ഹാരിസ് ജയരാജ്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

പ്രസിദ്ധനായ തമിഴ് സംഗീത സംവിധായകനാണ് ഹാരിസ് ജയരാജ് (ജനനം: ജനുവരി 8, 1975). തമിഴ് കൂടാതെ ഹിന്ദി, തെലുഗു സിനിമകളിലും ഇദ്ദേഹം സംഗീതസം‌വിധാനം നിർവ്വഹിച്ചിട്ടുണ്ട്.

Harris Jayaraj
ஹாரிஸ் ஜெயராஜ்
Harris in his studio function
Harris in his studio function
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംHarris Jayaraj
ജനനം (1975-01-08) 8 ജനുവരി 1975  (49 വയസ്സ്)
Chennai, Tamil Nadu, India
ഉത്ഭവംChennai, Tamil Nadu, India
വിഭാഗങ്ങൾFilm score, Melody Rock
തൊഴിൽ(കൾ)Film score composer, record producer, song writer
ഉപകരണ(ങ്ങൾ)Guitar, synthesizer, piano, percussion, keyboard
വർഷങ്ങളായി സജീവം2001–present

ചെറുപ്പക്കാലം തിരുത്തുക

ചെന്നെയിലെ ഒരു ക്രിസ്ത്യൻ നാടാർ കുടുംബത്തിൽ 1975 ജനുവരി 8-നായിരുന്നു ഹാരിസ് ജയരാജിന്റെ ജനനം.[1] തമിഴ് ചലച്ചിത്രപിന്നണിഗാനങ്ങളിൽ ഗിത്താർ വായിച്ചിരുന്ന എസ്.എം. ജയകുമാറാണ് ഹാരിസിന്റെ പിതാവ്. ഇദ്ദേഹവും പിൽകാലത്ത് ചലച്ചിത്രസംഗീതസം‌വിധാന രംഗത്ത് കടന്ന് വന്നിരുന്നു. മലയാളചലച്ചിത്രസംഗീതസം‌വിധായകനായ ശ്യാമിന്റെ സഹായി ആയിരുന്നു ജയകുമാർ. തന്റെ മകനെ ഒരു പാട്ടുകാരനാക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. പക്ഷെ സം‌ഗീത സം‌വിധാനത്തിലായിരുന്നു ഹാരിസിനു കമ്പം. തന്റെ ശബ്ദം നല്ലതല്ലെന്നും അതുകൊണ്ട് തനിക്ക് പാടാൻ കഴിയില്ലെന്നും ഹാരിസ് പിന്നീട് ഒരിക്കൽ പറയുകയുണ്ടായി.

കരിയർ തിരുത്തുക

എ.ആർ. റഹ്മാൻ, മണി ശർമ്മ, വിദ്യാസാഗർ, കാർത്തിക് രാജ, യുവൻ ശങ്കർ രാജ എന്നിവരുടെ കീഴിൽ കീബോർഡ് വായിച്ചുകൊണ്ടാണ് ഹാരിസ് ചലച്ചിത്രസംഗീത ലോകത്തേയ്ക്ക് കടന്ന് വന്നത്. പന്ത്രണ്ട് വർഷത്തോളം ഇദ്ദേഹം സംഗീതസം‌വിധാനസഹായി എന്ന നിലയിൽ പ്രവർത്തിച്ചു. ഇക്കാലയളവിൽ ചില ടി.വി. പരസ്യങ്ങൾക്കും ഇദ്ദേഹം സംഗീത സം‌വിധാനം ചെയ്യുകയുണ്ടായി.[2] വാണിജ്യ സിനിമകളിൽ ഇദ്ദേഹം ആദ്യമായി സംഗീത സം‌വിധാനം ചെയ്തത് മിന്നലെ എന്ന ചിത്രത്തിനുവേണ്ടിയാണ്. ഈ ചിത്രത്തിലെ പാട്ടുകൾ വൻവിജയമായിരുന്നു. വസീഗര എന്ന് തുടങ്ങുന്ന ഈ ചിത്രത്തിലെ ഗാനം ഈ ചിത്രത്തിന്റെ വിജയത്തിന്റെ തന്നെ മുഖ്യകാരണമായി കണക്കാക്കപ്പെടുന്നു. മിന്നലെ എന്ന ചിത്രം ഹിന്ദിയിൽ രഹ്നാഹെ തേരേ ദിൽ മേം എന്ന പേരിൽ ചിത്രീകരിച്ചപ്പോൾ ഈ പാട്ടുകൾ അതേപടി ഉപയോഗിക്കുകയായിരുന്നു. മിന്നലെയ്ക്ക് ശേഷം ഹാരിസ് ജയരാജ് സംഗീതം നൽകിയ 12B, മജ്നു എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും വളരെയേറെ പ്രചാരം നേടി.

