ഉത്തർപ്രദേശിലെ ഹാഥ്റസ് ജില്ലയിലെ ഒരു നഗരവും മുനിസിപ്പാലിറ്റിയുമാണ് ഹാഥ്റസ്. അലിഗഡ്, മഥുര, ആഗ്ര, ഖൈർ എന്നിവിടങ്ങളിലെ പ്രദേശങ്ങൾ ചേർത്തുകൊണ്ട് 1997 മെയ് മൂന്നിനാണ് ഹാഥ്റസ് ജില്ല രൂപീകരിക്കപ്പെട്ടത്. ഇന്ത്യയിൽ വലിയതോതിൽ കായം നിർമ്മിക്കുന്ന സ്ഥലമാണ് ഹാഥ്റസ്.

ഹാഥ്റസ്

Hathras
നഗരം
ഹാഥ്റസ് is located in Uttar Pradesh
ഹാഥ്റസ്
ഹാഥ്റസ്
Coordinates: 27°36′N 78°03′E / 27.60°N 78.05°E / 27.60; 78.05
രാജ്യംഇന്ത്യ
സംസ്ഥാനംഉത്തർപ്രദേശ്
ജില്ലഹാഥ്റസ്
വിസ്തീർണ്ണം
 • ആകെ142 ച.കി.മീ.(55 ച മൈ)
ഉയരം
178 മീ(584 അടി)
ജനസംഖ്യ
 (2011)
 • ആകെ15,64,708
 • ജനസാന്ദ്രത850/ച.കി.മീ.(2,200/ച മൈ)
ഭാഷകൾ
 • ഔദ്യോഗികംഹിന്ദി, ഉർദു
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം)
പിൻകോഡ്
204101
ടെലഫോൺ കോഡ്05722
വാഹന റെജിസ്ട്രേഷൻUP-86
സ്ത്രീപുരുഷാനുപാതം870 /
വെബ്സൈറ്റ്hathras.nic.in

ഭരണ സംവിധാനം തിരുത്തുക

ഹാഥ്റസ്, സികന്ദ്ര റാവു, സദാബാദ് എന്നീ സബ്ഡിവിഷനുകളിൽ ഉൾപ്പെട്ട ഒരു ജില്ലാ ആസ്ഥാനം ആണ് ഹാഥ്റസ്. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത ഒരു ലോക്‌സഭ മണ്ഡലം കൂടിയാണിത്. 3 അസംബ്ലി നിയോജക മണ്ഡലങ്ങൾ ഉള്ള ഹാഥ്റസ് ജില്ല മുൻപ് മഹാമായാ നഗർ എന്നാണ് അറിയപ്പെട്ടിരുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തിരുത്തുക

ഹാഥ്റസിൽ 9 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉണ്ട്.

  • ഹാഥ്റസ്
  • സികന്ദ്ര റാവു
  • സാസ്നി
  • സദാബാദ്
  • മുർസാൻ
  • ഹസായൻ
  • സഹ്പൗ
  • മേൻഡു
  • പുർദിൽ നഗർ

ഭൂമിശാസ്ത്രം തിരുത്തുക

ഹാഥ്റസ് 27.6° വടക്ക് അക്ഷാംശത്തിനും 78.05° കിഴക്ക് രേഖാംശത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു. ഹാഥ്റസ് സമുദ്രനിരപ്പിൽ നിന്നും 185 മീറ്റർ (606 ഫീറ്റ്) ഉയരത്തിൽ സ്ഥിതിചെയ്യുന്നു. തീവ്രമായ ഊഷ്മാവ് വ്യതിയാനമുള്ള ഒരു സ്ഥലമാണ് ഹാഥ്റസ്. 2001-ലെ ഇന്ത്യൻ സെൻസസ് പ്രകാരം 1,23,243 ആണ് ഹാഥ്റസിലെ ജനസംഖ്യ. ഹാഥ്റസിലെ സാക്ഷരതാ നിരക്ക് 60 ശതമാനമാണ്. ജനസംഖ്യയിലെ 14 ശതമാനം 6 വയസ്സിൽ താഴെയുള്ളവരാണ്. ഹാഥ്റസ് നഗരമധ്യത്തിൽ നിന്നും 10 കിലോമീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്ന ഹാഥ്റസ് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ (HRS) ആണ് പ്രധാന റെയിൽവേ സ്റ്റേഷൻ. ഹാഥ്റസ് സിറ്റി (HTC), ഹാഥ്റസ് കില (HRF), മേണ്ഡു, ഹാഥ്റസ് റോഡ് (HTJ) എന്നിവയാണ് മറ്റു റെയിൽവേ സ്റ്റേഷനുകൾ.

നഗരം ഹാഥ്റസിൽ നിന്നുള്ള ദൂരം ഹാഥ്റസിൽ നിന്നുള്ള ദിശ
അലിഗഡ് 36 km വടക്ക് ഭാഗത്ത്
മഥുര 41 km പടിഞ്ഞാറ് ഭാഗത്ത്
ഖൈർ 46 km വടക്ക് പടിഞ്ഞാറ് ഭാഗത്ത്
ആഗ്ര 53.8 km തെക്ക് ഭാഗത്ത്

കാലാവസ്ഥ തിരുത്തുക

ഹാഥ്റസിൽ ഉത്തര-മധ്യേന്ത്യയിൽ സാധാരണമായ മൺസൂൺ സ്വാധീനത്താലുള്ള ആർദ്ര മിതോഷ്ണ മേഖലാ കാലാവസ്ഥയാണ്. വേനൽക്കാലം ഏപ്രിൽ മാസത്തിൽ ആരംഭിച്ച് ഏതാണ്ട് മെയ്മാസം അവസാനിക്കുന്നു. ജൂൺ അവസാനത്തോടെ ആരംഭിച്ച് ഒക്ടോബർ ആദ്യം വരെ നിലനിൽക്കുന്ന മൺസൂൺ വലിയ രീതിയിലുള്ള ആർദ്രതയ്ക്ക് കാരണമാകുന്നു.

ഹാഥ്റസ് പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °F (°C) 71.6
(22.0)
82
(27.8)
92.1
(33.4)
102.2
(39.0)
108.7
(42.6)
104
(40.0)
95
(35.0)
93.2
(34.0)
114.1
(45.6)
ശരാശരി താഴ്ന്ന °F (°C) 47.5
(8.6)
53.6
(12.0)
62.8
(17.1)
72.3
(22.4)
82
(27.8)
85.1
(29.5)
81
(27.2)
78.8
(26.0)
45.5
(7.5)
ഉറവിടം: India Meteorological Department[1][2]

അവലംബം തിരുത്തുക

  1. "Extremes of Temperature & Rainfall for Indian Stations (Up to 2012)". India Meteorological Department. December 2019. p. M210. Archived from the original on 2020-09-28. Retrieved 27 April 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "Extremes of Temperature (From Jan 2020 to Aug 2020)". India Meteorological Department. 16 August 2020. p. M210. Archived from the original on 2020-10-09. Retrieved 16 August 2020.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹാഥ്റസ്&oldid=3793272" എന്ന താളിൽനിന്ന് ശേഖരിച്ചത്