ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ഇസ്‌ലാമിൽ പ്രവാചകന്മാരുടെയും പ്രധാനപ്പെട്ട മലക്കുകളുടെയും പേര് കേൾക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥനകളെ സ്വലാത്തുകൾ എന്ന് അറിയപ്പെടുന്നു. രണ്ട് തരത്തിലുള്ള സ്വലാത്തുകളാണ് പ്രധാനമായും നിലവിലുള്ളത്.

അലൈഹിസ്സലാം തിരുത്തുക

മുഹമ്മദ് ഒഴികെയുള്ള പ്രവാചകന്മാരുടെയും പ്രധാനപ്പെട്ട മലക്കുകളുടെയും നാമത്തോട് കൂടെ "അലൈഹിസ്സലാം": (അറബി: :ar:عليه السلام ʿalayhi s-salām - A.S.) അഥവാ താങ്കളിൽ സമാധാനമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എഴുതുമ്പോൾ ഇതിനെ ചുരുക്കി (അ) എന്ന് മലയാളത്തിലും (A.S.) എന്ന് ഇംഗ്ലീഷിലും നാമങ്ങൾക്ക് ശേഷം ഉപയോഗിക്കുന്നു. ഉദാഹരണം ഇബ്റാഹിം നബി (അ), Jibrii(A.S) എന്നിവ.

സ്വല്ലല്ലാഹു അലൈഹി വസല്ലം തിരുത്തുക

മുഹമ്മദ് നബിയുടെ പേരിനോടൊപ്പം "സ്വല്ലല്ലാഹു അലൈഹി വസല്ലം": (അറബി: صلى الله عليه وسلم ṣall Allāhu ʿalay-hi wa-sallam) - അഥവാ ദൈവം താങ്കൾക്ക് പ്രതാപവും സമാധാനവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.[1] എഴുതുമ്പോൾ ഇതിനെ ചുരുക്കി (സ) എന്ന് മലയാളത്തിലും (S.A.W അല്ലെങ്കിൽ PBUH) എന്ന് ഇംഗ്ലീഷിലും നാമത്തിന് ശേഷം ഉപയോഗിക്കുന്നു.

യൂനികോഡ് തിരുത്തുക

മറ്റുള്ളവ തിരുത്തുക

മുകളിൽ സൂചിപ്പിച്ചവ കൂടാതെ സ്വല്ലല്ലാഹു അലൈഹി വ ആലിഹി (ദൈവം താങ്കൾക്കും കുടുംബത്തിനും പ്രതാപം നൽകട്ടെ), തുടങ്ങി നിരവധി രൂപങ്ങളിൽ ഉപയോഗിക്കപ്പെടുന്നു.

സ്വലാത്തിന്റെ പ്രാധാന്യം ഖുർആനിലും ഹദീഥിലും തിരുത്തുക

ഖുർആൻ അധ്യായം 33, സൂക്തം 56 ൽ പറയുന്നു.

തീർച്ചയായും അല്ലാഹുവും അവൻറെ മലക്കുകളും നബിയോട്‌ കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങൾ അദ്ദേഹത്തിൻറെ മേൽ ( അല്ലാഹുവിൻറെ ) കാരുണ്യവും ശാന്തിയുമുണ്ടാകാൻ പ്രാർത്ഥിക്കുക.[2]

അബൂ ഹുറൈറ റിപ്പോർട്ട് ചെയ്ത ഹദീഥ്:

അല്ലാഹുവിന്റെ ദൂതൻ (മുഹമ്മദ്) പറഞ്ഞു: "ആരെങ്കിലും എന്റെ പേരിൽ സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു പത്ത് നന്മകൾ അവന് ചൊരിയും"

ചിത്രശാല തിരുത്തുക

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. ഡിക്ഷണറി ഓഫ് ഇസ്‌ലാം|പേജ് 101തോമസ് പാട്രിക് ഹ്യൂസ്
  2. സൂറ അഹ്‌സാബ്, സൂക്തം 56
"https://ml.wikipedia.org/w/index.php?title=സ്വലാത്തുകൾ&oldid=2613883" എന്ന താളിൽനിന്ന് ശേഖരിച്ചത്