കേരളത്തിലെ പ്രമുഖനായ ഉർദു കവി.

സർവർ സാഹിബ്

ജീവിതരേഖ തിരുത്തുക

1916 ൽ തൃശൂർ ജില്ലയിലെ കാട്ടൂരിൽ വെളിമ്പറമ്പിൽ അഹമ്മുവിൻറെയും വലിയകത്ത് ഫാത്തിമയുടേയും രണ്ടാമത്തെ മകനായി ജനിച്ചു. സർവർ എന്നത് തൂലികാനമമാണ്, പൂർണനാമം സെയ്ദ് മുഹമ്മദ് എന്നായിരുന്നു. മദ്രാസ് യൂണിവേഴ്സിറ്റിയുടെ അദീബെ ഫാസിൽ പ്രിലിമിനറി 1942-ൽ വിജയിച്ച് ഉർദു ബിരുദം നേടി. ബിരുദം നേടിയ ഉടൻ തന്നെ തലശ്ശേരി ബ്രണ്ണൻ കോളേജിൽ താൽകാലികമായി നിയമിതനായി. അതിനു ശേഷം തലശ്ശേരി സെൻറ് ജോസഫ് ഹൈസ്കൂളിൽ രണ്ടുവർഷം അദ്ധ്യാപകനായി. 1944 മുതൽ 1971ൽ വിരമിക്കുന്നത് വരെ മലപ്പുറം ഗവണ്മെൻറ് ഹൈസ്കൂളിൽ ഉർദു അദ്ധ്യാപകനായിരുന്നു.1940 ൽ ബാംഗ്ലൂരിലെ കൻറോണ്മെൻറ് മുഹമ്മദലി ഹാളിൽ ആദ്യത്തെ കവിത അവതരിപ്പിച്ചപ്പോയാണ് 'ഉസ്താദ്' എന്നർത്ഥം വരുന്ന സർവർ എന്ന തൂലികാനാമം അദ്ദേഹം സ്വീകരിച്ചത്.

പ്രധാന സാഹിത്യകൃതികൾ തിരുത്തുക

ആദ്യത്തെ സാഹിത്യ സൃഷ്ടി ഗുൻച എന്ന വാരികയിൽ കുട്ടികൾക്ക് വേണ്ടി എഴുതിയ നാടോടി കഥയാണ്. ജവഹർ സാഹിബ് ബാംഗ്ലൂരിയെ കുറിച്ച് എഴുതിയ വിലാപ കാവ്യമാണ് ആദ്യമെഴുതിയ കവിത. ആദ്യത്തെ കവിതാ സമാഹാരമായ അർമഗാനെ കേരള 1970-ൽ പ്രസിദ്ധീകരിച്ചു. 49 കവിതകൾ ഉൾപ്പെടുത്തി 1988-ൽ നവായെ സർവർ പുറത്തിറക്കി.[1]

 
നവായെ സർവർ പ്രകാശന ചടങ്ങ്‌

വൈക്കം മുഹമ്മദ് ബഷീർ( പ്രേമ ലേഖനം), വെട്ടൂർ രാമൻ നായർ,എം.ടി.വാസുദേവൻ നായർ,പൊൻകുന്നം വർക്കി, പോഞ്ഞിക്കര റാഫി എന്നിവരുടെ കഥകൾ ഉർദുവിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മരണം തിരുത്തുക

ജീവിതത്തിൻറെ അവസാന കാലങ്ങളിൽ ഏകാന്ത ജീവിത നയിച്ച സർവറെ 1994 സെപ്റ്റംബർ ആറിനാണ് മലപ്പുറം മുണ്ടുപറമ്പിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതിന് മൂന്ന് ദിവസം മുൻപെങ്കിലും അദ്ദേഹം മരിച്ചിരുന്നുവെന്നാണ് കരുതുന്നത്.

അവലംബം തിരുത്തുക

  1. സർവർ കി കഹാനി, തേജസ് ആഴ്ചവട്ടം, ജൂൺ 24,2012
"https://ml.wikipedia.org/w/index.php?title=സർവർ_സാഹിബ്&oldid=3648666" എന്ന താളിൽനിന്ന് ശേഖരിച്ചത്