സ്വപ്ന ഖന്ന 1980 കളിലും 1990 കളിലും തെലുഗു, തമിഴ്, മലയാളം, ബോളിവുഡ് ചിത്രങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന തെന്നിന്ത്യൻ നടിയാണ്. യഥാർത്ഥ പേരായ മഞ്ജരി ദോഡിയയിൽ നിന്ന് സ്വപ്ന ഖന്ന എന്ന പേരിലേയ്ക്കുള്ള മാറ്റം നടത്തിയത് സംവിധായകൻ അനിൽ ശർമ ആയിരുന്നു.[1][2]

സ്വപ്ന ഖന്ന രാമൻ ഖന്നയോടൊപ്പം

1981 ൽ "ടിക് ടിക് ടിക" എന്ന ഭാരതിരാജ ചിത്രത്തിൽ കമലാഹാസനോടൊപ്പം അഭിനയിച്ചുകൊണ്ടാണ് സ്വപ്ന ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.[3]  ഇടയ്ക്കിടെ അവർ തേരി മെഹർബാനിയാൻ, ഡാക് ബംഗ്ല, ഹുക്കുമത്, ഇസത്ദാർ, ജനം സേ പെഹ്‍ലെ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും മുഖം കാട്ടിയിരുന്നു. ആദിത്യ പഞ്ചോളി നായകനായി അഭിനയിച്ച ഖ്വാദിൽ (1988) എന്ന ചിത്രത്തിൽ സ്വപ്ന അതിഥി വേഷത്തിലെത്തിയിരുന്നു.

1993 ൽ വിവാഹിതയായ ശേഷം അവർ സിനിമാ രംഗത്തു നിന്ന് പിൻവാങ്ങുകയും നിലവിൽ ഭർത്താവ് രാമൻ ഖന്നയുമായി ചേർന്ന് സാംഗ്നി എന്റർടെയ്ൻമെന്റു് എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ചേർന്ന് പ്രവർത്തിക്കുകയും വിദേശത്ത് ബോളിവുഡ്, ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് പരിപാടികളും മറ്റും  സംഘടിപ്പിക്കുകയും ചെയ്യുന്നു. "ഷാം-ഇ-റൻഗീൻ", "ഡ്രീംഗേർസ് ഓഫ് ബോളിവുഡ്" തുടങ്ങിയ ഷോകളിൽ ചിലത് ലോകവ്യാപകമായി അരങ്ങേറിയിട്ടുണ്ട്. ഇതോടൊപ്പം മുംബൈയിലെ കർജാറ്റിൽ 'ദ ബ്രൂക്ക് അറ്റ് ഖന്നാസ്' എന്ന പേരിൽ ഒരു റിസോർട്ടും നടത്തുന്നു.

 അഭിനയിച്ച ചിത്രങ്ങൾ തിരുത്തുക

കന്നട തിരുത്തുക

തമിഴ് തിരുത്തുക

  • ഇരുപത്തി നാലു മണി നേരം (1984)
  • ടിക് ടിക് ടിക് (1981)
  • നെല്ലിക്കാനി (1980)

തെലുങ്ക് തിരുത്തുക

  • സ്വപ്ന (1981) : സ്വപ്ന
  • പാർവ്വതി പരമേശ്വരലു (1981)
  • ബില്ല രങ്ക (1982)
  • Kokilamma (1983)
  • കാഞ്ചന ഗംഗ (1984) : ഗംഗ
  • സംസാരം O സംഗീതം (1984)

ഹിന്ദി തിരുത്തുക

മലയാളം തിരുത്തുക

അവലംബം തിരുത്തുക

  1. ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Swapna
  2. Maiden name: Manjari Dhody[1]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-06-25. Retrieved 2017-10-31.
"https://ml.wikipedia.org/w/index.php?title=സ്വപ്ന&oldid=3648571" എന്ന താളിൽനിന്ന് ശേഖരിച്ചത്