ഒരു സ്വതന്ത്ര, ഓപ്പൺസോഴ്സ് 3ഡി റേസിംഗ് വീഡിയോ ഗെയിമാണ് സ്പീഡ് ഡ്രീംസ്. എസ്ഡി എന്ന് ചുരുക്ക രൂപത്തിൽ വിളിക്കപ്പെടുന്ന ഈ ഗെയിം ആദ്യകാലത്ത് ടോർക്സ്-എൻജി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ലിനക്സ്, വിൻഡോസ്, ഹൈക്കു പ്ലാറ്റ്ഫോമുകളിൽ ഈ ഗെയിം ലഭ്യമാണ്. മാക് ഓഎസ് പതിപ്പ് നിർമ്മാണത്തിലാണ്.[1] 2008ൽ ടോർക്സിന്റെ വ്യുൽപ്പന്നമായി നിർമ്മാണം ആരംഭിച്ച സ്പീഡ് ഡ്രീംസ്[2] പ്രധാനമായും എഴുതപ്പെട്ടിരിക്കുന്നത് സി++ലാണ്. ഏറ്റവും പുതിയ പതിപ്പായ 2.0 ഗ്നു ജിപിഎൽ, സ്വതന്ത്ര കലാ അനുമതിപത്രം എന്നിവയുടെ കീഴിൽ 2012 ഏപ്രിലിൽ പുറത്തിറങ്ങി.[3][4]

സ്പീഡ് ഡ്രീംസ്
വികസിപ്പിച്ചത്സ്പീഡ് ഡ്രീംസ് ടീം
ആദ്യപതിപ്പ്27 മാർച്ച് 2010; 13 വർഷങ്ങൾക്ക് മുമ്പ് (2010-03-27)
Stable release
2.0.0 / 8 ഏപ്രിൽ 2012; 11 വർഷങ്ങൾക്ക് മുമ്പ് (2012-04-08)
Preview release
2.0.0-ആർസി1 / 15 ജനുവരി 2012; 12 വർഷങ്ങൾക്ക് മുമ്പ് (2012-01-15)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷസി++, സി, എക്സ്എംഎൽ
ഓപ്പറേറ്റിങ് സിസ്റ്റംലിനക്സ്, വിൻഡോസ്, ഹൈക്കു
വലുപ്പം966.1 എംബി
ലഭ്യമായ ഭാഷകൾഇംഗ്ലിഷ്
തരംകാറോട്ട അനുകരണം
അനുമതിപത്രംഗ്നു ജിപിഎൽ (കോഡ്)
സ്വതന്ത്ര കലാ അനുമതിപത്രം (കലാസൃഷ്ടികൾ)
വെബ്‌സൈറ്റ്www.speed-dreams.org

ലഭ്യമായ വിവിധ ഭൗതികശാസ്ത്ര യന്ത്രങ്ങളുപയോഗിച്ച് വികസിപ്പിച്ചെടുത്ത കൃത്യതയാർന്ന ഡ്രൈവിംഗ് പ്രവർത്തനരീതി സ്പീഡ് ഡ്രീംസിനെ ലഭ്യമായ ചുരുക്കം ചില ഓപ്പൺ സോഴ്സ് കാറോട്ട അനുകരണ കളികളിലൊന്നാക്കി മാറ്റുന്നു. കീബോഡ്, മൗസ്, ജോയ്സ്റ്റിക്ക്, ജോയ്പാഡ്, റേസിംഗ് വീൽ, പെഡൽ എന്നിവയുൾപ്പെടെ വിവിധതരം ഇൻപുട്ട് ഉപാധികൾ ഉപയോഗിച്ച് സ്പീഡ് ഡ്രീംസ് കളിക്കാവുന്നതാണ്.[5]

പദ്ധതി തിരുത്തുക

ടോർക്സിന്റെ വികസനത്തിന്റെ മെല്ലെപ്പോക്കാണ് സ്പീഡ് ഡ്രീംസിന്റെ രചനക്ക് വഴി തെളിച്ചത്. ചില പ്രത്യേകതരം സവിശേഷതകൾ (ഫോഴ്സ് ഫീഡ്ബാക്ക് പോലെയുള്ളവ) ടോർക്സിലേക്ക് സമന്വയിപ്പിച്ച് ചേർക്കാനുദ്ദേശിച്ച ചില ഡെവലപ്പർമാർക്ക് അതിന് സാധിക്കാതെ വന്നു. ഇതിനെത്തുടർന്നാണ് സ്പീഡ് ഡ്രീംസിന്റെ നിർമ്മാണം ആരംഭിക്കുന്നത്. തുടക്കത്തിൽ രണ്ട് ഫ്രഞ്ച് ഡെവലപ്പർമാർ മാത്രമേ ടീമിലുണ്ടായിരുന്നുള്ളൂ. 2008ഓടു കൂടി 5 പേർ കൂടി ചേർന്നു. ഇവരെല്ലാം ടോർക്സിന്റെ പഴയകാല ഡെവലപ്പർമാരും ടോർക്സിന്റെ മെല്ലെപ്പോക്കിൽ നിരാശയുണ്ടായിരുന്നവരുമായിരുന്നു. പതിപ്പ് 2.0 പുറത്തിറങ്ങിയപ്പോൾ സ്പീഡ് ഡ്രീംസ് സംഘത്തിൽ 8 രാജ്യങ്ങളിൽ നിന്നായി 12 പേരാണുണ്ടായിരുന്നത്.[6]

ചരിത്രം തിരുത്തുക

 
2009ലെ ടോർക്സ്-എൻജി ലോഗോ.

ടോർക്സ് സിവിഎസ് കലവറയിലെ ആർ1-3-1 ശാഖാ ഉള്ളടക്കം 2008 സെപ്റ്റംബർ 14ന് പുതിയൊരു എസ്‌വിഎൻ കലവറയിലേക്ക് ഫോർക് ചെയ്യപ്പെട്ടു.[7][8] ആ സമയത്ത് പ്രസ്തുത പദ്ധതിയുടെ പേര് ടോർക്സ്-എൻജി (എൻജി- നെക്സ്റ്റ് ജെനറേഷൻ - പുതിയ തലമുറ) എന്നായിരുന്നു. ഒരു വർഷത്തോളമുള്ള വികസനത്തിനു ശേഷം 2009 ആഗസ്റ്റിൽ സംഘാംഗങ്ങൾ മാതൃപദ്ധതിയുമായുള്ള ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചു. ഒന്നാം ഘട്ടം പേരുമാറ്റമായിരുന്നു. പിന്നീട് വോട്ടെടുപ്പിലൂടെ സ്പീഡ് ഡ്രീംസ് എന്ന പേരു സ്വീകരിച്ചു.[9][10] ടോർക്സിൽ നിന്ന് സ്വീകരിച്ച സ്വതന്ത്രമല്ലാത്ത ഉള്ളടക്കങ്ങൾ ഉപയോഗ ശൂന്യമായ ലെഗസി ശാഖയിലേക്ക് മാറ്റി. പകരം പുതിയ കാറുകൾ, ട്രാക്കുകൾ, റോബോട്ട് എഞ്ചിനുകൾ എന്നിവ വികസിപ്പിച്ചെടുത്തു.[11]

സ്പീഡ് ഡ്രീംസിന്റെ ആദ്യ പൊതു പതിപ്പ് പുറത്തിറക്കിയത് 2010 മാർച്ച് 27നായിരുന്നു. ടോർക്സ് പതിപ്പ് ക്രമസംഖ്യാ വ്യവസ്ഥ സ്വീകരിച്ച് പതിപ്പിന് നമ്പർ നൽകിയത് 1.4.0 എന്നായിരുന്നു.[12][13] എങ്കിലും ചില സാങ്കതിക കാരണങ്ങളാൽ ഏപ്രിൽ 14വരെ ആദ്യ പതിപ്പിനെ സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തിയിരുന്നില്ല.[14] അഞ്ചു ദിവസം കൊണ്ട് ഈ പതിപ്പ് 4120 തവണ ഡൗൺലോഡ് ചെയ്യപ്പെട്ടു. ഇതിനു ശേഷം വളരെ പെട്ടെന്ന് തന്നെ അടുത്ത പതിപ്പിന്റെ വികസനം ആരംഭിച്ചു.

നാലു മാസങ്ങൾക്ക് ശേഷം പതിപ്പ് 2.0ന്റെ ആൽഫാ പതിപ്പ് പുറത്തിറങ്ങി. പദ്ധതി പ്ലാൻ പ്രകാരം 2.0 ഔദ്യോഗിക പതിപ്പ് 2010 അവസാനം പുറത്തിറക്കാനായിരുന്നു ഉദ്ദേശിക്കപ്പെട്ടിരുന്നത്.[15] എന്നാൽ വികസനം മെല്ലെയായതിനാൽ ഉദ്ദേശിച്ച പ്രകാരം പതിപ്പ് പുറത്തിറങ്ങിയില്ല. ഒടുവിൽ 2012 ജനുവരിയിൽ അഞ്ച് വികസന പതിപ്പുകൾക്കും 2000ത്തോളം കോഡ് മാറ്റങ്ങൾക്കും ശേഷം കാൻഡിഡേറ്റ് പതിപ്പ് പുറത്തിറങ്ങി.[16] ഇതിന്റെ പരിഷ്കരിച്ച അവസാന രൂപം പുറത്തിറങ്ങിയത് അതേ വർഷം ഏപ്രിൽ 8നായിരുന്നു.[17] പ്രധാനപ്പെട്ട മാറ്റങ്ങളായ പുതുക്കിയ പ്രതിഫലന രീതി, പുതുക്കിയ മെനുകൾ, കരിയർ മോഡ് ഉൾപ്പെടുത്തൽ, ത്വരിത കാലാവസ്ഥ, സിമുവി2.1, ഡ്യുവൽ ത്രെഡിംഗ് എന്നിവ പ്രത്യക്ഷപ്പെട്ടത് ഈ പതിപ്പിലായിരുന്നു.[18] വീണ്ടും സാങ്കേതിക കാരണങ്ങളാൽ ഈ പതിപ്പിനെ സംബന്ധിക്കുന്ന അറിയിപ്പുകളൊന്നും തന്നെ പുറത്തിറങ്ങിയില്ല.[19] പിന്നീട് ഏപ്രിൽ 25ന് പതിപ്പ് 2.0 അവസാന രൂപത്തെ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വന്നു. ഇതിനു ശേഷം ഡൗൺലോഡ് നിരക്ക് വളരെപ്പെട്ടെന്ന് തന്നെ വർദ്ധിച്ച് ദിവസത്തിൽ 500 എന്ന നിലയിൽ വരെയെത്തി.[20]

സമൂഹം തിരുത്തുക

സ്പീഡ് ഡ്രീംസിന്റെ തുടക്കത്തിലെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായിരുന്നു കമ്യൂണിറ്റി കളിക്കാരുടെ പങ്കാളിത്തം. കളിക്കാരിൽ നിന്നുള്ള പ്രതികരണങ്ങൾക്കും നിർദ്ദേശങ്ങൾക്കും എല്ലാ സമയത്തും പ്രത്യേക പരിഗണന നൽകിയിരുന്നു.[2] ഇതിനാൽ തന്നെ സ്പീഡ് ഡ്രീംസിനായി നിരവധി വാർത്താവിനിമയ സംവിധാനങ്ങൾ നിലവിൽ വന്നു. ഇതിലൊന്നാമത്തേത് പ്രധാന പദ്ധതിയോടൊപ്പം നിർമ്മിക്കപ്പെട്ട സോഴ്സ്ഫോർജിലെ മെയ്ലിംഗ് ലിസ്റ്റായിരുന്നു. ഈ ചാനൽ തന്നെ ഇപ്പോഴും സ്പീഡ് ഡ്രീംസിന്റെ പ്രധാന വാർത്താവിനിമയ ഉപാധിയായി നിലകൊള്ളുന്നു. 2012 മാർച്ച് 16ന് സ്പീഡ് ഡ്രീംസ് മെയ്ലിംഗ് ലിസ്റ്റ് 10,000 സന്ദേശങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടു.[21] പിന്നീട് സോഴ്സ്ഫോർജിൽ തന്നെ ചർച്ചാവേദിയുണ്ടാക്കിയെങ്കിലും അത് വേണ്ടത്ര ഉപയോഗപ്രദമായില്ല. പിന്നീട് സ്പീഡ് ഡ്രീംസ് ട്വിറ്റർ ചാനൽ നിലവിൽ വന്നു. 2011 അവസാനത്തോടു കൂടി സ്പീഡ് ഡ്രീംസ് സംഘം ഔദ്യോഗികമായി ഫേസ്ബുക്ക്, ഗൂഗിൾ+ താളുകൾ സജ്ജമാക്കി.

വിതരണങ്ങളും പാക്കേജുകളും തിരുത്തുക

ഔദ്യോഗികമായി സ്പീഡ് ഡ്രീംസ് വെബ്സൈറ്റ് പ്രദാനം ചെയ്യുന്നത് ഒരു വിൻഡോസ് ഇൻസ്റ്റാളറും സോഴ്സ് കോഡുമാണ്. എന്നാൽ ലിനക്സ് ഉപയോക്താക്കൾ സോഴ്സ് കോഡ് കംപൈൽ ചെയ്ത് ഉപയോഗിക്കേണ്ടതില്ല. ലിനക്സ് വിതരണത്തോടൊപ്പമോ പുറം കലവറകളിലൂടെയോ ബൈനറികൾ ലഭ്യമാണ്. ഇത്തരത്തിൽ പെട്ട ആദ്യത്തേത് ഉബുണ്ടുവിനാണ് ലഭ്യമാക്കപ്പെട്ടത്. പതിപ്പ് 1.4.0ത്തിന്റെ .ഡെബ് പതിപ്പായിരുന്നു അത്. പ്ലേഡെബ്.നെറ്റ് എന്ന വെബ്സൈറ്റിലൂടെയാണ് ഇത് ലഭ്യമായത്. പക്ഷേ ആ പതിപ്പ് 2.0ന്റെ വികസന പതിപ്പുകളോടൊപ്പം പുതുക്കപ്പെട്ടിട്ടില്ല. പിന്നീട് സ്പീഡ് ഡ്രീംസ് സംഘം ഔദ്യോഗികമായി ഒരു പിപിഎ നിർമ്മിച്ചു. മെയ് 2012ഓടു കൂടി താഴെ പറയുന്ന പ്ലാറ്റ്ഫോമുകളിൽ സ്പീഡ് ഡ്രീംസ് ലഭ്യമാണ്.

