കൊൽക്കത്ത ഹൈക്കോടതിയിലെ ജഡ്ജിയാണ് സൌമിത്ര സെൻ. 1958 ജനുവരി 22 ന് ജനിച്ച അദ്ദേഹം, ഗുവാഹാട്ടിയിലെ ഡോൺ ബോസ്കോ സ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ഗുവഹാട്ടി കൊമേഴ്സ് കോളേജിൽ നിന്ന് ബി. കോം ബിരുദം നേടി. തുടർന്ന് കൊൽക്കത്ത യൂണിവേഴ്സിറ്റി ലോ കോളേജിൽ നിന്ന് നിയമ ബിരുദം നേടിയ സെൻ 1984 ഫെബ്രുവരി 13 ന് അഭിഭാഷകനായി എൻറോൾ ചെയ്തു. ഭരണഘടന നിയമത്തിലും - സിവിൽ നിയമത്തിലും അസ്സൽ, അപ്പീൽ തലങ്ങളിൽ നിരവധി കേസുകളിൽ കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 2003 ഡിസംബർ 3 ന് സൌമിത്ര സെന്നിനെ കൊൽക്കത്ത ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി തെരഞ്ഞെടുത്തു.[1]

അഴിമതി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് രണ്ടുവർഷമായി ജസ്റ്റിസ് സെൻ ജുഡീഷ്യൽ പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കുകയാണ്. ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിൽ സെന്നിനെ ജഡ്ജി സ്ഥാനത്തു നിന്നും നീക്കുന്നതിനായുള്ള ഇംപീച്ച്മെന്റ് നടപടികൾ ശരിവച്ചു. ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ ഹമീദ് അൻസാരി നിയോഗിച്ച മൂന്നംഗസമിതിയാണ് സെന്നിനെ ഇംപീച്ച് ചെയ്യാൻ ശുപാർശ ചെയ്തത്. സമിതി റിപ്പോർട്ട് ഉപരാഷ്ട്രപതിക്ക് സമർപ്പിച്ചതിനെ തുടർന്ന് രാജ്യസഭാംഗം സീതാറാം യെച്ചൂരി ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു മൂന്നിൽ രണ്ടു് ഭൂരിപക്ഷത്തോടെ പ്രമേയം പാസ്സായി. സൌമിത്ര സെന്നിന് രാജ്യസഭ മുൻപാകെ തന്റെ ഭാഗം ന്യായീകിരിക്കാനുള്ള അവസരംവും നൽകിയിട്ടുണ്ട്.[2] ഇത്തരത്തിൽ ഇംപീച്ച്മെന്റ് നടപടിക്ക് വിധേയനാകുന്ന രണ്ടാമത്തെ ന്യായാധിപനാണ് സൌമിത്ര സെൻ. 2011 ആഗസ്റ്റ് പതിനെട്ടിന് സൌമിത്ര സെനിനെതിരായ പ്രമേയം രാജ്യസഭ വോട്ടിനിട്ട് വിജയിപ്പിച്ചു.[3] സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ന്യായാധിപൻ അഴിമതി ആരോപണത്തിനു് രാജ്യസഭയിൽ ഇംപീച്ചു്മെന്റിനു് വിധേയനായതു്.[4]

രാജ്യസഭ ഇംപീച്ച്മെന്റ് പ്രമേയം പാസ്സാക്കിയതിനെ തുടർന്ന് 2011 സെപ്റ്റംബർ 5- ന് ഈ പ്രമേയം ലോക്‌സഭ പരിഗണനയ്കെടുക്കാനിരിക്കെ, ജസ്റ്റിസ് സൌമിത്രസെൻ തന്റെ പദവി രാജിവെച്ചുകൊണ്ടുള്ള കത്ത് രാഷ്ട്രപതിക്ക് സമർപ്പിച്ചു. 2011 സെപ്റ്റംബർ 1 സമർപ്പിച്ച രാജി 2011 സെപ്റ്റംബർ 4 ന് പ്രസിഡന്റ് അംഗീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ഇംപീച്ച്മെന്റ് നടപടികൾ അവസാനിപ്പിക്കാൻ ലോക്‌സഭ തീരുമാനിച്ചു. ഇത്തരത്തിൽ ഇംപീച്ച്മെന്റ് ചെയ്യപ്പെടുന്ന ഇന്ത്യയിലെ ആദ്യ ജഡ്ജി എന്ന പേര് ഒഴിവാക്കുവാൻ സൌമിത്രസെന്നിന് കഴിഞ്ഞതായി വിലയിരുത്തപ്പെടുന്നു.[5]

അവലംബം തിരുത്തുക

  1. [1]
  2. [2]
  3. http://www.hindustantimes.com/Rajya-Sabha-votes-to-impeach-Justice-Soumitra-Sen/Article1-734696.aspx[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.indianexpress.com/news/sen-first-judge-impeached-by-rajya-sabha/833880/
  5. http://indiatoday.intoday.in/story/lok-sabha-justice-soumitra-sen-impeachment/1/150156.html

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സൗമിത്ര_സെൻ&oldid=3657958" എന്ന താളിൽനിന്ന് ശേഖരിച്ചത്