"ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'18-ാം ശതകത്തിൽ ബ്രിട്ടൻ ഇന്ത്യയിലെ അധീശശക്തിയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 32:
ലയനത്തിനുശേഷം ചെറിയ നാട്ടുരാജ്യങ്ങളെ തൊട്ടടുത്തുള്ള സംസ്ഥാനങ്ങളിൽ ലയിപ്പിച്ചും നാട്ടുരാജ്യങ്ങളെ തമ്മിൽ സംയോജിപ്പിച്ചും അവയുടെ എണ്ണം ഗണ്യമായി കുറക്കാൻ കേന്ദ്ര ഗവൺമെന്റിന് സാധിച്ചു (തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപംകൊണ്ടത് 1949 ജൂല. ഒന്നിനാണ്). പഴയ ഘടനയുടെ നവീകരണത്തിനു സമാന്തരമായി ആഭ്യന്തര ഘടനയിൽ നടന്ന പരിവർത്തനങ്ങളുടെ ഫലമായി നാട്ടുരാജ്യങ്ങളിൽ ഉത്തരവാദിത്വഭരണം സ്ഥാപിക്കപ്പെടുകയും അങ്ങനെ അധികാരം ജനങ്ങളിലേക്കു സംക്രമിക്കുകയും ചെയ്തു.
നാട്ടുരാജ്യങ്ങളുടെ സംയോജനത്തോടെ ഇന്ത്യയിലെ ഭരണ യൂണിറ്റുകളുടെ സംഖ്യ ഗണ്യമായി കുറഞ്ഞു. പഴയ ബ്രിട്ടീഷ് പ്രവിശ്യകൾ പാർട്ട് എ സംസ്ഥാനങ്ങളായും നാട്ടുരാജ്യങ്ങൾ സംയോജിച്ചുണ്ടായ പുതിയ പ്രാദേശിക ഘടകങ്ങൾ പാർട്ട് ബി, പാർട്ട് സി സംസ്ഥാനങ്ങളായും പുനഃസംഘടിപ്പിക്കപ്പെട്ടു.
 
<!-- http://mal.sarva.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D,_%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D -->
{{സർവ്വവിജ്ഞാനകോശം|നാട്ടുരാജ്യങ്ങൾ,_ഇന്ത്യയിൽ}}