വിതരണം ലഭ്യമായ രീതികൾ
ഉബുണ്ടു പ്ലേഡെബ്.നെറ്റ് (2.0.0),[22] ഔദ്യോഗിക പിപിഎ[23]
ഡെബിയൻ സോഴ്സ്ഫോർജിൽ ലഭ്യമായ പാക്കേജ്(1.4.0)[24]
ആർച്ച് ലിനക്സ് കമ്മ്യൂണിറ്റി കലവറ (2.0.0 ഐ686 എക്സ്x86_64 എന്നിവക്കായി) [25]
മാഗിയ ലിനക്സ് മാഗിയ കാൾഡ്രോണിനോടൊപ്പം ലഭ്യം. (2.0.0)[26]
ഫെഡോറ മാൻഡ്രിവയിൽ ഔദ്യോഗിക 1.4.0 പാക്കേജുകൾ പ്രവർത്തിക്കുന്നു.[27]
ഒരു ആർപിഎം പാക്കേജ് പതിപ്പ് സംഖ്യ 2.0.0ഉം ലഭ്യമാണ്.[28]
സ്ലാക്ക്‌വേർ സ്ലാക്ക്ബിൽഡ്സ്.ഓർഗിൽ ലഭ്യമാണ്. (2.0.0-ആർസി1)[29]
ഫ്രൂഗൽവെയർ പതിപ്പ് 1.6 മുതൽ ബിൽഡ് ഫയലുകൾ കംപൈൽ ചെയ്യാം. (1.4.0)[30]
ജെന്റൂ ജെന്റൂ കലവറയിൽ ഇബിൽഡ് പാക്കേജ് ലഭ്യമാണ്(1.4.0)[31]
ഓപ്പൺസൂസെ ഓപ്പൺസൂസെ പാക്കേജ് സെർവീസ് വഴി ലഭ്യമാണ്. (2.0.0)[32]
ലൈവ്.ലിനക്സ്-ഗെയിമേഴ്സ്.നെറ്റ് ലിനക്സ്-ഗെയിമേഴ്സ്.നെറ്റിന്റെ ലൈവ് ഗെയിമിംഗ് ഡിവിഡിയിൽ ലഭ്യമാണ്. (1.4.0)[33]

2010 ആഗസ്റ്റിൽ പതിപ്പ് 1.4.0ന്റെ ഒരു രൂപാന്തരം ഹൈക്കു ഓഎസിനായി ലഭ്യമാണെന്ന് അറിയിക്കുകയുണ്ടായി. പിന്നീട് 2011 ഏപ്രിലിൽ ഇത് ഹൈക്കുവെയർ വഴി ലഭ്യമായി. പാക്കേജറുടെ അഭിപ്രായപ്രകാരം കോഡിലെ ചെറിയൊരു മാറ്റം കൊണ്ട് മാത്രം സ്പീഡ് ഡ്രീംസ് ഹൈക്കുവിൽ പ്രവർത്തിച്ചു.[34][35] മാക് ഓഎസ് ടെന്നിനായുള്ള പാക്കേജിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. ഇത് 95% പൂർത്തിയായതായി നിർമ്മാതാക്കൾ അവകാശപ്പെടുന്നു.[1] എസ്ഡിഎൽ, പിലിബ് ഡിപെൻഡൻസികൾ തീർക്കാനാവാത്തതാണ് മാക് പതിപ്പ് വൈകാൻ കാരണം. ബിഎസ്ഡി പ്ലാറ്റ്ഫോമുകളിൽ സോഴ്സ് കോഡ് കംപൈൽ ചെയ്തും സ്പീഡ് ഡ്രീംസ് പ്രവർത്തിപ്പിക്കാം.

ഡിജിറ്റൽ ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്ഫോമായ ഡെസൂറയിൽ 2012 മാർച്ച് മുതൽ സ്പീഡ് ഡ്രീംസ് ലഭ്യമായിത്തുടങ്ങി.[36] പതിപ്പ് 2.0ത്തിന്റെ ആദ്യ വിൻഡോസ് ബൈനറി പുറത്തിറക്കിയത് ഡെസൂറയായിരുന്നു. പിന്നീട് രണ്ടു ദിവസത്തിനു ശേഷമാണ് ഔദ്യോഗിക വിൻഡോസ് ഇൻസ്റ്റാളർ രംഗത്തെത്തുന്നത്. 2012 മെയ് വരെയുള്ള കണക്കു പ്രകാരം ഡെസൂറയിലെ 6,558 ഗെയിമുകളിൽ 276ആം സ്ഥാനമാണ് സ്പീഡ് ഡ്രീംസിനുള്ളത്.[37]

വാണിജ്യ വിതരണം തിരുത്തുക

2012 ഏപ്രിലിലാണ് സ്പീഡ് ഡ്രീംസ് ഡെവലപ്മെന്റ് സംഘാംഗങ്ങൾ നിലവിലുള്ള ഒരു വാണിജ്യ വിതരണത്തെ കുറിച്ച് മനസ്സിലാക്കുന്നത്. ടോർക്സിന്റെ ക്ലോണാണെന്ന് കരുതപ്പെട്ടിരുന്ന ഒരു ഗെയിമായിരുന്നു ഇത്. ജെർമ്മൻ കമ്പനിയായ ജെലാഡ ജിഎംബിഎച്ച് ആയിരുന്നു ഈ ഗെയിമിന്റെ പ്രസാധകർ. ജെലാഡ അൾട്ടിമേറ്റ് റേസിംഗ് എന്നറിയപ്പെട്ടിരുന്ന ഈ ഗെയിം 2011 ആഗസ്റ്റ് മുതൽ €12.09ന് ലഭ്യമാണ്.[38] പ്രസാധകന്റെ അവകാശ പ്രകാരം മാക് ഓഎസ് പതിപ്പ്, ഫോഴ്സ് ഫീഡ്ബാക്ക് പിന്തുണ എന്നിവയെല്ലാം ഈ വിലക്ക് ലഭ്യമാണ്. ഗ്നു ജിപിഎൽ സോഫ്റ്റ്‌വെയറുകൾ പണത്തിനു വിൽക്കുന്നതിനു എതിരല്ലെങ്കിലും പ്രസാധകർ യഥാർത്ഥ രചയിതാവ് അനുശാസിക്കുന്ന എല്ലാ നിബന്ധനകളും പാലിക്കുന്നില്ല. മാത്രമല്ല ഫ്രീ ആർട്ട് ലൈസൻസ് ഉപയോഗിച്ചിട്ടുള്ള ഡാറ്റകൾ എല്ലാം തന്നെ ഈ പതിപ്പിൽ പ്രസ്തുത ലൈസൻസിൽ കീഴിൽ ലഭ്യമല്ല.

സ്വീകാര്യത, വിമർശനങ്ങൾ തിരുത്തുക

സ്പീഡ് ഡ്രീംസ് നിരവധി സാങ്കേതിക വെബ്സൈറ്റുകളിലും, ഓപ്പൺ സോഴ്സ് വെബ്സൈറ്റുകളിലും വിതരണ തട്ടകങ്ങളിലും വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. പതിപ്പ് 1.4.0 പുറത്തിറങ്ങിയപ്പോൾ സ്പീഡ് ഡ്രീംസ് ഫ്രഞ്ച് സ്വതന്ത്ര ഗെയിമിംഗ് കവാടമായ യോക്സ്‌ലൈബർ.നെറ്റിലെ ലെസ് പ്ലസ് പോപുലയേഴ്സ് (ദ മോസ്റ്റ് പോപുലർ - ഏറ്റവും ജനപ്രീതിയാർജ്ജിച്ചത്) പട്ടികയിൽ ഒന്നാമതെത്തിയിരുന്നു.[39] 2012 ഏപ്രിൽ വരെയും സ്പീഡ് ഡ്രീംസ് രണ്ടാം സ്ഥാനം നിലനിർത്തിപ്പോരുന്നു. ജെർമ്മൻ കമ്പ്യൂട്ടർ മാഗസിൻ സി'ടിയുടെ 2011 നവംബർ 7 പതിപ്പ് സ്പീഡ് ഡ്രീംസ് 2.0-ബീറ്റ1നെ വിശകലന വിധേയമാക്കി. ഗെയിമിലെ കാറുകളുടെ ഭൗതികത, റേസ് സന്തുലനം എന്നിവയെ സി'ടി പ്രശംസിച്ചു.[40][41] പോർട്ടൽപ്രോഗ്രാമാസിന്റെ മെയർ യൂഗോ ലിബ്രേ (മികച്ച സ്വതന്ത്ര ഗെയിം) സമ്മാനത്തിനുള്ള 23 മത്സരാർത്ഥികളിലൊന്നായിരുന്നു സ്പീഡ് ഡ്രീംസ്. പ്രസ്തുത മത്സരത്തിൽ സ്പീഡ് ഡ്രീംസ് 13ആം സ്ഥാനം നേടി.[42][43] ഗ്നോം ഉപയോക്താക്കളുടെ വെബ്സൈറ്റായ വോഗ് (വേൾഡ് ഓഫ് ഗ്നോം) സ്പീഡ് ഡ്രീംസിനെ ലിനക്സ് പ്ലാറ്റ്ഫോമിൽ ലഭ്യമായ ഏറവും മികച്ച ഓപ്ഫൺസോഴ്സ് റേസിംഗ് ഗെയിമായി തെരഞ്ഞെടുത്തിട്ടുണ്ട്.[44]

മെയ് 2012ഓടെ സോഴ്സ്ഫോർജിൽ നിന്ന് സ്പീഡ് ഡ്രീംസ് ഗെയിം ഫയലുകൾ 5,95,000 തവണ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.[45] 2011 ജനുവരിയിലെ സോഴ്സ്ഫോർജ് ആക്രമണം പരിഗണിക്കുകയാണെങ്കിൽ ഈ കണക്കിൽ തെറ്റുണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. 2012ലെ ശരാശരി കണക്കുകൾ പ്രകാരം ഗെയിം ആഴ്ചയിൽ 1600 തവണ, അല്ലെങ്കിൽ ദിവസത്തിൽ 230 തവണ ഡൗൺലോഡ് ചെയ്യപ്പെടുന്നു. മെയ് 2012ഓടു കൂടി ലഭ്യമായ 95 വിശകലനങ്ങളിൽ നിന്ന് ഗെയിമിന് 88% അനുകൂലാഭിപ്രായം നേടാൻ കഴിഞ്ഞു. ലിനക്സ് ഗെയിമിംഗ് സൈറ്റായ പെൻഗസ്പൈയിൽ സ്പീഡ് ഡ്രീംസിന് പത്തിൽ 9.49 പോയന്റുണ്ട്. മാത്രമല്ല ഈ സൈറ്റിൽ റേസിംഗ് വിഭാഗത്തിൽ ഒന്നാമതും മൊത്തത്തിൽ 18ഉം ഓപ്പൺസോഴ്സ് ഗെയിമുകളിൽ 8ഉം സ്ഥാനങ്ങളിലുമാണ് സ്പീഡ് ഡ്രീംസ്. ഗെയിമിംഗ് പ്ലാറ്റ്ഫോമായ ഡെസൂറയിൽ സ്പീഡ് ഡ്രീംസിന് പത്തിൽ ആറു പോയന്റാണുള്ളത്. പ്ലാറ്റ്ഫോമിലെ പ്രശ്നങ്ങളാകാം പോയന്റ് കുറയാൻ കാരണമെന്നും പറയപ്പെടുന്നു. ഡെസൂറയിലെ എല്ലാ തരം - സ്വതന്ത്രവും, സ്വകാര്യവും ആയ ഗെയിമുകളിൽ നിന്നാണീ സ്കോർ.

