ഹുസൈൻ എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ ഹുസൈൻ (വിവക്ഷകൾ) എന്ന താൾ കാണുക. ഹുസൈൻ (വിവക്ഷകൾ)

ഇറാൻകാരനായ പ്രമുഖ ഇസ്ലാമിക തത്ത്വജ്ഞാനിയും ജോർജ് വാഷിംഗടൻ സർവകലാശാലയിലെ ഇസ്ലാമിക പഠന വിഭാഗം പ്രൊഫസറുമാണ് സയ്യിദ് ഹുസൈൻ നസ്ർ(പേർഷ്യൻ: سید حسین نصر) (ജനനം: ഏപ്രിൽ 7, 1933 , ടെഹ്റാൻ). ഗഹനങ്ങളായ നിരവധി ഗ്രന്ഥങ്ങളുടേയും ലേഖനങ്ങളുടേയും രചയിതാവാണ് പ്രൊഫ. ഹുസൈൻ നസ്ർ.

സയ്യദ് ഹുസൈൻ നസ്ർ
ജനനംഏപ്രിൽ 7, 1933
കാലഘട്ടംcontemporary
പ്രദേശംഇറാനിയൻ പണ്ഡിതൻ

മത താരതമ്യ പണ്ഡിതനും പേർഷ്യൻ തത്ത്വചിന്തകനുമായ ഹുസൈൻ നസ്ർ, തത്ത്വചിന്തകനായിരുന്ന ഫ്രിത്ജോഫ് ഷോണിന്റെ ആജീവനാന്ത ശിഷ്യനുമാണ്. ഇസ്ലാമിക സൂഫിസം, തത്ത്വശാസ്ത്രം,അതിഭൗതികയാഥാർത്യം എന്നീ മേഖലകളിലെ രചനകളാണ് ഹുസൈൻ നസ്റിന്റേത്. പ്രശസ്ത്മായ ഗിഫ്ഫോർഡ് പ്രഭാഷണം നടത്തുന്ന ആദ്യ മുസ്ലിമാണ് നസ്ർ.



"https://ml.wikipedia.org/w/index.php?title=ഹുസൈൻ_നസ്ർ&oldid=2785004" എന്ന താളിൽനിന്ന് ശേഖരിച്ചത്