സം‌വിധായകൻ ഗൗതം മേനോന്റെ ചിത്രങ്ങളിൽ സ്ഥിരമായി സംഗീതസം‌വിധാനം ചെയ്തിരുന്നത് ഹാരിസ് ആയിരുന്നു. ഈ കൂട്ടുകെട്ടിൽ പിറന്ന മിന്നലെ, കാക്ക കാക്ക, വേട്ടായാട് വിളയാട്, പച്ചക്കിളി മുത്തുച്ചരം, വാരണം ആയിരം എന്നീ സിനിമകളിലെ ഗാനങ്ങളും ജനപ്രീതി നേടി.

വ്യക്തിജീവിതം തിരുത്തുക

ജോയ്സിയാണ് (സുമ എന്നാണ് ആദ്യമുണ്ടായിരുന്ന നാമം) ഹാരിസിന്റെ ഭാര്യ. ഇവർക്ക് സാമുവൽ നിക്കോളാസ് എന്നൊരു മകനും കരേൻ നികിത എന്നൊരു മകളുമുണ്ട്.

ചിത്രങ്ങൾ തിരുത്തുക

Year Tamil Telugu Hindi Notes
2001 Minnale[3] Cheli Rehnaa Hai Terre Dil Mein Filmfare Award for Best Music Director – Tamil
Majunu Majnu
12B 12B Do Raaste – 12B
2002 Vetri Vasu
Samurai Samurai
2003 Lesa Lesa Koddiga Koddiga
Saamy Swamy IPS
Kovil Rudhrudu
Kaakha Kaakha Gharshana (2004)♦ Force (2011)♦ Filmfare Award for Best Music Director – Tamil
Tamil Nadu State Film Award for Best Music Director
ITFA Award for Best Music Director
2004 Chellamae Prema Chadarangam
Arasatchi Judgement Ghatak: the destroyer
Arul Akhandudu Main Balwaan
2005 Thotti Jaya •# Jalakanta
Ullam Ketkumae Preminchi Chudu
Anniyan Aparichithudu Aparichit Filmfare Award for Best Music Director – Tamil
Tamil Nadu State Film Award for Best Music Director
Ghajini Ghajini Tamil Nadu State Film Award for Best Music Director
ITFA Award for Best Music Director
2006 Vettaiyaadu Vilaiyaadu Raghavan The Smart Hunt
Kumaran Sainikudu
2007 Pachaikili Muthucharam Dhrohi
Unnale Unnale Neevalle Neevalle
Vetri Thirumagan (2008) Munna Bagawat
2008 Bheemaa Bheema
Sathyam Salute Return of Khakee
Dhaam Dhoom Rakshakudu
Vaaranam Aayiram Surya S/O Krishnan Filmfare Award for Best Music Director – Tamil
Vijay Award for Best Music Director
ITFA Award for Best Music Director
2009 Ayan Veedokkade Vidhwanshak: The Destroyer Filmfare Award for Best Music Director – Tamil
Mirchi Music Award for Best Album of the Year – Tamil
Edison Award for Best Music Director
Aadhavan Ghatikudu Dildaar The Arya Vijay Award for Best Music Director
2010 Ramcharan Orange Mirchi Music Award for Best Album of the Year – Telugu
Engeyum Kadhal Ninnu Chooste Love Vastundi Vijay Music Award for Best Music Director
2011 Ko Rangam Edison Award for Best Music Director
7aum Arivu Seventh Sense Chennai vs China
2012 Nanban Snehithudu
Oru Kal Oru Kannadi Ok Ok
Maattrraan Brothers No.1 Judwa
Thuppakki Thuppakki SIIMA Award for Best Music Director – Tamil
2013 Irandaam Ulagam # Varna
Endrendrum Punnagai Chirunavvula Chirujallu
2014 Idhu Kathirvelan Kadhal Seenu Gaadi Love Story
Yaan Nene
2015 Yennai Arindhaal Yentha Vaadu Gaanie
Anegan Anekudu
Nannbenda Snehituni
Gethu Filming.
Pokkiri Raja Filming.[4]
ഫിലിംഫെയർ അവാർഡുകൾ
  • 2001: Won – Best Music DirectorMinnale[5]
  • 2003: Won – Best Music Director - Kaakha Kaakha[6]
  • 2005: Won – Best Music Director - Anniyan[7]
  • 2008: Won – Best Music Director - Vaaranam Aayiram[8]
  • 2009: Won – Best Music Director - Ayan[9]
  • 2003: Nominated - Best Music Director - Saamy
  • 2005: Nominated - Best Music Director - Ghajini
  • 2006: Nominated - Best Music Director - Vettaiyaadu Vilaiyaadu
  • 2007: Nominated - Best Music Director - Unnale Unnale
  • 2009: Nominated - Best Music Director - Aadhavan
  • 2010: Nominated - Best Music Director - Orange
  • 2011: Nominated - Best Music Director - Ko
  • 2011: Nominated - Best Music Director - 7aum Arivu
  • 2012: Nominated - Best Music Director - Thuppakki
Tamil Nadu State Film Awards