സ്പീഡ് ഡ്രീംസ് - ഗെയിം തിരുത്തുക

റേസിംഗ് രീതികൾ തിരുത്തുക

സ്പീഡ് ഡ്രീംസിൽ നിരവധി തരത്തിലുള്ള റേസിംഗ് രീതികൾ(മോഡ്)ലഭ്യമാണ്. ചിലതെല്ലാം നമുക്ക് വേണ്ട പോലെ ക്രമീകരിച്ചെടുക്കാൻ അവസരം നൽകുകയും ചെയ്യുന്നു. ഇവയെല്ലാം തന്നെ യഥാർത്ഥ കാറോട്ട മത്സരത്തിന്റെ അനുകരണമായി നിർമ്മിച്ചെടുത്തവയാണ്.[46] വിവിധ തരത്തിലുള്ള ചാമ്പ്യൻഷിപ്പുകൾ, റേസിംഗുകൾ പോലെയുള്ള സങ്കീർണ്ണമായ പലതും സ്പീഡ് ഡ്രീംസിൽ ലഭ്യമാണ്. റേസിംഗ് രീതികളെല്ലാം തന്നെ പ്ലെയിൻ ടെക്സ്റ്റ് ഫയലുകൾ കൊണ്ടാണ് നിർവചിച്ചിരിക്കുന്നത് എന്നതിനാൽ ആവശ്യമായ രീതിയിൽ സ്വതന്ത്രമായി പുതിയ രീതികൾ വികസിപ്പിച്ചെടുക്കുകയും ചെയ്യാം. റേസിംഗ് മോഡുകളുടെ കാര്യത്തിൽ സ്പീഡ് ഡ്രീംസ് ടോർക്സിൽ നിന്ന് കാര്യമായി വ്യത്യാസപ്പെട്ടിരിക്കുന്നത് കരിയർ മോഡിന്റെ ലഭ്യത വഴിയാണ്. കരിയർ മോഡിൽ കളിക്കാരന് നിശ്ചിത കാർ തിരഞ്ഞെടുത്ത് വിവിധ ചാമ്പ്യൻഷിപ്പുകൾ, വിവിധ കാലങ്ങൾ, വിവിധ മോഡുകൾ, വിവിധ എതിരാളികൾ എന്നിങ്ങനെ വിവിധ രീതിയിൽ മത്സരിച്ച് റാങ്കിംഗ് വ്യവസ്ഥ വഴി ഫലങ്ങൾ മനസ്സിലാക്കാം. പതിപ്പ് 2.0 മുതലാണ് ഈ കരിയർ മോഡ് ലഭ്യമാക്കിയിരിക്കുന്നത്. പതിപ്പ് 1.4.0 മുതൽ ഫലങ്ങൾ മാത്രമുള്ളൊരു മോഡും ലഭ്യമാണ്. ഈ മോഡിൽ ഗ്രാഫിക്സുകൾ ഒഴിവാക്കി, റോബോട് ഡ്രൈവേഴ്സിനെ മത്സരിപ്പിച്ച്, കംപ്യൂട്ടിംഗ് ശക്തി പരവാവധി ഉപയോഗിച്ച് കളിക്കാം. എന്നാൽ ഇത് കൂടുതലായും ഉപയോഗിക്കുന്നത് റോബോട് ഡെവലപ്പേഴ്സാണ്.[46] ഇതേ രീതി ലക്ഷ്യം വെച്ചുള്ള ടെക്സ്റ്റ് മാത്രം കാണിക്കുന്നൊരു മോഡ് പതിപ്പ് 2.0 മുതൽ ലഭ്യമാണ്. ഈ മോഡ് കളിക്കാൻ ഗ്രാഫിക്സ് ഹാർഡ്വെയറുകൾ ഒന്നും തന്നെ ആവശ്യമില്ല. ഫലങ്ങൾ കമാന്റ് ലൈൻ സമ്പർക്കമുഖം വഴി ലഭ്യമാക്കുന്നു.[47]

പതിപ്പ് 2.0ൽ ലഭ്യമായ റേസിംഗ് രീതികളുടെ ചെറുവിവരണം
പേര് കാർ പരിധി ട്രാക്ക് പരിധി ഡ്രൈവർ പരിധി റേസ് നീളം അർഹതാ തീരുമാന റേസ് വിവിധ റേസുകൾ ലഭ്യമായ രീതി സമയം ആകാശം മഴ ഫലം മാത്രമായി ലഭ്യം ഫലം
പ്രാക്റ്റീസ് എല്ലാം ലഭ്യം എല്ലാം ലഭ്യം എല്ലാം, പക്ഷേ ഒരു സമയത്ത് ഒരാൾ ഏതുമാവാം ഇല്ല ഇല്ല തെരെ. തെരെ. തെരെ. ലഭ്യം (റോബോട് ഡ്രൈവേഴ്സിന് മാത്രം) ഓരോ ലാപ് കഴിയുമ്പോഴും ലഭ്യം
ക്വിക്ക് റേസ് എല്ലാം ലഭ്യം എല്ലാം ലഭ്യം എല്ലാം ലഭ്യം, ഒരു സമയം 40 വരെ തെരെ. ഇല്ല ഇല്ല തെരെ. തെരെ. തെരെ. ഇല്ല ഓരോ ഡ്രൈവറുടെയും മാത്രം ലഭ്യം
സിംഗിൾ - എൻഡുറൻസ് എല്ലാം ലഭ്യം എല്ലാം ലഭ്യം എല്ലാം ലഭ്യം, ഒരു സമയം 50 വരെ നിർദ്ദേശിക്കപ്പെട്ടത്: 500 കി.മീ ലഭ്യം, തെരെഞ്ഞെടുക്കാവുന്ന ദൂരം ഇല്ല തെരെ. തെരെ. തെരെ. ഇല്ല ഓരോ ഡ്രൈവറുടെയും മാത്രം ലഭ്യം
സിംഗിൾ - ചലഞ്ച് എല്ലാം ലഭ്യം എല്ലാം ലഭ്യം എല്ലാം ലഭ്യം, ഒരു സമയം 50 വരെ നിർദ്ദേശിക്കപ്പെട്ടത്: 50 കി.മീ (സ്പ്രിന്റ്), 180 കി.മീ (പ്രധാന റേസ്) ലഭ്യം, തെരെഞ്ഞെടുക്കാവുന്ന ദൂരം രണ്ടെണംണം: സ്പ്രിന്റും പ്രധാന റേസും തെരെ. തെരെ. തെരെ. ഇല്ല ഓരോ ഡ്രൈവറുടെയും മാത്രം ലഭ്യം
സിംഗിൾ - പ്രത്യേത വിഭാഗത്തിന്റ ചലഞ്ച് നിർദ്ദേശിക്കപ്പെട്ട വിഭാഗത്തിലെ എല്ലാം എല്ലാം ലഭ്യം നിർദ്ദേശിക്കപ്പെട്ട വിഭാഗത്തിലെ എല്ലാം തെരെ. ലഭ്യം, തെരെഞ്ഞെടുക്കാവുന്ന ദൂരം തെരെഞ്ഞെടുത്ത വിഭാഗത്തിനനുസരിച്ച് ഉറപ്പിക്കപ്പെട്ടത് മാത്രം തെരെ. തെരെ. ഇല്ല ഓരോ ഡ്രൈവറുടെയും മാത്രം ലഭ്യം
ചാമ്പ്യൻഷിപ്പ് - എല്ലാ വിഭാഗവും എല്ലാം ലഭ്യം ലഭ്യ. എല്ലാം ലഭ്യം, ഒരു സമയം 50വരെ മാത്രം ഉറപ്പിക്കപ്പെട്ടത് മാത്രം ലഭ്യം, നിർദ്ദേശിക്കപ്പെട്ട ദൂരം (3 ലാപുകൾ) ലഭ്യം, വ്യത്യസ്ത ട്രാക്കുകളിൽ വ്യത്യസ്ത സമയത്ത് തെരെ. തെരെ. തെരെ. ഇല്ല ഓരോ ഡ്രൈവറുടെയും മാത്രം ലഭ്യം
ചാമ്പ്യൻഷിപ്പ് - പ്രത്യേക വിഭാഗം നിർദ്ദേശിക്കപ്പെട്ട വിഭാഗത്തിലെ എല്ലാം ഉറപ്പിക്കപ്പെട്ടത് മാത്രം നിർദ്ദേശിക്കപ്പെട്ട വിഭാഗത്തിലെ എല്ലാം തെരെ. ലഭ്യം, തെരെഞ്ഞെടുക്കാവുന്ന ദൂരം ലഭ്യം, വ്യത്യസ്ത ട്രാക്കുകളിൽ,വ്യത്യസ്ത സമയത്ത് തെരെ. തെരെ. തെരെ. ഇല്ല ഓരോ ഡ്രൈവറുടെയും മാത്രം ലഭ്യം
കരിയർ ലഭ്യ. ലഭ്യ. ലഭ്യ., തെരെഞ്ഞെടുത്ത വിഭാഗത്തിൽ നിന്ന് ഏതുമാവാം. ഉറപ്പിക്കപ്പെട്ടത് മാത്രം ലഭ്യം, നിർദ്ദേശിക്കപ്പെട്ട ദൂരം(3 ലാപ്) ലഭ്യം, വ്യത്യസ്ത ട്രാക്കുകളിൽ,വ്യത്യസ്ത സമയത്ത്, വ്യത്യസ്ത കാറുകളിൽ തെരെ. തെരെ. തെരെ. പ്രാക്റ്റീസ് മോഡ് ഒഴിവാക്കാനുള്ള അവസരം, റോബോട് ഡ്രൈവർ ക്വാളിഫിക്കേഷനു ശേഷം മാത്രം. ഓരോ ഡ്രൈവറുടെയും മാത്രം ലഭ്യം
പതിപ്പ് 2.0ൽ ലഭ്യമായ റേസിംഗ് രീതികളുടെ ചെറുവിവരണം

സൂചിക

  • തെരെ. - തെരെഞ്ഞെടുക്കാം.
  • ലഭ്യ. - ലഭ്യമായത് മാത്രമേ ഉപയോഗിക്കാവൂ.

കാലാവസ്ഥ തിരുത്തുക

പതിപ്പ് 2.0 മുതൽ സ്പീഡ് ഡ്രീംസിൽ യഥാർത്ഥ കാലാവസ്ഥയെ അനുകരിക്കുന്ന തരത്തിലുള്ള ആകാശം ദർശിക്കാം. മാത്രമല്ല, മത്സരിക്കുന്നതിന് മുന്നോടിയായി നമുക്കാവശ്യമായ കാലാവസ്ഥയും തെരെഞ്ഞെടുക്കാം. മഴയുടെ ലഭ്യത, മേഘങ്ങളുടെ സാന്നിധ്യം, മത്സര സമയം എന്നിവ നമുക്ക് തീരുമാനിക്കാം. ആകാശം ചലനാത്മകമായും ക്രമീകരിക്കാം. സമയം, കാലാവസ്ഥ എന്നിവ മത്സരത്തിന്റെ ഇടയിൽ മാറുന്ന രീതിയിൽ ക്രമീകരിച്ചാൽ അതിനനുസരിച്ച ആകാശവും ലഭ്യമാകും. കാലാവസ്ഥ മാറുന്നത് ഭൗതികാവസ്ഥയെയും ബാധിക്കും. കാലാവസ്ഥ അനുകൂലമല്ലെങ്കിൽ കാറുകൾക്ക് നീങ്ങാൻ പ്രയാസമനുഭവപ്പെടും. മേഘങ്ങളുടെ സാന്നിദ്ധ്യം, മഴ എന്നിവ കാഴ്ചയെയും ബാധിക്കും. ഇതിനെല്ലാം ദ്വിമാന ഗ്രാഫിക്സാണ് ഉപയോഗിക്കുന്നത്.

ഇടതു നിന്നും വലത്തോട്ട്: മേഘാവൃതമായ സന്ധ്യ, മേഘാവൃതമായ പ്രഭാതം, തെളിഞ്ഞ പ്രഭാതം, തെളിഞ്ഞ ഉച്ച സമയം, മേഘങ്ങളുള്ള സന്ധ്യ, തെളിഞ്ഞ രാത്രി, ഹെഡ്ലാംപുകളോടു കൂടിയ തെളിഞ്ഞ രാത്രി, മഴയുള്ള സന്ധ്യ.

ഭൗതികശാസ്ത്രം തിരുത്തുക

 
വളവുകളിൽ ഉയർന്ന വേഗതയോടു കൂടി കാറോടിക്കുന്നത് കാർ മറിയാനിടയാക്കും. സിമുവി3 ഉപയോഗിച്ച് കാണിച്ചിരിക്കുന്നു.

നിരവധി ഭൗതികശാസ്ത്ര യന്ത്രങ്ങളെ റേസിംഗിനിടയിൽ കൊണ്ടുവരാൻ കഴിയും. സി++ൽ എഴുതപ്പെട്ട ഇവ കാറിന്റെ സ്ഥാനം, വേഗത, കേടുപാടുകൾ, കൂട്ടിമുട്ടലുകൾ, സസ്പെൻഷൻ എന്നിവയനുസരിച്ച് ഓരോ ഫ്രെയിമിലും ലോഡ് ചെയ്യപ്പെടുന്ന സോഫ്റ്റ്‌വേർ മൊഡ്യൂളുകളാണ്. റേസിംഗിനു മുന്നോടിയായി കളിക്കാരന് വേണ്ട യന്ത്രം തെരെഞ്ഞെടുക്കാം.

