പ്രമുഖ മണിപ്പൂരി നാടക പ്രവർത്തകനും സംവിധായകനുമാണ് ഹെയ്സ്നം കനൈലാൽ (17 January 1941 – 6 October 2016). [1]പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. [2] മരണാനന്തരം രണ്ടാമത് അമ്മന്നൂർ പുരസ്‌കാരം ഹെയ്സ്നം കനൈലാലിനും ഭാര്യ സാബിത്രി കനൈലാലിനും ലഭിച്ചു.[3]

ഹെയ്സ്നം കനൈലാൽ
ഹെയ്സ്നം കനൈലാൽ
ദേശീയതഇൻഡ്യൻ
തൊഴിൽനാടക പ്രവർത്തകനും സംവിധായകനും

ജീവിതരേഖ തിരുത്തുക

ഇംഫാലിൽ ജനിച്ചു. കലാക്ഷേത്ര മണിപ്പൂർ എന്ന സംഘടന സ്ഥാപിച്ചു ഭാര്യ സാബിത്രി സാബിത്രി ഹെയ്സ്നത്തിനൊപ്പം നാടക പ്രവർത്തനം നടത്തി. 1985 ൽ സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു. സംഗീത നാടക അക്കാദമി രത്ന അവാർഡും ലഭിച്ചിട്ടുണ്ട്.

കൃതികൾ തിരുത്തുക

  • തംനലായി (Tamnalai -hunting spirit),
  • കബൂയി-കിഓയിബ (Kabui-Keioiba -Half man Half Tiger),
  • ഖോംഡോൺ മെയ്റോബി (Khomdon Meiroubi -The last girl),
  • പിബറ്റ്
  • ഇംഫാൽ 73.

പുരസ്കാരങ്ങൾ തിരുത്തുക

  • പത്മശ്രീ(2004)
  • പത്മഭൂഷൺ(2016)
  • അമ്മന്നൂർ പുരസ്‌കാരം

അവലംബം തിരുത്തുക

  1. "Manipur's Heisnam Kanhailal for Tanveer Sanman award". DNA (newspaper). 2 December 2011. ..Manipur's Heisnam Kanhailal for Tanveer Sanman award ... {{cite news}}: Italic or bold markup not allowed in: |publisher= (help)
  2. "Padma Awards". Ministry of Communications and Information Technology.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-15. Retrieved 2017-02-16.
"https://ml.wikipedia.org/w/index.php?title=ഹെയ്സ്നം_കനൈലാൽ&oldid=3809594" എന്ന താളിൽനിന്ന് ശേഖരിച്ചത്