എംബഡ് ചെയ്ത ഇന്റഗ്രേറ്റഡ് സർക്യൂട്ടുകളുള്ള ചെറിയ കാർഡുകളെയാണ് സ്മാർട്ട് കാർഡ്, ചിപ്പ് കാർഡ്, ഇന്റഗ്രേറ്റഡ് സർക്യൂട്ട് കാർഡ് (ഐ.സി.സി.) എന്നൊക്കെ വിളിക്കുന്നത്. പോളിവീനൈൽ ക്ലോറൈഡ് പോലുള്ള തരം പ്ലാസ്റ്റിക് കൊണ്ടാണ് സാധാരണഗതിയിൽ സ്മാർട്ട് കാർഡുകൾ നിർമ്മിക്കുന്നതെങ്കിലും ചിലപ്പോൾ പോളിഎത്തിലീൻ ടെറെഫ്താലേറ്റ് അടിസ്ഥാനമാക്കിയുള്ള പോളിസ്റ്ററുകൾ, ആക്രൈലോനൈട്രൈൽ ബ്യൂട്ടാഡിയീൻ സ്റ്റൈറീൻ, പോളികാർബണേറ്റ് എന്നിവയും ഉപയോഗിക്കാറുണ്ട്.

ഈ സിം കാർഡുകൾ പോലെയുള്ള കോണ്ടാക്റ്റ് ടൈപ്പ് കാർഡുകളിൽ സ്പർശപാഡുകളുടെ ഘടന കാണാൻ സാധിക്കും.
ഫിന്നിഷ് ദേശീയ തിരിച്ചറിയൽ കാർഡ്

തിരിച്ചറിയൽ, അനുമതിനൽകൽ, വിവരങ്ങൾ സൂക്ഷിക്കൽ, ആപ്ലിക്കേഷൻ പ്രോസസ്സ് ചെയ്യൽ എന്നിവയ്ക്ക് സ്മാർട്ട് കാർഡുകൾ ഉപയോഗിക്കാം.[1] വലിയ സംഘടനകളിലും മറ്റും സുരക്ഷാ അനുമതിക്കായും സ്മാർട്ട് കാർഡുകൾ ഉപയോഗിക്കാം.

കുറിപ്പുകൾ തിരുത്തുക

  1. Multi-application Smart Cards. Cambridge University Press. 2007.

അവലംബം തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്മാർട്_കാർഡ്‌&oldid=3999310" എന്ന താളിൽനിന്ന് ശേഖരിച്ചത്