പേര് വിവരണം
സിമുവി2 ടോർക്സിൽ ലഭ്യമായ കപട-ത്രിമാന ഭൗതികശാസ്ത്ര യന്ത്രം. സിമുവി2.1, സിമുവി3 എന്നിവയിൽ നിന്ന് ചില കൂട്ടിച്ചേർക്കലുകളും ലഭ്യമാണ്.[48]
സിമുവി2.1 സിമുവി2ന്റെ പരിഷ്കരിച്ച പതിപ്പ്. സ്പീഡി ഡ്രീംസിന്റെ ഔദ്യോഗിക യന്ത്രം ഇതാണ്.[49][50][51]
സിമുവി3 പരീക്ഷണ ഘട്ടത്തിലിരിക്കുന്ന ത്രിമാന ഭൗതികശാസ്ത്ര യന്ത്രം.[52][53][54]

സിമുവി4 എന്നൊരു ഭൗതികശാസ്ത്ര യന്ത്രം പതിപ്പ് 2.0ത്തിനു ശേഷം വികസിപ്പിക്കുന്നതായുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ഡെവലപ്മെന്റ് സന്ദേശങ്ങളിലും[55][56][57] ഐആർസി ചർച്ചകളിലും ഇതിനെ സംബന്ധിക്കുന്ന വിവരങ്ങൾ കാണാവുന്നതാണ്.[53][54][58]

എല്ലാം സ്പീഡ് ഡ്രീംസ് യന്ത്രങ്ങളും യഥാർത്ഥ കാർ കൂട്ടിമുട്ടലുകൾക്ക് അനുസൃതമായി സോളിഡ് ലൈബ്രറിയെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ടതാണ്.[48][59] എല്ലാ കാറിനും ഓരോ ബൗണ്ടിംഗ് ബോക്സ് നിർവചിക്കപ്പെട്ടിട്ടുണ്ട്. ഭൗതികശാസ്ത്ര യന്ത്രം കണ്ടെത്തുന്നതിനനുസരിച്ച് ഇവ വശങ്ങളിലേയും അടിഭാഗത്തേയും മുട്ടലുകളെ പ്രതിഫലിപ്പിക്കുന്നു. 0 മുതൽ 10000 വരെ ഇവ പോറലുകളും കേടുപാടുകളും ദൃശ്യമാക്കുന്നു. ഗ്രാഫിക്സിൽ മാറ്റമുണ്ടാക്കാതെ ഈയോരോ മുട്ടലുകളും കാറിന്റെ പ്രവർത്തനത്തിനെ ബാധിക്കുന്നു. 10000ലധികം പോറലുള്ള കാറുകൾ മത്സരത്തിൽ നിന്ന് പുറത്താവുന്നതാണ്.[60]

ശബ്ദം തിരുത്തുക

സ്പീഡ് ഡ്രീംസിൽ ശബ്ദം കൈകാര്യം ചെയ്യാൻ പ്രധാനമായും ഓപ്പൺഎല്ലും ചിലപ്പോഴെല്ലാം പിലിബും ഉപയോഗിച്ചാണ്. കൂട്ടിമുട്ടലുകൾ ഉണ്ടാകുമ്പോഴുള്ള ശബ്ദം, ടയർ ട്രാക്കിൽ ഉരയുമ്പോഴുണ്ടാകുന്ന ശബ്ദം, എഞ്ചിന്റെ ശബ്ദം തുടങ്ങി സങ്കീർണ്ണമായ ഡോപ്ലർ പ്രഭാവം, അറ്റെനുവേഷൻ തുടങ്ങിയ പ്രഭാവങ്ങൾ ശബ്ദത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്നിവയെല്ലാം സ്പീഡ് ഡ്രീംസിൽ അനുകരിക്കപ്പെട്ടിരിക്കുന്നു. 2011ൽ പ്രൊഫഷണൽ ശബ്ദ കമ്പനിയായ ഓഡിയോബെർലിൻ സ്പീഡ് ഡ്രീംസിൽ സ്വതേ ലഭ്യമായ ശബ്ദങ്ങളിൽ മാറ്റം വരുത്തി, ഗുണമേന്മ വർദ്ധിപ്പിച്ചിട്ടുണ്ട്. പതിപ്പ് 2.0.0നോടൊപ്പം ഇവ ലഭ്യമാണ്.[61]

റേസിംഗ് സമ്പർക്കമുഖം തിരുത്തുക

കളിച്ചുകൊണ്ടിരിക്കുമ്പോൾ കളിക്കാരന് സ്പീഡ് ഡ്രീംസിൽ ഒരു ക്രമീകരിക്കാവുന്ന കോക്ക് പിറ്റ് ലഭ്യമാണ്.ഇതിൽ വിവിധ ഗേജുകൾ, ലാപ് - സമയ വിവരങ്ങൾ, ചലനാത്മക ചെറു ഭൂപടം എന്നിവ ലഭ്യമായിരിക്കും. ഓരോ ഉപകരണവും വിവിധ മോഡുകൾ ലഭ്യമാക്കുന്നു. കളിക്കാരന് വേണ്ടതെല്ലാം തെരെഞ്ഞെടുത്ത് സമ്പർക്കമുഖം ക്രമീകരിക്കാം. അല്ലെങ്കിൽ ഇതെല്ലാം മറച്ചുവെക്കാം. പിറകിലെ ദൃശ്യങ്ങൾ കാണിക്കുന്ന ഒരു റിയർവ്യൂ കണ്ണാടിയും സ്പീഡ് ഡ്രീംസിൽ ലഭ്യമാണ്. എന്നാൽ ഇതിനായി ഉപയോഗിക്കുന്ന കംപ്യൂട്ടിംഗ് പവർ വളരെയധികമാണ്.[62] ടോർക്സിൽ നിന്നും കൊണ്ടുവന്ന ഒരു ആർക്കേഡ് മോഡ് പതിപ്പ് 2.0യിലും ലഭ്യമാണ്. കളിച്ചു തുടങ്ങുന്നവർക്ക് അതൊരു നല്ല മോഡാണെന്ന് ടോർക്സിന്റെ ഇറ്റാലിയൻ മാന്വലിൽ പറഞ്ഞിട്ടുണ്ട്.[63] സ്പീഡ് ഡ്രീംസിൽ ലഭ്യമായ മറ്റൊരു കൂട്ടിച്ചേർക്കൽ ഫോർമുല വൺ സമാനമായ ടൈമറാണ്. മില്ലിസെക്കന്റിന്റെ കൃത്യതയാണീ ടൈമർ അവകാശപ്പെടുന്നത്. ഇത് ടോർക്സിന്റെ കൃത്യതയേക്കാൾ പത്തു മടങ്ങ് കൂടുതലാണ്.

നിർമ്മിത ബുദ്ധി തിരുത്തുക

മനുഷ്യ ഡ്രൈവിംഗിനേക്കാൾ കൂടുതലായി റോബോട് ഡ്രൈവിംഗിനെ ആശ്രയിക്കുന്ന രീതിയാണ് ടോർക്സിൽ ഉണ്ടായിരുന്നത്. എന്നാൽ സ്പീഡ് ഡ്രീംസ്, പദ്ധതിയുടെ ആരംഭ കാലത്ത് പ്രഖ്യാപിക്കപ്പെട്ടത് പോലെ കൂടുതലായും ഉപയോക്തൃ സൗഹൃദമായ ഒരു റേസിംഗ് അനുഭവം നൽകാനാണുദ്ദേശിക്കുന്നത്.[2] എന്നിരിന്നാലും ഇപ്പോഴും സ്പീഡ് ഡ്രീംസ് ടോർക്സിൽ നിന്ന് പാരമ്പര്യമായി ലഭിച്ച ഈ രീതിയിലുള്ള റേസിംഗിൽ നിന്ന് മുഴുവൻ മുക്തമല്ല. 2009ൽ ടോർക്സിൽ നിന്ന് കൊണ്ടുവന്ന എല്ലാ റോബോടുകളെയും ഒഴിവാക്കി. പകരം പുതിയവയെ സൃഷ്ടിച്ചു.

പൊതു വിവരണം തിരുത്തുക

മനുഷ്യർക്കെതിരെ കളിക്കാൻ സ്പീഡ് ഡ്രീംസ് റോബോട് ഡ്രൈവർമാരെയാണ് ഉപയോഗിക്കുന്നത്. സോഫ്റ്റ്‌വേർ തനിയെ പ്രവർത്തിപ്പിക്കുന്ന പ്രോഗ്രാമുകളാണിത്. സി++ൽ എഴുതിയ ഈ മൊഡ്യൂളുകൾ കാറിന്റെ എല്ലാ തരത്തിലുമുള്ള പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു.[64] ഒരു മൊഡ്യൂളിന് എത്ര റോബോടുകളെ വേണമെങ്കിലും നിയന്ത്രിക്കാം. ഇവയെല്ലാം പൊതുവായതും എന്നാൽ കാറിന്റെ രൂപത്തിലും ലിവറിയിലും വ്യത്യാസമുള്ളതും ചില സമയം ഒന്നിലധികം കാറുകളെ കൈകാര്യം ചെയ്യുന്നതുമാവും. റേസിംഗ് ചരങ്ങളായ ത്രോട്ടിൽ, ബ്രേക്ക്, സ്റ്റിയർ, ഗിയർബോക്സ്, ക്ലച്ച് തുടങ്ങിയവയെ നിയന്ത്രിക്കാവുന്ന ഏതു ഏകദം ഉപയോഗിച്ചും റോബോടുകളെ പ്രോഗ്രാം ചെയ്യാം.[65] സ്പീഡ് ഡ്രീംസിന്റെ ഒരു തുറന്ന സമ്പർക്കമുഖത്തിലൂടെ ഈ മൂല്യങ്ങളയെല്ലാം റേസിംഗ് യന്ത്രത്തിലേക്ക് അയക്കപ്പെടുന്നു. മനുഷ്യരായ കളിക്കാരെയും റോബോടുകൾ എന്ന നിലക്കാണീ റേസിംഗ് യന്ത്രം പരിഗണിക്കുന്നത്.[66] യഥാർത്ഥ കളിക്കാരൻ വിവിധ ഇൻപുട്ട് ഉപാധികൾഉപയോഗിച്ച് റേസിംഗ് ചരങ്ങളെ നിർവചിക്കുന്നു. എന്നാൽ ഗെയിമിൽ ലഭ്യമായ എബിഎസ്, ടിസിഎസ്, വേഗതാ നിയന്ത്രണ ഉപാധികൾ, റോഡിലെ കുഴികൾ എന്നിവയും കളിക്കാരന്റെ കാറിന്റെ വേഗതയെ ബാധിക്കുന്നു.

ലഭ്യമായ റോബോടുകൾ തിരുത്തുക

സ്പീഡ് ഡ്രീംസ് പതിപ്പ് 2.0യിൽ 3 റോബോട് യന്ത്രങ്ങൾ ലഭ്യമാണ്. വിവിധ വിഭാഗങ്ങളിലായുള്ള 150ഓളം ഡ്രൈവർമാരെ നിയന്ത്രിക്കുന്നത് ഈ റോബോട് യന്ത്രങ്ങളാണ്.

വിഭാഗം വിവരണം രചയിതാവ്
സിംപ്ലിക്സ് ജാഗ്രതയേറിയവരും എന്നാൽ ഉത്സാഹികളും. 2008, 2009 വർഷങ്ങളിലെ ടോർക്സ് ലോക എൻഡുറൻസ് ചാമ്പ്യൻഷിപ്പിൽ വിജയിച്ചത് സിംപ്ലിക്സ് റോബോടുകളാണ്. പതിപ്പ് 2.0.0 വരെയുള്ള കണക്കു പ്രകാരം വിവിധ കാലാവസ്ഥകളിൽ കാറോടിക്കാൻ കഴിയുന്ന ഒരേയൊരു വിഭാഗമാണീ റോബോടുകൾ.[67] വോൾഫ്-ഡയറ്റർ ബീലിറ്റ്സ്
യുഎസ്ആർ കെ1999 റേസിംഗ് ലൈൻ കമ്പ്യൂട്ടേഷണൽ അൽഗൊരിതത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച റോബോടുകൾ. 2007ലെ ടോർക്സ് ലോക എൻഡുറൻസ് ചാമ്പ്യൻഷിപ്പിൽ വിജയിച്ചത് യുഎസ്ആർ ടീമാണ്. യുഎസ്ആറിനെ ഉത്സാഹികളും എന്നാൽ വിനോദിപ്പിക്കുന്നവരും എന്നാണ് ഡെവലപ്പർമാർ വിശേഷിപ്പിച്ചിരിക്കുന്നത്.[67] ആൻഡ്രൂ സംനർ
കിലോ2008 ആൻഡ്രൂ സംനറുടെ ലോകസ് റോബോട് ടൂട്ടോറിയലിനെ അടിസ്ഥാനമാക്കി നിർമ്മിച്ചത്. കിലോ2008 2008, 2009 എൻഡുറൻസ് ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തിട്ടുണ്ട്.[67] ഗാബർ മെറ്റികോ

1936 ഗ്രാൻഡ് പ്രിക്സ് വിഭാഗത്തിൽ പെട്ട ഡ്രൈവർമാർക്ക് പേര് നൽകിയിരിക്കുന്നത് അക്കാലത്തുണ്ടായിരുന്ന യഥാർത്ഥ ഡ്രൈവർമാരുടെ പേരിൽ നിന്നു തന്നെയാണ്. മറ്റു നാമങ്ങളെല്ലാം നിർമ്മിച്ചെടുത്തവയാണ്. ടോർക്സ് റേസിംഗ് ബോർഡ് 1 വിഭാഗത്തിൽ പെടുന്ന ധാരാളം ഡ്രൈവർമാരുടെ പേര് സ്പീഡ് ഡ്രീംസ് ഡെവലപ്പർമാരുടെ പേരുകളെ അടിസ്ഥാനമാക്കി ഉണ്ടാക്കിയെടുത്തതാണ്.[68]

