ഹോളോടൈപ്പ് ഒരു താഴത്തെ തട്ടിലുള്ള ജീവിയുടെ സ്പീഷീസിനെ സാധാരണയായി വിവരിക്കുമ്പോൾ അല്ലെങ്കിൽ ചിത്രീകരിക്കുമ്പോൾ ആയതിന് അടിസ്ഥാനമായി എടുക്കുന്ന ഉദാഹരണമായുള്ള ജീവിയുടെ ശാരീരിക ഉദാഹരണം. അത് ഒന്നുകിൽ അത്തരം ഒറ്റ ശാരീരിക ഉദാഹരണമോ, ചിത്രീകരണമോ ആകാം. അല്ലെങ്കിൽ അനേക്ം എണ്ണത്തിന്റെ ഒരു ഉദാഹരണമായും എടുക്കാം. അന്താരാഷ്ട്ര ജന്തുശാസ്ത്ര നാമപദ്ധതിയനുസരിച്ച് ഹോളോടൈപ്പ് അനേകതരം നാമധാരണരീതികളിലൊന്നാണ്. ഹോളോടൈപ്പിന്റെ അപരമാതൃകയെ ഐസോടൈപ്പ് എന്നു പറയുന്നു.

A holotype with red type label affixed
Holotype of Marocaster coronatus - MHNT

ഉദാഹരണത്തിന് ചിത്രശലഭമായ Lycaeides idas longinus ന്റെ ഹോളോടൈപ്പ് ഹാർവാർഡ് സർവകലാശാലയിലെ മ്യൂസിയം ഓഫ് കമ്പാരേറ്റീവ് സുവോളജിയിൽ സൂക്ഷിച്ചിരിക്കുന്ന അതിന്റെ സ്പീഷീസിന്റെ സ്പെസിമെൻ ആണ്.

ഹോളോടൈപ്പ് ആ സ്പീഷീസിന്റെ എല്ലാതരത്തിലുമുള്ള ഒരു പൂർണ്ണ ഉദാഹരണമാകണം എന്നില്ല. ആദർശാത്മകമായി ആ സ്പീഷീസിനെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നു എങ്കിലും. അതു ചിലപ്പോൾ ഒരു സ്പീഷീസിന്റെ ഒരു കഷണം മാത്രവുമാകാം. ഫോസിലിന്റെ കാര്യത്തിൽ ഇങ്ങനെയാകാം. ഉദാഹരണത്തിന് സസ്യഭോജിയായ പെലോറോസോറസ് ഹുമെറോൿരിസ്റ്റാറ്റസ് എന്ന വലിയ ഡൈനോസോറസിന്റെ കാലിറ്റെ അസ്തിയുടെ ഒരു ഫോസിൽ മാത്രമാണ് ലണ്ടനിലെ നാചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ആ ജന്തുവിന്റെ ഹോളോടൈപായി വച്ചിരിക്കുന്നത്. പുതിയ ഒരു ഹോളൊടൈപ്പ് കിട്ടിയാലും ഈ ഉദാഹരണത്തെ മറ്റാനാകില്ല.

Modern holotype label

ഇനി ഒരു ജീവിയുടെ ഹോളോടൈപ്പ് ലഭ്യമല്ലെങ്കിൽ എതാണ്ട് അടുത്ത ബന്ധുത്വം ഉള്ള ഒരുകൂട്ടം ജീവികളിലൊന്നിനെ (lectotype or a neotype) തിരഞ്ഞെടുത്ത് ഹോളോടൈപ്പായി വയ്ക്കും. International Code of Nomenclature for algae, fungi, and plants (ICN) and ICZN ഈ രീതിയിൽ ഹോളോടൈപ്പ് തിരഞ്ഞെടുക്കാറുണ്ട്.

ഉദാഹരണത്തിനു, ചിത്രശലഭമായ Lycaeides idas longinusന്റെ സ്പെസിമൻ, ഹാർവാഡ് സർവ്വകലാശാലയിലെ, ജന്തുശാസ്ത്രത്തിലെ താരതമ്യ പഠനത്തിനുള്ള വിഭാഗത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഇതിനെയാണ് ഹോളോടൈപ്പ് ആയി കണക്കാക്കുന്നത്. എന്നാൽ, ഹോളോടൈപ്പിന്റെ ഡ്യൂപ്ലിക്കേറ്റിനെ ഐസോടൈപ്പ് എന്നു പറയുന്നു. സസ്യങ്ങളുടെ സ്പെസിമെൻ ആണ് സാധാരണ ഇങ്ങനെ ഡ്യൂപ്ലിക്കേറ്റ് ആയി ഉപയോഗിക്കുക. ഹോളോടൈപ്പും ഐസോടൈപ്പും ഒരേ സസ്യത്തിന്റെ വത്യസ്ത ഭാഗങ്ങളോ ഒരേയിടത്തിൽ നിന്നും എടുത്ത ഒരേ സസ്യഭാഗമോ ആകാം.

