലെ നായിക [[മിസ് കുമാരി]] പിന്നീട് ജനപ്രിയനായികയായി മറ്റനേകം ചിത്രങ്ങളിൽ മലയാളിയുടെ കണ്ണിലുണ്ണിയായി. ‘വെള്ളിനക്ഷത്ര’ത്തിനു ശേഷം വന്ന ‘നല്ലതങ്ക’ കുടുംബചിത്രങ്ങളുടെ നിർമ്മാണത്തിൻ തുടക്കം കുറിച്ചു. പുരാണ-ചരിത്ര-സംഗീതനാടകങ്ങളുടെ ചുവടുപിടിച്ച് നിർമ്മിച്ചിരുന്ന ചിത്രങ്ങളിൽ നിന്ന് പച്ചജീവിതത്തിന്റെ നേർക്കാഴ്ചകളിലേക്ക് മലയാളസിനിമ ഇറങ്ങിവന്നു.
 
===1950 കളിൽ ===
ഉദയാ വീണ്ടും ചരിത്രമെഴുതുകയായിരുന്നു. 1951 മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് സിനിമ '''[[ജീവിതനൌക]]''' വെളിച്ചം കണ്ടു. ഇരുന്നൂറു ദിവസം തുടർച്ചയായി ഓടി ജീവിതനൌക ചരിത്രകാരന്മാരെ വിസ്മയിപ്പിച്ചു. മലയാളത്തിലെ ആദ്യ സൂപ്പർ സ്റ്റാർ എന്നു വിശേഷിപ്പിക്കപ്പെട്ട, [[തിക്കുറിശ്ശി സുകുമാരൻ നായർ]] ആദ്യമായി സബാസ്റ്റ്യന്റെ കൂടെ അഭിനയിക്കുന്നത്.
 
== ഉദയായുടെ സിനിമകൾ ==
* വെള്ളി നക്ഷത്രം
 
== അവലംബം ==
<references/>
 
[[വർഗ്ഗം:ചലച്ചിത്ര സ്റ്റുഡിയോകൾ]]
"https://ml.wikipedia.org/wiki/ഉദയാ_സ്റ്റുഡിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്