റോബോടുകളുടെ ചുമതല തിരുത്തുക

ഡ്രൈവിംഗ് അനുകരണത്തിൽ യാഥാർത്ഥ്യത്തോട് ചേർന്നു നിൽക്കാൻ സ്പീഡ് ഡ്രീംസിലെ റോബോടുകൾ പെരുമാറ്റത്തിലെ ചില ഘടകങ്ങൾ പരസ്പരം പങ്കു വെക്കുന്നുണ്ട്. ലോഡ് ചെയ്യപ്പെടുന്ന സമയത്ത് റോബോടുകൾ ഒരു റേസിംഗ് ലൈൻ കംപ്യൂട്ട് ചെയ്ത് പ്രവർത്തനക്ഷമമാക്കുന്നു. ട്രാക്കിന്റെ എക്സ്എംഎൽഫയലിനനുസരിച്ചാണീ റേസിംഗ് ലൈൻ. റോബോടുകൾ ലഭ്യമായ ഇന്ധനത്തിനും പിറ്റ് സ്റ്റോപ്പിനെ കൈകാര്യം ചെയ്യാനായും വേണ്ട തുടക്കത്തിലെ ഇന്ധനത്തിന്റെ അളവ് കണക്കു കൂട്ടുകയും അത് ലഭ്യമാക്കാൻ റേസിംഗ് യന്ത്രത്തോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ റേസിംഗ് ലൈനിനെ ലക്ഷ്യം വെച്ചായിരിക്കും റോബോടുകൾ പ്രവർത്തിക്കുക. എന്നാൽ റേസിംഗ് യന്ത്രം സ്വീകരിക്കുന്ന മറ്റു ചില ചരങ്ങൾക്ക് അനുസരിച്ച് ഈ ലൈനിൽ മാറ്റം വന്നേക്കാം. മറ്റു കാറുകളുടെ സ്ഥാനവും വേഗതയും, മറ്റു കാറുകളുമായുള്ള കൂട്ടിമുട്ടലുകൾ ഒഴിവാക്കാനും അവയെ മറികടക്കാനുമുള്ള അൽഗൊരിതം എന്നിവയാണീ അധിക ചരങ്ങൾ.[64] റോബോടുകൾക്ക് പഠിക്കാനുള്ള കഴിവുമുണ്ട്. മുമ്പ് കാറോടിച്ച അനുഭവത്തിനനുസരിച്ച് അവയ്ക്ക് പുതിയ ലാപ് സമയം കുറക്കാൻ കഴിയും. അപകടങ്ങൾക്ക് ശേഷം തിരികെ ട്രാക്കിലെത്താനുള്ള ഏകദവും എല്ലാ ഔദ്യോഗിക റേസിംഗ് യന്ത്രത്തിലും ലഭ്യമാക്കിയിട്ടുണ്ട്.[69] സ്പീഡ് ഡ്രീംസ് റോബോടുകൾക്ക് സ്കില്ലിംഗ് പരാമീറ്റർ എന്ന ഏകദത്തെ കൈകാര്യം ചെയ്യാൻ കഴിയും. ഉപയോക്താവ് നിർദ്ദേശിക്കുന്നതിനനുസരിച്ച് റോബോടുകൾക്ക് തങ്ങളുടെ പ്രവർത്തനവും, അങ്ങനെ ലാപ് സമയവും മെച്ചപ്പെടുത്താനാവും.[50][70][71][72]

ഉള്ളടക്കം തിരുത്തുക

സ്പീഡ് ഡ്രീംസിലെ എല്ലാ കലാ സൃഷ്ടികളും സ്വതന്ത്ര കലാ അനുമതിപത്രത്തിന് കീഴിലാണ് പുറത്തിറക്കിയിരിക്കുന്നത്.

ഫയൽ തരങ്ങൾ തിരുത്തുക

സ്പീഡ് ഡ്രീംസ് മിക്ക ആവശ്യങ്ങൾക്കും പ്ലെയിൻ ടെക്സ്റ്റ് ഫയൽ തരങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. കാറുകളുടെ ക്രമീകരണങ്ങളുടെ നിർവചനങ്ങൾ (ഏകദേശം 200ഓളം വിലകൾ), ട്രാക്കുകൾ, ഗെയിമിനകത്തെ മെനുകൾ, ഗെയിം ക്രമീകരണങ്ങൾ, റോബോട് യന്ത്രങ്ങൾ, മുതലായ ആവശ്യങ്ങൾക്കെല്ലാം എക്സ്എംഎൽ മാർക്കപ്പ് ഫയലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് മൊത്തം കോഡിന്റെ 40%ഓളം വരും. എന്നാൽ 3ഡി ഫയലുകൾ .എസിസി രൂപത്തിൽ തന്നെയാണ് നിലനിർത്തിയിരിക്കുന്നത്. എസി3ഡിയിൽ നിന്ന് രൂപം കൊണ്ട ടോർക്സിന്റെ പ്ലെയിൻ ടെക്സ്റ്റ് ഫയൽ തരമായ .എസി മൃദുലമാക്കുന്നതിനും നിഴൽ ചിത്രീകരണത്തിനും സഹായിക്കുന്നു. എന്നാൽ സ്പീഡ് ഡ്രീംസ് സംഘം ഈ ഫയൽ തരത്തിൽ ധാരാളം മാറ്റങ്ങൾ കൊണ്ടുവന്നു. എന്നാൽ പിൻഅനുരൂപത നിലനിർത്തിയായിരുന്നു ഇതെല്ലാം. ടോർക്സിനായി നിർമ്മിച്ച കാറുകൾ, ട്രാക്കുകൾ, റോബോട് യന്ത്രങ്ങൾ എന്നിവ സ്പീഡ് ഡ്രീംസിൽ പ്രവർത്തിക്കും. എന്നാൽ തിരികെ ഇത് സാധ്യമായിക്കൊള്ളണം എന്നില്ല. ടോർക്സിന് സ്പീഡ് ഡ്രീംസിലെ അജ്ഞാതമായ ചരങ്ങളെ കൈകാര്യം ചെയ്യാൻ കഴിയില്ല.

കാറുകൾ തിരുത്തുക

സവിശേഷതകൾ തിരുത്തുക

ടോർക്സ് 1.3.3ലെയും (ഇടത്ത്) സ്പീഡ് ഡ്രീംസ് 2.0ലെയും (വലത്ത്) പ്രതിഫലന വ്യവസ്ഥകളിലെ വ്യത്യാസങ്ങൾ.
ആർച്ചർ ആർ9 കാർ മാതൃക. (സ്പീഡ് ഡ്രീംസ് 2.0). ഉഗ്യൂ ലിവെറി ഉപയോഗിച്ചിരിക്കുന്നു.

ടോർക്സിൽ ലഭ്യമായ കാറുകളുടെ സവിശേഷതകൾ തന്നെയാണ് സ്പീഡ് ഡ്രീംസിലും കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. 3ഡി ചക്രങ്ങളുടെ ഗ്രാഫിക്സ്, പ്രവർത്തിക്കുന്ന വിളക്കുകൾ(മുമ്പിലെ, പിറകിലെ, പിറകോട്ടെടുകുമ്പോൾ, ബ്രേക്കമർത്തുമ്പോൾ), തിളങ്ങുന്ന ബ്രേക് ഡിസ്കുകൾ[73] എന്നിവയാണവ. അനിമേറ്റഡ് ഡ്രൈവർമാർക്കുള്ള പിന്തുണ, സ്റ്റിയറിംഗ് വളയങ്ങൾ, 1936ൽ ആദ്യമായി ഗ്രാൻഡ് പ്രിക്സിൽ ഉപയോഗിച്ച വാഹനങ്ങൾ, കൂടുതൽ യാഥാർത്ഥ്യാനുരൂപിയായ പ്രതിഫലനങ്ങൾക്കു വേണ്ടിയുള്ള പരിസ്ഥിതി ചിത്രീകരണങ്ങൾ എന്നിവയാണ് പുതുതായി ഉൾക്കൊള്ളിച്ച മാറ്റങ്ങൾ.

ചലനാത്മക നിഴലുകൾക്ക് പിന്തുണയില്ലെങ്കിലും ഓരോ കാറിനും അതിന്റേതായ നിഴലുകൾ നൽകുകയും കാറോട്ട സമയത്ത് അത് ദൃശ്യമാവുകയും ചെയ്യുന്നതാണ്. അനുകരണ പ്രവർത്തനം മെച്ചപ്പെടുത്താൻ ഓരോ കാറിനും വിവിധ തരം വിശദീകരണ തലങ്ങൾ ലഭ്യമാണ്. എന്നാൽ പാക്കേജുകളുടെ വലിപ്പം കുറക്കാൻ ഓരോന്ന് വീതമേ ഔദ്യോഗിക പതിപ്പുകളിൽ ലഭ്യമായിട്ടുള്ളൂ. പതിപ്പ് 2.0 മുതൽ ഉപയോക്താവിന് ഓരോ കാറിനും ഇഷ്ടമുള്ള ലിവെറി തെരെഞ്ഞെടുക്കാം.[74][75] ഇത് കാറിന്റെ പുറം പെയിന്റ്, ചക്രങ്ങൾ, ഉൾവശം എന്നിവയിൽ മാറ്റം വരുത്തുന്നു. പതിപ്പ 2.0.0ത്തിൽ കളിക്കാരനും റോബോട് സ്കിന്നിനുമായി 250ഓളം ലിവെറികൾ ലഭ്യമാണ്. കാറുകൾ തെരെഞ്ഞെടുക്കുന്ന സമയത്ത് നമുക്ക് ഒരു നിശ്ചല പൂർവ്വദർശനം (പ്രിവ്യൂ) ലഭിക്കും. പ്രിവ്യൂ ചിത്രങ്ങൾ കാണിക്കാനായി ഒരു പ്രത്യേക ഗാരേജ് ട്രാക്ക് തന്നെ തന്നെ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.[76][77]

ലഭ്യമായ കാറുകൾ തിരുത്തുക

ലഭ്യമായ കാറുകൾ വിവിധ വർഗ്ഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. ഓരോ വർഗ്ഗത്തിലും ആറു മുതൽ എട്ടു വരെ കാറുകളാണുണ്ടാകാറുള്ളത്. പതിപ്പ് 2.0ത്തിൽ ആറു വർഗ്ഗങ്ങളിലായി 44 കാറുകൾ ലഭ്യമാണ്.[78] വർഗ്ഗങ്ങളും വിവരണവും താഴെ:

വർഗ്ഗ നാമം വിവരണം
1936 ഗ്രാൻഡ് പ്രി രണ്ടാം ലോകയുദ്ധത്തിനു മുമ്പുള്ള റേസിംഗ് കാറുകൾ.
ടോർക്സ് റേസിംഗ് ബോർഡ് 1 ടോർക്സിൽ നിന്നുള്ള യഥാർത്ഥ ടിആർബി1ന്റെ പരിഷ്കരിച്ച പതിപ്പുകൾ.
സൂപ്പർകാഴ്സ് നിർമ്മാണാവസ്ഥയിലുള്ള ആറു കാറുകളുടെ കൂട്ടം.
ലോങ് ഡേ സീരീസ് ജിടി1 ലഭ്യമായതില് ഏറ്റവും മികച്ചത്. യഥാർത്ഥ ജിടി1 കാറുകളെ അടിസ്ഥാനമാക്കിയത്.
ലോങ് ഡേ സീരീസ് ജിടി2 യന്ത്രത്തിന്റെ ശക്തി കുറവുള്ള മറ്റു കാറുകൾ.
മോണോപോസ്റ്റോ 5 ബ്രിട്ടീഷ് ഫോർമുല ഫോഡ് കാറുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്.
വേൾഡ് റാലി സീരീസ് പുറം റോഡുകൾക്കായുള്ള, നിർമ്മാണത്തിലിരിക്കുന്ന റാലി കാറുകൾ.

നിലവിൽ 26 പുതിയ കാറുകൾ സ്പീഡ് ഡ്രീംസ് എസ്‌വിഎൻ കലവറയിൽ വികസിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇവയെല്ലാം ഓപ്പൺ വീൽ റേസിംഗിന്റെ വിവിധ വിഭാഗങ്ങളിൽ പെട്ട കാറുകളാണ്. ടോർക്സിൽ നിന്ന് കൊണ്ടു വന്ന ചില കാറുകൾ യഥാർത്ഥ റേസിംഗ് കാറുകളുടെ രൂപഘടനയെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ്. എന്നാൽ നിയമ പ്രശ്നങ്ങളും മറ്റും ഒഴിവാക്കാനായി, പതിപ്പ് 1.4.0 മുതൽ നിർമ്മാതാക്കളുടെയും ബ്രാൻഡ് നാമങ്ങളുടെയും പേരുകളെല്ലാം സൃഷ്ടിച്ചെടുത്തതാണ്.[79]

പുറം ഉപാധികൾ തിരുത്തുക

 
ടിസിഎസ്ഇയുടെ 3ഡി ചലനാത്മക ദർശിനി.