അവലംബം തിരുത്തുക

  1. A special birthday for Harris, January 8, 2008
  2. Fame on a platter
  3. http://www.starmusiq.com/tamil_movie_songs_listen_download.asp?MovieId=223
  4. http://www.indiaglitz.com/jiiva-hansika-new-movie-titled-pokkiri-raja-produced-by-puli-p-t-selvakumar-tamil-news-141167.html
  5. TNN 6 Apr 2002, 02.39am IST (2002 April 6). "Nuvvu Nenu wins 4 Filmfare awards - Times Of India". Articles.timesofindia.indiatimes.com. Archived from the original on 2012-09-21. Retrieved 2012-07-13. {{cite web}}: Check date values in: |date= (help)CS1 maint: numeric names: authors list (link)
  6. "Entertainment News, Latest Entertainment News, Hollywood Bollywood News | Entertainment - Times of India". Timesofindia.indiatimes.com. Retrieved 2012-07-13.
  7. "`Anniyan` sweeps Filmfare Awards!". Sify.com. 2006 September 10. Archived from the original on 2014-09-26. Retrieved 2012-07-13. {{cite web}}: Check date values in: |date= (help)
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-08. Retrieved 2015-10-06.
  9. TNN 9 Aug 2010, 12.02pm IST (2010 August 9). "Filmfare Awards winners - Times Of India". Articles.timesofindia.indiatimes.com. Archived from the original on 2011-08-11. Retrieved 2012-07-13. {{cite web}}: Check date values in: |date= (help)CS1 maint: numeric names: authors list (link)
  10. cinesouth (2006 February 13). "Dailynews - Tamilnadu State Film Awards – awards for Vikram, Jyotika". Cinesouth.com. Archived from the original on 2006-02-18. Retrieved 2012-07-13. {{cite web}}: Check date values in: |date= (help)
  11. cinesouth. "Dailynews - Tamilnadu govt awards Rajini and Kamal". Cinesouth.com. Archived from the original on 2007-09-11. Retrieved 2012-07-13.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹാരിസ്_ജയരാജ്&oldid=3793282" എന്ന താളിൽനിന്ന് ശേഖരിച്ചത്