സ്പൈക്ക് ജോൺസ് രചനയും സംവിധാനവും നിർമ്മാണവും നിർവഹിച്ച്, 2013-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണ് ഹെർ. വാക്കീൻ ഫീനിക്സ്, ഏമി ആഡംസ്, റൂണി മാര, ഒളിവിയ വൈൽഡ്, സ്കാർലെറ്റ് ജൊഹാൻസൺ(ശബ്ദം) എന്നിവർ പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2013-ലെ ന്യൂയോർക്ക് ചലച്ചിത്രോൽസവത്തിൽ പ്രദർശിപ്പിക്കപ്പെട്ട ഈ ചിത്രം 2013 ഡിസംബർ 18-ന് അമേരിക്കയിൽ രാജ്യവ്യാപകമായി റിലീസ് ചെയ്തു. മികച്ച ചിത്രത്തിനുള്ള നാഷണൽ ബോർഡ് ഓഫ് റിവ്യൂ അവാർഡ്, ലോസ് ഏയ്ഞ്ചലസ് ഫിലിം ക്രിട്ടിക്സ് അസ്സോസിയേഷൻ അവാർഡ് (ഗ്രാവിറ്റിക്കൊപ്പം പങ്കിട്ടു), മികച്ച തിരക്കഥക്കുള്ള ഗോൾഡൻ ഗ്ലോബ് എന്നീ പുരസ്ക്കാരങ്ങൾ നേടി[4]. മികച്ച ചിത്രത്തിനും മികച്ച മൗലികതിരക്കഥക്കും ഉൾപ്പെടെ 5 ഓസ്ക്കാർ നോമിനേഷനുകളും ഈ ചിത്രത്തിന് ലഭിച്ചു.

ഹെർ
പ്രമാണം:Her2013Poster.jpg
Theatrical release poster
സംവിധാനംസ്പൈക്ക് ജോൺസ്
നിർമ്മാണം
രചനസ്പൈക്ക് ജോൺസ്
അഭിനേതാക്കൾവാക്കീൻ ഫീനിക്സ്
ഏമി ആഡംസ്
റൂണി മാര
ഒളിവിയ വൈൽഡ്
സ്കാർലെറ്റ് ജൊഹാൻസൺ
സംഗീതംOwen Pallett, William Butler[1]
ഛായാഗ്രഹണംHoyte van Hoytema
ചിത്രസംയോജനംEric Zumbrunnen,*Jeff Buchanan
സ്റ്റുഡിയോഅന്നപൂർണ്ണാ പിക്ചേഴ്സ്
വിതരണംWarner Bros. Pictures (United States)
Entertainment Film
(United Kingdom)
റിലീസിങ് തീയതി
  • ഒക്ടോബർ 13, 2013 (2013-10-13) (NYFF)
  • ഡിസംബർ 18, 2013 (2013-12-18) (United States, limited)
രാജ്യംയു.എസ്.
ഭാഷഇംഗ്ലീഷ്
സമയദൈർഘ്യം126 മിനിറ്റ്[2]
ആകെ$20,347,728[3]

അഭിനേതാക്കളും കഥാപാത്രങ്ങളും തിരുത്തുക

വാക്കീൻ ഫീനിക്സ്: തിയഡോർ വൊംബ്ലി
ഏമി ആഡംസ്: ഏമി
റൂണി മാര: കാതറീൻ
ഒളിവിയ വൈൽഡ്: അമീലിയ
സ്കാർലെറ്റ് ജൊഹാൻസൺ: സാമന്ത(ശബ്ദം)
ക്രിസ്‌ പ്രാറ്റ്‌: പോൾ
മാറ്റ്‌ ലെഷർ: ചാൾസ്‌
സാം ജേഗർ: ഡോ. ജോൺസൺ
ലൂക്കാ ജോൺസ്‌: മാർക്ക്‌ ല്യൂമാൻ
ക്രിസ്റ്റൻ വിഗ്‌: സെക്സി കിറ്റൺ (ശബ്ദം)
ബിൽ ഹേഡർ: ചാറ്റ്‌റൂം സുഹൃത്ത്‌ (ശബ്ദം)
സോകോ: ഇസബെല്ല (ശബ്ദം)
പോർഷ്യ ഡബിൾഡേ: ഇസബെല്ല(സറോഗേറ്റ്‌ ഡേറ്റ്‌)
സ്പൈക്ക്‌ ജോൺസ്‌: ഏലിയൻ ചൈൽഡ്‌ (ശബ്ദം)
ബ്രയാൻ കോക്സ്‌: അലൻ വാട്ട്സ്‌ (ശബ്ദം)

അവലംബം തിരുത്തുക

  1. http://oscar.go.com/nominees/music-original-score/her
  2. "ഹെർ (15)". ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലിം ക്ലാസ്സിഫിക്കേഷൻ. Retrieved ഡിസംബർ 28, 2013.
  3. "ഹെർ (2013)". ബോക്സ് ഓഫീസ് മോജോ. ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്. Retrieved ജനുവരി 27, 2014.
  4. "ഇന്ത്യാവിഷൻ ലൈവ്". Archived from the original on 2014-01-22. Retrieved 2014-02-04.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹെർ_(ചലച്ചിത്രം)&oldid=3649673" എന്ന താളിൽനിന്ന് ശേഖരിച്ചത്