കാർ നിർമ്മാണത്തിനായി ഉപയോഗിക്കാവുന്ന ആപ്ലികേഷനാണ് ടിസിഎസ്ഇ. ടോർക്സ് കാർ സെറ്റപ്പ് എഡിറ്റർ എന്നതിന്റെ ചുരുക്ക രൂപമാണ് ടിസിഎസ്ഇ. ടോർക്സിനായി ഈ ക്രോസ് പ്ലാറ്റ്ഫോം സി++ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത് വിൻസെന്റെ മാർട്ടി സെന്റലസ് എന്ന പ്രോഗ്രാമറാണ്. ഈ ആപ്ലികേഷൻ കാറിന്റെ എക്സ്എംഎൽ മൂല്യങ്ങളെ ഒരു സചിത്ര സമ്പർക്കമുഖത്തിൽ നിന്ന് തിരുത്താനനുവദിക്കുന്നു. കാറിന്റെ വിളക്കുകളുടെയും തിളക്കത്തിന്റെയും മൂല്യങ്ങൾ മാറ്റുക, യന്ത്രത്തിന്റെ ശബ്ദം, മറ്റൂ ഗ്രാഫിക്സ് മൂല്യങ്ങൾ തിരുത്തുക, കാറിന്റെ ഡ്രൈവർ സ്ഥാനം, ബോണറ്റ് സ്ഥാനം, വിവിധ അളവുകൾ എന്നിവ തിരുത്തുക, നിലവിലുള്ള കാറുകളിൽ നിന്ന് പുതിയ കാറുകൾ നിർമ്മിക്കുക, ഡിസ്ക് ബ്രേക്, ബ്രേക് സിസ്റ്റം എന്നിവക്ക് മാറ്റം വരുത്തുക, വിവിധ ഡിഫറെൻഷ്യലുകൾ, ആക്സിലുകൾ എന്നിവയിൽ മാറ്റം വരുത്തുക, കൂട്ടിച്ചേർക്കുക, വിവിധ അനുപാതങ്ങൾ, ചുഴറ്റുബലം, ജഡത്വം എന്നിവ ക്രമീകരിക്കുക, ഗിയറിന്റെ വിവിധ മൂല്യങ്ങൾക്ക് മാറ്റം വരുത്തുക, ചക്രങ്ങളുടെയും ടയറുകളുടെയും രൂപം മാറ്റുക, സസ്പെൻഷൻ വ്യത്യാസപ്പെടുത്തുക, ലഭ്യമായ ഇന്ധനത്തിന്റെ അളവ് വ്യത്യാസപ്പെടുത്തുക, പ്രസ്തുത പ്രവർത്തനങ്ങളുടെ പട്ടികകളും ചിത്രങ്ങളും പ്രദർശിപ്പിക്കുക, കാറിന്റെ 3ഡി രൂപത്തിന്റെ ഒരു ചലനാത്മക ദൃശ്യം പ്രദർശിപ്പിക്കുക എന്നീ പ്രവർത്തനങ്ങൾക്കെല്ലാം ടിസിഎസ്ഇ ഉപയോഗിക്കാനാവും.[80]

ട്രാക്കുകൾ തിരുത്തുക

ട്രാക്ക് രീതികൾ തിരുത്തുക

 
ട്രാക്ക് ഉപവിഭാഗങ്ങൾ.

സ്പീഡ് ഡ്രീംസിൽ ട്രാക്കുകളെ നിർവചിച്ചിരിക്കുന്നത് വിവിധ ഭാഗങ്ങളായാണ്. നേരെയുള്ളത്, വലത് - ഇടത് വളവുകൾ എന്നിങ്ങനെ.[81][82] ഓരോ ഭാഗത്തിനെയും നാലു ഉപവിഭാഗമായി തിരിച്ചിട്ടുണ്ട്. പ്രധാന ട്രാക്ക്, വശങ്ങൾ, ബാരിയറുകൾ, അതിർത്തികൾ എന്നിവയാണവ. ഇവയുടെ എല്ലാം മൂല്യങ്ങൾ തിരുത്തി - വീതി, ഗ്രാഫിക്സ്, ഭൗതിക ഘടന - നമുക്ക് ട്രാക്കുകളെ പുനർ നിർവചിക്കാവുന്നതാണ്.[83] ഓരോ ട്രാക്ക് ഭാഗത്തിനെയും നിരവധി ചെറു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇത് ഗ്രാഫിക്സിൽ മികച്ച ഫലം ലഭിക്കുന്നതിനു വേണ്ടിയും ഭൗതികയന്ത്രത്തിൽ പ്രക്ഷിപ്തപ്പെടുത്തുന്നതിനും വേണ്ടിയാണ്.[81][82] ഇതിന്റെയെല്ലാം ഫലമായി, ട്രാക്കുകൾക്ക് ഇടത് - വലത് അതിർത്തികൾ ഉള്ളതിനാലും ഭൗതികയന്ത്രം കാറുകളെ അതിർത്തി കടക്കാൻ അനുവദിക്കില്ല. എന്നാൽ റേസിൽ നിന്ന് പുറത്താവുകയാണെങ്കിൽ ട്രാക്കിന് പുറത്ത് കടക്കാവുന്നതാണ്. കാരണം അപ്പോൾ ഭൗതികശാസ്ത്രത്തിന് പ്രാധാന്യം ഇല്ലാതാവുന്നു. ട്രാക്കുകളിൽ യഥാർത്ഥ റോഡുകളിലേതു പോലെ ബാങ്കിംഗ്, ഉയർച്ച - താഴ്ചകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഘർഷണം അനുഭവിക്കുകയും ചെയ്യാം.[84] പതിപ്പ് 2.0.0-ആർസി1ൽ പ്രധാന ട്രാക്കിന് നിശ്ചിത മൂല്യങ്ങളാണുള്ളത്. വീതി ഇടത്, വലത് അതിർത്തികൾ ഉപയോഗിച്ച് നിർവചിച്ചിരിക്കുന്നു. എന്നാൽ ഈ മൂല്യങ്ങൾക്ക് മാറ്റം വരുത്താവുന്നതാണ്.[85]

ലഭ്യമായ ട്രാക്കുകൾ തിരുത്തുക

ടോർക്സിൽ നാലു തരം ട്രാക്കുകളാണുള്ളത്. റോഡുകൾ, മൺപാതകൾ, ദീർഘവൃത്ത പാതകൾ എന്നിവയാണവ. എന്നാൽ സ്പീഡ് ഡ്രീംസിൽ ഗ്രാൻഡ് പ്രിക്സ് എന്ന പുതിയൊരു വർഗ്ഗം കൂടി കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. ഈ നാലു വിഭാഗങ്ങളിലായി[84] മൊത്തം 44 ട്രാക്കുകളാണ് പതിപ്പ് 2.0ത്തിൽ ലഭ്യമായിട്ടുള്ളത്.[86]

ട്രാക്ക് വിഭാഗം വിശദീകരണം
റോഡ് ട്രാക്ക് യഥാർത്ഥ റോഡുകളെ ആസ്പദമാക്കി തയ്യാറാക്കിയത്.
സ്പീഡ്‌വേയ്സ് ദീർഘവൃത്താകൃതിയുള്ള ടാർ ചെയ്ത റോഡുകൾ.
ഗ്രാൻഡ് പ്രി സർക്യൂട്ട് യഥാർത്ഥ റേസ് ട്രാക്കുകളെ അടിസ്ഥാനമാക്കി നിർമിച്ചവ.
ഡെർട് ട്രാക്സ് വലിപ്പം കുറഞ്ഞ, ഐസോ, മണ്ണോ കൊണ്ട് നിർമ്മിതമായ ട്രാക്കുകൾ.

പുറം ഉപാധികൾ തിരുത്തുക

 
കരാലംപോ അലെക്സാണ്ട്രോ പൗലോ നിർമ്മിച്ച ജാവാ ട്രാക്ക് എഡിറ്റർ.

ടെക്സ്റ്റ് ഫയലുകൾ കൊണ്ടാണ് ട്രാക്കുകളെയും 3ഡി മാതൃകളെയും നിർവചിച്ചിരിക്കുന്നതെങ്കിലും അവ തിരുത്താൻ വളരെയേറെ പ്രയാസകരമാണ്. അതിനാൽ തന്നെ ട്രാക്കുകൾ തിരുത്താനും നിർമ്മിക്കാനും പുറം ഉപാധികൾ ആവശ്യമാണ്. ഏറ്റവും പ്രശസ്തമായ ഉപാധി, ടോർക്സിനായി ഡെവലപ്പർ കരാലംപോ അലെക്സാണ്ട്രോ പൗലോ ജാവയിൽ നിർമ്മിച്ച ട്രാക്ക് എഡിറ്ററാണ്. 2ഡി ദർശനത്തിൽ ലഭ്യമായ വിവിധ മൂല്യങ്ങൾ വിവിധ സ്ലൈഡർ വിഡ്ജറ്റുകൾ ഉപയോഗിച്ച് ഈ എഡിറ്ററിൽ മാറ്റം വരുത്താം.[87] എന്നാൽ ടോർക്സിനായി നിർമ്മിക്കപ്പെട്ടതിനാൽ സ്പീഡ് ഡ്രീംസിലെ ചലനാത്മക ആകാശഗോപുരങ്ങൾ പോലെയുള്ള പല പുതിയ സവിശേതകളെയും ഈ ഉപാധിക്ക് തിരിച്ചറിയാനാവില്ല.

അതിനാൽ തന്നെ സ്പീഡ് ഡ്രീംസിനായി സ്പീഡ് ഡ്രീംസ് ഡെവലപ്പർ കൂടിയായ മാർട്ട് കെൽഡർ ഒരു ട്രാക്ക് തിരുത്തൽ ഉപാധി വികസിപ്പിക്കുന്നുണ്ട്. പ്രധാ പദ്ധതികകത്തെ ഒരു എസ്‌വിഎൻ കലവറയിലാണ് ഇതിന്റെ പ്രവർത്തനം നടന്നു കൊണ്ടിരിക്കുന്നത്.[6] ട്രാക്ജെൻ എന്നു പേരുള്ള ഒരു കമാന്റ് ലൈൻ പ്രോഗ്രാം ഉപയോഗിച്ചാണ് ട്രാക്കിന്റെ 3ഡി വിവിരണമായ എസി / എസിസി ഫയലുകൾ തയ്യാറാക്കുന്നത്. ഈ ഉപാധി ഉയര ചിത്രങ്ങളെയും വസ്തുതാ ചിത്രങ്ങളെയും പിന്തുണക്കുന്നതിനാൽ ട്രാക്കിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നു. സ്പീഡ് ഡ്രീംസ് പതിപ്പ് 2.0ത്തിൽ ലഭ്യമായ ഔദ്യോഗിക ട്രാക്കുകളിൽ നിഴലുകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രാക്ജെനോടൊപ്പം മറ്റൊരു 3ഡി കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ (ബ്ലെൻഡർ) ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്.[88] എസി3ഡി ആപ്ലികേഷനുകൾ എസി ഫയലുകളുടെയും എസിസി ചിത്രങ്ങളുടെയും നിർമ്മാണത്തിനും തിരുത്തലിനും ഉപയോഗിക്കുമ്പോൾ ബ്ലെൻഡറാണ് സങ്കീർണ്ണമായ 3ഡി വസ്തുക്കളെ നിർമ്മിക്കാനുപയോഗിക്കുന്നത്.[89]

മുൻകൂട്ടി തീരുമാനിക്കാവുന്ന രീതിയിൽ ട്രാക്ക് നിർമ്മാണത്തിനുപയോഗിക്കുന്ന ആപ്ലികേഷനുകളിലൊന്നാണ് "ഇന്റെറാക്റ്റീവ് ട്രാക്ക് ജെനറേറ്റർ ഫോർ ടോർക്സ് ആൻഡ് സ്പീഡ് ഡ്രീംസ്".[90] പേരു സൂചിപ്പിക്കുന്നത് പോലെ ടോർക്സിനായും സ്പീഡ് ഡ്രീംസിനായും ഉപയോഗിക്കാവുന്ന ഈ ആപ്ലികേഷൻ തയ്യാറാക്കിയിരിക്കുന്നത് ഇറ്റലിയിലെ പോളിടെൿനിക്കോ ഡി മിലാനോ (മിലാൻ പോളിടെൿനിക്ക്) സർവ്വകലാശാലയിലെ ഡിപ്പാർട്ടിമെന്റോ ഡി ഇലക്ട്രോണിക്ക ഇ ഇൻമേസിയോൺ (വിവരസാങ്കേതിക വിദ്യാ വിഭാഗം) ആണ്. ഈ ആപ്ലികേഷൻ ടോർക്സ് , സ്പീഡ് ഡ്രീംസ് ട്രാക്ക് നിർമ്മാണത്തിനായി ജെനെറ്റിക് പ്രോഗ്രാമിംഗിലൂടെ എവലൂഷണറി കംപ്യൂട്ടിംഗ് ഉപയോഗിക്കുന്നു. മനുഷ്യന്റെ സഹായത്തോടെ തയ്യാറാക്കപ്പെടുന്ന ട്രാക്കുകൾ, ഓരോ കഥക്കടിസ്ഥാനമാക്കിയാണ് ഈ അപ്ലികേഷൻ വഴി തയ്യാറാക്കുന്നത്.[90]

