സ്നേഹം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ജയരാജിന്റെ സംവിധാനത്തിൽ ജയറാം നായകനായി 1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്നേഹം. ബിജു മേനോൻ, സിദ്ദിഖ്, രാജേന്ദ്രൻ, വി.കെ. ശ്രീരാമൻ, വാവച്ചൻ, ജോമോൾ, കസ്തൂരി, ലെന, കമലാദേവി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സ്നേഹം
സംവിധാനംജയരാജ്
നിർമ്മാണംബാലു, കെ.ബി. രാജു
കഥടി.എ. റസാഖ്
തിരക്കഥടി.എ. റസാഖ്
അഭിനേതാക്കൾ
സംഗീതംപെരുമ്പാവൂർ ജി. രവീന്ദ്രനാഥ്
ഛായാഗ്രഹണംഎം.ജെ. രാധാകൃഷ്ണൻ
ചിത്രസംയോജനംജി. മുരളി
വിതരണംമുദ്ര ആർട്സ്, അനുപമ റിലീസ്
റിലീസിങ് തീയതി1998
രാജ്യം ഇന്ത്യ

കഥ തിരുത്തുക

ഗ്രാമീണ പശ്ചാത്തലത്തിലുള്ള വടക്കേടത്തു തറവാടും, മൂത്തമകനും കാരണവസ്ഥാനക്കാരനുമായ പപ്പനും (ജയറാം) പപ്പന്റെ കുടുംബത്തിലും ചുരുങ്ങിയ കാലയളവിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

സംഗീതം തിരുത്തുക

യൂസഫലി കേച്ചേരി എഴുതി പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് സംഗീതം നൽകിയ ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കെ.ജെ. യേശുദാസ്, രാധികാ തിലക്, സുധീപ് കുമാർ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.

ഗാനങ്ങൾ തിരുത്തുക

  • ദേവഭാവന മണ്ണിൽ... - കെ.ജെ. യേശുദാസ്
  • കൈതപ്പൂമണം... - രാധികാ തിലക്, സംഘം
  • കൊണ്ടോട്ടീന്നോടിവന്നേ... - സുധീപ് കുമാർ
  • മറക്കാൻ കഴിഞ്ഞെങ്കിൽ... - യേശുദാസ്
  • പേരറിയാത്തൊരു നൊമ്പരത്തെ... - യേശുദാസ്
  • രാവ് നിലാപൂവ്... - യേശുദാസ്

അഭിനേതാക്കൾ തിരുത്തുക

അണിയറപ്രവർത്തകർ തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്നേഹം_(ചലച്ചിത്രം)&oldid=3391136" എന്ന താളിൽനിന്ന് ശേഖരിച്ചത്