ഒരു ഹോളോടൈപ്പ് ആ ടാക്സോണിന്റെ ഒരു മാതൃക തന്നെയാകണമെന്നില്ല. എങ്കിലും സാംകല്പികമായി അങ്ങനെയാകണം. ചിലപ്പോൾ, ഒരു ജീവിയുടെ ഒരു ചെറു കഷണം, അല്ലെങ്കിൽ ഭാഗം മാത്രമാകാം. പ്രത്യേകിച്ച്, ഫോസ്സിലിന്റെ കാര്യത്തിൽ ഇങ്ങനെയാകാം. ഉദാഹരണത്തിനു, ലണ്ടനിലെ നാചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന, ജുറാസ്സിക് കാലഘട്ടത്തിന്റെ ആദ്യപകുതിയിൽ ജീവിച്ചിരുന്ന പെലോറോസോറസ് ഹുമെറോക്രൈസ്ടാറ്റസ് എന്ന സസ്യഭോജിയായ ദിനോസറിന്റെ കാലിന്റെ അസ്ഥിയാണ് ആ ദിനോസറിന്റെ ഹോളോടൈപ്പ് ആയി കണക്കാക്കിയിരിക്കുന്നത്. എന്നാൽ, ഭാവിയിൽ അതിന്റെ കൂടുതൽ നല്ല സ്പെസിമെൻ ലഭിച്ചാൽപ്പോലും ഈ ഹോളോടൈപ്പിനെ മാറ്റി പകരം വെക്കാനാകില്ല.

ഹോളോടൈപ്പിനെ എങ്ങനെ പകരം വെക്കാം? തിരുത്തുക

ഇങ്ങനെയാണെങ്കിലും ചിലപ്പോൾ ഹോളോടൈപ്പിനെ ചില പ്രത്യേക സാഹചര്യത്തിൽ മാറ്റി പകരം മറ്റൊന്നു വയ്ക്കാൻ അനുവദിക്കുന്നതാണ്. ICNന്റെ മേൽനോട്ടത്തിൽ ആർട്ടിക്കിൾ 9.8 നു വിധേയമായി, യഥാർഥ വസ്തു വ്യക്തമല്ലാതെയോ ആവശ്യത്തിനുതകാത്തവിധത്തിലോ ആയാൽ പകരം കൂടുതൽ വ്യക്തമായ മറ്റൊന്നു കൂടി സൂക്ഷിച്ചുവയ്ക്കാം.

ICN ആർട്ടിക്കിൾ 14.3 പ്രകാരം, സൂക്ഷിച്ചു സംരക്ഷിക്കുന്ന തരം, ചിലപ്പോൾ ഒരു പ്രശ്നപരിഹാരത്തിനുപയോഗിക്കുമ്പോൾ കൊടുക്കുന്ന പേര് വിട്ടുപോയെങ്കിൽ ഇതിനുപകരം യഥാർഥ ഹോളോടൈപ്പ് കണ്ടെത്തി മാറ്റി വയ്ക്കാവുന്നതാണ്.

ഹോളോടൈപ്പിന്റെ അഭാവത്തിൽ, വിവിധ തരങ്ങളിൽനിന്നും മറ്റൊരുതരം തിരഞ്ഞെടുക്കാനാകും. ലെക്റ്റോടൈപ്പ്, നിയോടൈപ്പ് എന്നീ ഇനങ്ങളാണ് ഈ രീതിയിൽ തിരഞ്ഞെടുക്കുക.

ഉദാഹരണത്തിനു, ICN and the ICZN, നിയോടൈപ്പ് എന്നാൽ, യഥാർഥ ഹോളോടൈപ്പിനു പകരം വയ്ക്കുന്ന തരമാണ്. ഒരു ഹോളോടൈപ്പ് ഒരു സ്പീഷിസിനെ മറ്റുള്ളവയിൽനിന്നും വേർതിരിക്കുന്നതിനുള്ള ലക്ഷണങ്ങൾ വ്യക്തമായി കാണിക്കുന്നില്ലെങ്കിൽ അതിനെ മാറ്റി പകരം ഒരു നിയോടൈപ്പിനെ അനുവദിക്കാൻ ICZN നു കഴിയും. ഉദാഹരണത്തിനു, ചീങ്കണ്ണി പോലുള്ള ആർചോസോരിയൻ ഉരഗമായ Parasuchus hislopi 1885ൽ premaxillary rostrum (part of the snout)ന്റെ അടിസ്ഥാനത്തിൽ വേർതിരിച്ച് ഹോളോടൈപ്പാക്കി. പക്ഷെ ഇതു അതിന്റെ അടുത്ത ബന്ധുക്കളുമായി വ്യതിരിക്തമാകാൻ ആവശ്യമായ തിരിച്ചറിയൽ ലക്ഷണമല്ല എന്ന് പിന്നീടു മനസ്സിലാക്കി. Texan paleontologist ആയ ശങ്കർ ചാറ്റർജി പുതിയ മുഴുവനുള്ള സ്പെസിമൻ നിർദ്ദേശിച്ചു. [1] അന്താരാഷ്ട്രീയ ജന്തുശാസ്ത്ര നാമീകരണ കമ്മിഷൻ (International Commission on Zoological Nomenclature ) ഈ കേസ് പരിഗണിക്കുകയും തൃപ്തികരമെന്നു കണ്ട് അദ്ദേഹം നിർദ്ദേശിച്ച നിയോടൈപ്പ് അംഗീകരിക്കുകയും ചെയ്തു.. [2]

 
Modern holotype label

അവലംബം തിരുത്തുക

  1. Case 3165, Bulletin of Zoological Nomenclature 58:1 Archived 2007-09-28 at the Wayback Machine., 30 March 2001.
  2. Opinion 2045, Bulletin of Zoological Nomenclature 60:2 Archived 2007-09-28 at the Wayback Machine., 30 June 2003.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹോളോടൈപ്പ്&oldid=3622255" എന്ന താളിൽനിന്ന് ശേഖരിച്ചത്