സാങ്കേതികം തിരുത്തുക

സിസ്റ്റം ആവശ്യകതകൾ
കുറഞ്ഞത് ശുപാർശിക്കുന്നത്
വിൻഡോസ് എക്സ്പി
ഓപ്പറേറ്റിംഗ് സിസ്റ്റം വിൻഡോസ് എക്സ്പി 32-ബിറ്റ്
സിപിയു 1.5 ജി.ഹെർട്സ് 2 ജി.ഹെർട്സ്
മെമ്മെറി 512 എംബി 1 ജിബി
ഹാർഡ് ഡ്രൈവ് സ്ഥലം 700 എംബി 900 MBഎംബി
ഗ്രാഫിക്സ് കാർഡ് ഓപ്പൺജിഎൽ 1.3, 128 എംബി റാം. (എൻവിഡിയ ജിഫോഴ്സ്3 / എടിഐ റാഡോൺ 9000 / ഇന്റൽ എച്ച്ഡി 2000) ഓപ്പൺജിഎൽ 1.5, 256 എംബി റാം. (എൻവിഡിയ ജിഫോഴ്സ് എഫ്എക്സ് 5200 അൾട്രാ / എടിഐ റാഡോൺ 9500 / ഇന്റൽ എച്ച്ഡി 3000)
വിൻഡോസ് വിസ്റ്റ / 7
ഓപ്പറേറ്റിംഗ് സിസ്റ്റം വിൻഡോസ് വിസ്റ്റ 32/64-ബിറ്റ് / വിൻഡോസ് 7 32/64-ബിറ്റ്
സിപിയു 1.5 ജി.ഹെർട്സ് 2 ജി.ഹെർട്സ്
മെമ്മെറി 2 ജിബി 3 ജിബി
ഹാർഡ് ഡ്രൈവ് സ്ഥലം 700 എംബി 900 MBഎംബി
ഗ്രാഫിക്സ് കാർഡ് ഓപ്പൺജിഎൽ 1.3, 128 എംബി റാം. (എൻവിഡിയ ജിഫോഴ്സ് എഫ്എക്സ് 5200 അൾട്രാ / എടിഐ റാഡോൺ 9500 / ഇന്റൽ എച്ച്ഡി 3000) ഓപ്പൺജിഎൽ 1.5, 256 എംബി റാം. (എൻവിഡിയ ജിഫോഴ്സ് 6600 ജിടി / എടിഐ റാഡോൺ എക്സ്1300)
ലിനക്സ് 32-ബിറ്റ്
ഓപ്പറേറ്റിംഗ് സിസ്റ്റം ലിനക്സ് 32-ബിറ്റ്
സിപിയു 1.5 ജി.ഹെർട്സ് 2 ജി.ഹെർട്സ്
മെമ്മെറി 1 ജിബി 1.5 ജിബി
ഹാർഡ് ഡ്രൈവ് സ്ഥലം 900 എംബി 1 ജിബി
ഗ്രാഫിക്സ് കാർഡ് ഓപ്പൺജിഎൽ 1.3, 128 എംബി റാം.(എൻവിഡിയ ജിഫോഴ്സ്3 /എടിഐ റാഡോൺ 9500 / ഇന്റൽ എച്ച്ഡി 2000) ഓപ്പൺജിഎൽ 1.5, 256 എംബി റാം. (എൻവിഡിയ എഫ്എക്സ് 5200 അൾട്രാ / എടിഐ റാഡോൺ എക്സ്1300 / ഇന്റൽ എച്ച്ഡി 3000)
ലിനക്സ് 64-ബിറ്റ്
ഓപ്പറേറ്റിംഗ് സിസ്റ്റം ലിനക്സ് 64-ബിറ്റ്
സിപിയു 1.5 ജി.ഹെർട്സ് 2 ജി.ഹെർട്സ്
മെമ്മെറി 1.5 ജിബി 2 ജിബി
ഹാർഡ് ഡ്രൈവ് സ്ഥലം 900 എംബി 1 ജിബി
ഗ്രാഫിക്സ് കാർഡ് ഓപ്പൺജിഎൽ 1.3, 128 എംബി റാം. (എൻവിഡിയ ജിഫോഴ്സ്3 / എടിഐ റാഡോൺ 9500 / ഇന്റൽ എച്ച്ഡി 2000) ഓപ്പൺജിഎൽ 1.5, 256 എംബി റാം. (എൻവിഡിയ എഫ്എക്സ് 5200 / എടിഐ റാഡോൺ എക്സ്1300 / ഇന്റൽ എച്ച്ഡി 3000)

ആവശ്യകതകൾ തിരുത്തുക

പതിപ്പ് 2.0 വരെയും സ്പീഡ് ഡ്രീംസ് ഓപ്പൺജിഎൽ 1.3 ആണ് ആഖ്യാനത്തിനായി ഉപയോഗിക്കുന്നത്. പുതിയ ഗ്രാഫിക്കൽ, ഫിസികൽ ഘടകങ്ങൾ സ്പീഡ് ഡ്രീംസിനു ടോർക്സിനേക്കാൾ ഉയർന്ന ഹാർഡ്‌വെയർ, ഗ്രാഫിക്കൽ ശേഷിയുടെ ആവശ്യങ്ങളിലേക്കു നയിക്കുമായിരുന്നു. എന്നാൽ ഓപ്പൺ ജിഎൽ 2.0ത്തിന്റെ ആവശയമില്ലാത്ത പിലിബ് ഉപയോഗിക്കുന്നതു കൊണ്ട് 2001 മോഡൽ ഗ്രാഫിക് കാർഡുകളിലും സ്പീഡ് ഡ്രീംസ് പ്രവർത്തിക്കും. അനുകരണത്തിന്റെ പ്രവർത്തനശേഷി ഉയർത്താൻ പതിപ്പ് 1.4.0 മുതൽ സ്പീഡ് ഡ്രീംസ് ഡ്യുവൽ ത്രെഡിംഗ് ഉപയോഗിക്കുന്നുണ്ട്. ഈ സങ്കേതം ഫിസിക്സിന്റെയും ത്രെഡുകളുടെയും മധ്യവർത്തിയായി പ്രവർത്തിച്ച് മൾട്ടി-കോർ സിപിയുകളിലെ പ്രവർത്തനക്ഷമത ഉപയോഗപ്പെടുത്തുന്നു.

ടോർക്സിന് 600 / 800 എം.ഹെർട്സ് സിപിയു, 128 / 256 എംബി റാം, 32 / 64 എംബി ജിറാമോടു കൂടിയ ഓപ്പൺജിഎൽ 1.3 ഗ്രാഫിക്സ് കാർഡ് എന്നിങ്ങനെയായിരുന്നു സിസ്റ്റം ആവശ്യകതകൾ.[91] എന്നാൽ സ്പീഡ് ഡ്രീംസിന് കുറച്ചു കൂടെ ഉയർന്ന ഹാർഡ്‌വെയർ, ഗ്രാഫിക്സ് ആവശ്യകതകളാണുള്ളത്. സ്പീഡ് ഡ്രീംസ് പ്രവർത്തിക്കുന്നതിന് കുറഞ്ഞത് 1.5 ജി.ഹെർട്സ് ശേഷിയുള്ള പ്രൊസസർ ആവശ്യമാണ്.[92] എന്നാൽ മികച്ച പ്രവർത്തനത്തിന് 2.0 ജി.ഹെർട്സ് ശേഷിയാണ് ശുപാർശ ചെയ്യപ്പെടുന്നത്. ആവശ്യമായ മെമ്മറി ഏറ്റവും കുറവ് 512 എംബിയാണ്. എന്നാൽ പ്ലാറ്റ്ഫോമിനനുസരിച്ച് ഇത് മാറുന്നുണ്ട്. കുറഞ്ഞത് 700എംബി ഹാർഡ് ഡ്രൈവ് സ്ഥലം ആവശ്യമാണ്. മികച്ച പ്രവർത്തനത്തിന് 900 എംബിയും. കുറഞ്ഞത് ഓപ്പൺജിഎൽ 1.3 കൈകാര്യം ചെയ്യാൻ കഴിവുള്ള ഗ്രാഫിക്സ് കാർഡ് ആവശ്യമാണ്. മികച്ച പ്രവർത്തനത്തിന് ഓപ്പൺജിഎൽ 1.5 കൈകാര്യം ചെയ്യാൻ കഴിവുള്ള കാർഡും.

സിസ്റ്റം ആവശ്യകതകളെ സംബന്ധിച്ച വിശദമായ പട്ടികയാണ് വലതു വശത്ത് നൽകിയിരിക്കുന്നത്.[92] ഗ്രാഫിക്സ് കാർഡിൽ ഉദാഹരണങ്ങളായി നൽകിയിരിക്കുന്നത് ആ വിഭാഗത്തിൽ പെട്ട ഏറ്റവും കുറഞ്ഞ ഉദാഹരണങ്ങളാണ്.[91] അവയേക്കാൾ മികച്ച കാർഡുകളും ഉപയോഗിക്കാം. ലിനക്സ് ആവശ്യകതകൾ തന്നെയാണ് ഏറെക്കുറെ മറ്റു യൂണിക്സ് സമാന പ്ലാറ്റ്ഫോമുകൾക്കും.

സാങ്കേതിക ഘടകങ്ങൾ തിരുത്തുക

സ്പീഡ് ഡ്രീംസ് എഴുതപ്പെട്ടിരിക്കുന്നത് സി, സി++ എന്നീ ഭാഷകളിലാണ്. പ്രധാന ലൈബ്രറികൾ പിലിബ്, ഓപ്പൺഎഎൽ, ഫ്രീഗ്ലട് എന്നിവയാണ്. സാധാരണയായി ഉപയോഗിക്കുന്ന എസ്ഡിഎൽ ലൈബ്രറികൾ, പിഎൻജി ലൈബ്രറികൾ, ജെപിഇജി ലൈബ്രറികൾ എന്നിവയും സ്പീഡ് ഡ്രീംസിന്റെ ഡിപെൻഡൻസികളിൽ പെട്ടതാണ്.

സ്പീഡ് ഡ്രീംസിന്റെ അടിസ്ഥാന ഘടകങ്ങൾ ടോർക്സിൽ ഉപയോഗിക്കുന്നത് തന്നെയാണ്. അനുകരണത്തിന്റെ ക്ഷമത വർദ്ധിപ്പിക്കുന്നതിനാവശ്യമായ പ്രധാന ഘടകങ്ങളാണിവ. ഭൗതികശാസ്ത്രം, റോബോട്ട് യന്ത്രങ്ങൾ, ഗ്രാഫിക്സ് എന്നിവയാണ് പ്രത്യേക മൊഡ്യൂളുകളാക്കി ലഭ്യമാക്കിയിരിക്കുന്നത്. പിലിബിന്റെ സിംപിൾസീൻഗ്രാഫാണ് ഗ്രാഫിക്സ് യന്ത്രമായി സ്പീഡ് ഡ്രീംസിൽ ഉപയോഗിച്ചിരിക്കുന്നത്. പിലിബിന് ഓപ്പൺജിഎല്ലുമായി പ്രവർത്തിക്കാനുള്ള കഴിവ് കൂടുതലാണ്. മാത്രമല്ല, ശബ്ദവുമായി പ്രവർത്തിക്കാനും ഉപയോക്താവിന്റെ ആവശ്യാനുസരണം പ്രവർത്തിക്കാനും പിലിബിന് കഴിയും. ഓപ്പൺഎഎൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതു കൊണ്ടാണ് ഇത് സാധ്യമാകുന്നത്. ടോർക്സിൽ നിന്ന് കൊണ്ടു വന്ന മറ്റൊരു ഘടകം ഫ്രീഅലുടിന്റെ ആവശ്യകത ആയിരുന്നു (ലൈബ്രറി). എന്നാൽ പതിപ്പ് 1.4.0ഓടെ ഫ്രീഅലുട് ഒഴിവാക്കപ്പെട്ടു.

ഫ്രീഗ്ലടിന്റെ ആവശ്യകതയും സ്പീഡ് ഡ്രീംസിനുണ്ടായിരുന്നു. എന്നാൽ ഫ്രീഗ്ലടിന്റെ ഒരു എസ്ഡിഎൽ രൂപാന്തരം നിർമ്മിച്ചെടുക്കുകയും, ഈ ഘടകം പ്രധാന ശാഖയിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്തതോടെ ഈ പ്രശ്നം ഒഴിവാക്കപ്പെട്ടു. എങ്കിലും ചില വിതരണങ്ങളിലെ പാക്കേജുകളിൽ ഫ്രീഗ്ലട് ഡിപെൻഡൻസിയായി കാണാറുണ്ട്. നെറ്റ്‌വർക്ക് കളിക്കായി ഇനെറ്റ് ലൈബ്രറിയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് പതിപ്പ് 2.0.0 വരെയും സ്പീഡ് ഡ്രീംസിനൊപ്പം ലഭ്യമല്ല. ഈ പാക്കേജ്, ഡിപെഡൻസിയായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത് പ്രത്യേകമായി ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. പദ്ധതിയുടെ ആദ്യകാലങ്ങളിൽ മെയ്ക് ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ വളരെപ്പെട്ടെന്ന് തന്നെ കുറച്ചു കൂടി ഉപയോഗപ്രദമായ സിമെയ്ക്ക് ഉപയോഗിച്ച് തുടങ്ങി.

ഇതും കൂടി കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 MacOSXInstall – Speed Dreams
  2. 2.0 2.1 2.2 "Speed Dreams official website - About Speed Dreams".
  3. Meuret, Jean-Philippe; Sumner, Andrew; Bertaux, Xavier. "Speed Dreams README". Retrieved 24 December 2011.[പ്രവർത്തിക്കാത്ത കണ്ണി]
  4. Meuret, Jean-Philippe (7 March 2010). "Speed Dreams Wiki - License". Retrieved 3 February 2012.
  5. Meuret, Jean-Philippe (2008–2012). "Speed Dreams: an Open Motorsport Sim". Retrieved 18 April 2012.{{cite web}}: CS1 maint: date format (link)
  6. 6.0 6.1 Kmetyko, Gábor; Say, Haruna; Bertaux, Xavier; Meuret, Jean-Philippe; Mattea, Enrico (19 February 2011). "Speed Dreams Wiki - The people behind". Retrieved 18 April 2012.
  7. "Speed Dreams SVN repository logs - Revision 1". 14 September 2008. Retrieved 17 February 2012.[പ്രവർത്തിക്കാത്ത കണ്ണി]
  8. Meuret, Jean-Philippe (30 October 2008). "simuv2 version". torcs-ng-devel mailing list. Retrieved 8 March 2012.
  9. Say, Haruna (5 August 2009). "Breaking away from TORCS?". torcs-ng-devel mailing list. Retrieved 17 February 2012.
  10. Kelder, Mart; Bertaux, Xavier; Gavin, Brian; Beelitz, Wolf-Dieter; Meuret, Jean-Philippe (8 August 2009). "Torcs-ng-dev Jabber chat room log - 8 August 2009". Archived from the original on 2013-07-19. Retrieved 17 February 2012.
  11. Meuret, Jean-Philippe (5 September 2009). "Cleanup trunk from non delivered cars and robots". torcs-ng-devel mailing list. Retrieved 17 February 2012.
  12. Meuret, Jean-Philippe (27 March 2010). "Final 1.4.0 available on SF.net". speed-dreams-devel mailing list. Retrieved 17 February 2012.
  13. Lindner, Mirko (18 April 2010). "Speed Dreams 1.4.0 freigegeben" (in ജർമ്മൻ). Retrieved 17 February 2012.
  14. Meuret, Jean-Philippe (14 April 2010). "Advertising time for 1.4.0". speed-dreams-devel mailing list. Retrieved 6 May 2012.
  15. "Speed Dreams Trac system - Roadmap". Archived from the original on 2010-06-26. Retrieved 6 May 2012.
  16. Meuret, Jean-Philippe (15 January 2012). "2.0.0 RC1". speed-dreams-devel mailing list. Retrieved 6 May 2012.
  17. Meuret, Jean-Philippe (7 April 2012). "WIP final packaging work for 2.0.0". speed-dreams-devel mailing list. Retrieved 6 May 2012.
  18. Nitesh (29 April 2012). "Speed Dreams 2.0 Released with New Cars, Career Mode and More". Ubuntu Vibes. Retrieved 6 May 2012.
  19. Jäger, Eckhard M. (25 April 2012). "Twitter - @speed_dreams". Retrieved 6 May 2012.
  20. "Did we announce SD 2.0 now?". speed-dreams-devel mailing list. 25 April-2 May 2012. Retrieved 6 May 2012. {{cite web}}: Check date values in: |date= (help)
  21. here 10,000th message details.
  22. "PlayDeb.net - information for Speed Dreams". Archived from the original on 2013-06-10. Retrieved 7 May 2012.
  23. Coelho, Filipe (22 April 2012). "Speed Dreams PPA: "Speed Dreams" team". Retrieved 7 May 2012.
  24. "Forziere di Morg4n". 26–29 April 2010. Retrieved 13 March 2012.
  25. Haase, Sven-Hendrik (27–28 April 2012). "Arch Linux - speed-dreams 2.0.0-1". Archived from the original on 2013-02-12. Retrieved 5 May 2012.
  26. Bertaux, Xavier (9 April 2012). "speed-dreams-2.0.0-1.mga2 RPM for i586". Retrieved 5 May 2012.[പ്രവർത്തിക്കാത്ത കണ്ണി]
  27. Stewart, Rob (3 September 2010). "Installing Speed Dreams in Fedora". Retrieved 5 May 2012.
  28. Gansser, Martin. "Building Speed Dreams 2.0 binaries for Fedora 16/17/18". Archived from the original on 2013-06-24. Retrieved 23 June 2012.
  29. powtrix. "SlackBuilds.org - Speed Dreams". Archived from the original on 2012-11-18. Retrieved 8 May 2012.
  30. "Index of /pub/frugalware/frugalware-1.6/source/games-extra/speed-dreams". 4 August 2010. Retrieved 7 May 2012.[പ്രവർത്തിക്കാത്ത കണ്ണി]
  31. Tupone, Alfredo (16 March 2012). "Index of /games-sports/speed-dreams". Retrieved 6 May 2012.[പ്രവർത്തിക്കാത്ത കണ്ണി]
  32. "Repository state of speed-dreams". 5 May 2012. Retrieved 8 May 2012.[പ്രവർത്തിക്കാത്ത കണ്ണി]
  33. Haase, Sven-Hendrik (27 April 2011). "lglive git - games/speed-dreams/info". Retrieved 13 March 2012.
  34. de Oliveira, Michael Vinícius (7 August 2010). "PLIB libraries & examples". Retrieved 13 March 2012.[പ്രവർത്തിക്കാത്ത കണ്ണി]
  35. de Oliveira, Michael Vinícius (25 April 2011). "Speed Dreams". Retrieved 13 March 2012.
  36. Jung, Tim (18 March 2012). "Speed Dreams released on Desura". Retrieved 5 May 2012.[പ്രവർത്തിക്കാത്ത കണ്ണി]
  37. Mungewell, Simon. "Speed Dreams".
  38. jaladaGmbH (3 August 2011). "Twitter - @jaladaGmbH". Retrieved 13 April 2012. Start your engine and immerse yourself with care racing game "jalada Ultimate Racing".
  39. "JeuxLibres.net - classement - les plus populaires". 2010. Archived from the original on 2010-04-04. Retrieved 16 April 2012.
  40. Schmitz, Reinhard (7 November 2011). "Springer, Schwinger und Strategen". c't (in ജർമ്മൻ) (24): 133. ISSN 0724-8679. Allerdings haben die Speed-Dreams-Entwickler besonderes Augenmerk auf die Fahrphysik und auf die Rennbalance gelegt.
  41. Kmetyko, Gábor (11 November 2011). "SD for c't computer magazine". speed-dreams-devel mailing list. Retrieved 11 February 2012.
  42. "Premios PortalProgramas 2010 al software libre". 2010. Archived from the original on 2011-01-03. Retrieved 4 February 2012.
  43. "Speed Dreams nominado a los Premios PortalProgramas 2010 como Mejor juego libre". 2010. Archived from the original on 2011-01-03. Retrieved 4 February 2012.
  44. "Best Open Source Games | woGue". Archived from the original on 2013-07-03. Retrieved 2013-06-08.
  45. "Download Statistics: All Files". 29 March 2008-3 May 2012. Retrieved 3 May 2012. {{cite web}}: Check date values in: |date= (help)
  46. 46.0 46.1 Meuret, Jean-Philippe; Kelder, Mart; Mattea, Enrico (12 February 2011-3 May 2012). "Speed Dreams Wiki - Racing modes". Retrieved 3 May 2012. {{cite web}}: Check date values in: |date= (help)
  47. Meuret, Jean-Philippe; Kmetyko, Gábor (3 January 2011-22 January 2012). "Speed Dreams Trac system ticket #308 "Run a race with no graphics"". Retrieved 3 May 2012. {{cite web}}: Check date values in: |date= (help)
  48. 48.0 48.1 "3D Engine for Driving Simulation". 23 November 2009. Retrieved 23 January 2012.
  49. Meuret, Jean-Philippe; Kály-Kullai, Kristóf; Kmetyko, Gábor. "Speed Dreams Trac system ticket #150 "Simu V2.1"". Retrieved 24 December 2011.
  50. 50.0 50.1 Mungewell, Simon (27 December 2011). "Speed Dreams Wiki - SD 2.0 Manual - Options". Retrieved 1 February 2012.
  51. Meuret, Jean-Philippe (4 August 2011). "Location Information". speed-dreams-users mailing list. Retrieved 1 February 2012.
  52. Dimitrakakis, Christos. "Simu V3". Archived from the original on 2008-06-30. Retrieved 23 January 2012.{{cite web}}: CS1 maint: bot: original URL status unknown (link)
  53. 53.0 53.1 "Speed Dreams Jabber IRC meetings log - 30 May 2010". 30 May 2010.[പ്രവർത്തിക്കാത്ത കണ്ണി]
  54. 54.0 54.1 Meuret, Jean-Philippe. "Speed Dreams Wiki - summary of 30 May 2010 IRC meeting". Retrieved 31 December 2011.
  55. Kály-Kullai, Kristóf (26 December 2010). "Inresting for bike development (Niko Autio)". speed-dreams-devel mailing list. Retrieved 3 December 2011.
  56. Kály-Kullai, Kristóf (9 January 2010). "Speed Dreams Trac system - ticket #150 "Simu V2.1"".
  57. Kály-Kullai, Kristóf (2010-09-29). "Speed Dreams Trac system - ticket #97 "Many cars have to much (unrealistic) brake pressure"".
  58. "Speed Dreams Jabber IRC meetings log - 15 August 2010". 15 August 2010. Retrieved 3 December 2011.[പ്രവർത്തിക്കാത്ത കണ്ണി]
  59. Sommer, Torsten (1 March 2008). "2.3.2 TORCS". Physics for a 3D Driving Simulator (PDF) (Bachelor thesis). Advisors: Thomas Bräunl, Philipp Harms. Technische Universität München. p. 23. Retrieved 1 February 2012.
  60. Wymann, Bernhard. "TORCS Robot Tutorial - 8.1 Introduction into pit stops". Archived from the original on 2012-04-18. Retrieved 28 April 2012.
  61. Jäger, Eckhard M. (7 November 2011). "Twitter - @speed_dreams". Retrieved 27 April 2012.
  62. Kmetyko, Gábor; Mungewell, Simon (26 January 2012). "Speed Dreams Trac system ticket #589 "New rear mirror"". Retrieved 27 April 2012.
  63. www.nontipago.it (2007). "TORCS - Guida rapida di riferimento" (PDF) (in ഇറ്റാലിയൻ). p. 6. Archived from the original (PDF) on 2012-11-20. Retrieved 27 April 2012. 0 seleziona la modalità di visualizzazione arcade (utile nelle fasi iniziali)
  64. 64.0 64.1 Kmetyko, Gábor (28 December 2009). "Speed Dreams Wiki - Robots - Main". Retrieved 26 January 2012.
  65. Curtis, Keith. "TORCS robot driving - How to drive a torcs car with a robot". Retrieved 26 January 2012.[പ്രവർത്തിക്കാത്ത കണ്ണി]
  66. Say, Haruna; Bertaux, Xavier; Kelder, Mart (6 October 2009). "Speed Dreams Jabber IRC meetings log - 6 October 2009". Archived from the original on 2013-07-19. Retrieved 9 May 2012. The human driver is just another robot
  67. 67.0 67.1 67.2 Kmetyko, Gábor; Say, Haruna (28 December 2009-5 January 2011). "Speed Dreams Wiki - List of Robots". Retrieved 9 May 2012. {{cite web}}: Check date values in: |date= (help)
  68. Say, Haruna; Beelitz, Wolf-Dieter; Kmetyko, Gábor. "Speed Dreams Wiki - List of AI names". Retrieved 31 December 2011.
  69. Wymann, Bernhard. "TORCS Robot Tutorial - 2.1 Basic Getting Unstuck". Retrieved 27 January 2012.[പ്രവർത്തിക്കാത്ത കണ്ണി]
  70. Beelitz, Wolf-Dieter (19 April 2009). "Difficulty levels, assists, etc. propositions". torcs-ng-devel mailing list. Retrieved 27 January 2012.
  71. Meuret, Jean-Philippe (21 April 2009). "Simple robot and human driver skilling". torcs-ng-devel mailing list. Retrieved 27 January 2012.
  72. Meuret, Jean-Philippe (19 December 2009). "User / robots skilling". speed-dreams-devel mailing list. Retrieved 27 January 2012.
  73. Dike, Neha (31 October 2008). "2.1 "Existing Open Source Simulators"". Physics Simulation for an Automotive Simulator (PDF) (Project Thesis for requirement of the award of Master of Engineering in Information and Communication Technology). University of Western Australia. p. 11. Archived from the original (PDF) on 2013-04-10. Retrieved 7 May 2012.
  74. Meuret, Jean-Philippe; Say, Haruna (20 July 2010-21 August 2011). "Speed Dreams Trac system ticket #138 "Task D29 : Car preview and selectable livery"". Retrieved 28 April 2012. {{cite web}}: Check date values in: |date= (help)
  75. Meuret, Jean-Philippe (17 October 2010-21 August 2011). "Speed Dreams Wiki - Custom car liveries". Retrieved 28 April 2012. {{cite web}}: Check date values in: |date= (help)
  76. Vives Piqueres, Jaime (20 June 2011). "Preview images (ls1-zentek-z7r)". speed-dreams-devel mailing list. Retrieved 23 January 2012.
  77. Vives Piqueres, Jaime (2 July 2011). "SD showroom/garage track". speed-dreams-devel mailing list. Retrieved 23 January 2012.
  78. ListofCars – Speed Dreams
  79. Meuret, Jean-Philippe; Bertaux, Xavier (20 December 2009-3 August 2010). "Speed Dreams Wiki - Naming rules". Retrieved 30 April 2012. {{cite web}}: Check date values in: |date= (help)
  80. Martí Centelles, Vicente (2008). "Torcs Car Setup Editor v0.11". Retrieved 30 April 2012.[പ്രവർത്തിക്കാത്ത കണ്ണി]
  81. 81.0 81.1 Espié, Eric; Guionneau, Christophe. "TORCS manual - track definition". Archived from the original on 2002-02-23. Retrieved 21 January 2012.{{cite web}}: CS1 maint: bot: original URL status unknown (link)
  82. 82.0 82.1 Wymann, Bernhard. "TORCS Robot Tutorial - 1.3 Make the Robot Drive". Archived from the original on 2011-03-12. Retrieved 21 January 2012.
  83. Kmetyko, Gábor (28 February 2012). "Borders, sides, barriers". Retrieved 3 March 2012.
  84. 84.0 84.1 TracksMain – Speed Dreams
  85. Sumner, Andrew; Meuret, Jean-Philippe (26 October 2011). "Speed Dreams Trac system - ticket #479 "Variable width track segments"". Retrieved 27 January 2012.
  86. ListOfTracks – Speed Dreams
  87. Speed-Dreams User Mailing list () - Track Editor - Gmane[പ്രവർത്തിക്കാത്ത കണ്ണി]
  88. CreateTrackWorkflowBlender – Speed Dreams
  89. CreateTrackRealism – Speed Dreams
  90. 90.0 90.1 Interactive Track Generator for TORCS and Speed Dreams
  91. 91.0 91.1 GraphicCardSettings – Speed Dreams
  92. 92.0 92.1 HardSoftRequirements – Speed Dreams

പുറംകണ്ണികൾ തിരുത്തുക

പൊതുവായത് തിരുത്തുക

ഔദ്യോഗിക വിനിമയ മാധ്യമങ്ങൾ തിരുത്തുക

പാക്കേജുകളും വിതരണങ്ങളും തിരുത്തുക

പുറംവായനക്ക് തിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്പീഡ്_ഡ്രീംസ്&oldid=4070153" എന്ന താളിൽനിന്ന് ശേഖരിച്ചത്