സമകാലിക ബൾഗേറിയൻ എഴുത്തുകാരിയാണ് സ്ദ്‌റാവ്ക ഇവ്റ്റിമോവ (English: Zdravka Evtimova (Bulgarian: Здравка Евтимова).[1]

Zdravka Evtimova
ജനനം (1959-07-24) ജൂലൈ 24, 1959  (64 വയസ്സ്)
ബൾഗേറിയ Pernik
തൊഴിൽWriter

ജീവിത രേഖ തിരുത്തുക

ബൾഗേറിയയിലെ പെർനികിൽ 1959 ജൂലൈ 24ന് ജനിച്ചു. ബൾഗേറിയൻ ഭാഷയിൽ നാലു ചെറുകഥാ സമാഹരങ്ങളും നാലു നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവരുടെ ചെറുകഥകൾ വിവിധ അന്താരാഷ്ട്ര സാഹിത്യ മാസികകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചില ചെറുകഥകൾ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സ്ദ്‌റാവ്ക ഇവ്റ്റിമോവ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ ഭാഷകളിൽ നിന്നുള്ള പല കഥകളും ബൾഗേറിയൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗ്രന്ഥങ്ങൾ തിരുത്തുക

ചെറുകഥ സമാഹരങ്ങൾ (വിദേശ രാജ്യങ്ങളിൽ പ്രസിദ്ധീകരിച്ചവ)[2]

  • Bitter Sky, Skrev Press, UK, 2003;
  • Somebody Else, MAG Press, USA, 2004;
  • God of Traitors, Books for a Buck Press, USA, 2006;
  • Miss Daniella,Skrev Press, UK, 2007;
  • Good Figure, Beautiful Voice, Astemari Publishers, USA, 2008;
  • Pale and Other Bulgarian Stories, Vox Humana Publishes, Israel/Canada, 2010.
  • Carts and Other Stories, Fomite Publishing, USA, 2012
  • Time to Mow and Other Stories, All Things That matter Press, USA, 2012
  • Impossibly Blue, Skrev Press, UK, 2013
  • Endless July, paraxenes meres, Greece, 2013

അംഗീകാരങ്ങൾ തിരുത്തുക

  • വസ്സിൽ എന്ന ചെറുകഥയ്ക്ക് 2005ൽ ബിബിസിയുടെ വേൾഡ് വൈഡ് ഷോർട്ട് സ്‌റ്റോറി മത്സരത്തിൽ പുരസ്‌കാരം ലഭിച്ചു. ഈ കഥ റേഡിയോ ബിബിസി യുകെ 2006 ഫെബ്രുവരിയിൽ സംപ്രേഷണം ചെയ്തു.
  • ഇറ്റ് ഇസ് യുവർ ടേൺ എന്ന ചെറുകഥ 2005ൽ ആഗോള തലത്തിൽ നല്ല പത്തു ചെറുകഥകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു.
  • 2014 ഡിസംബറിൽ പെർനിക് സ്റ്റോറീസ് എന്ന ചെറുകഥ സമാഹാരം 2013ലെ ഏറ്റവും നല്ല ഗ്രന്ഥത്തിനുള്ള ബൽകാനിക അവാർഡ് നേടി.
  • സെൽഡം എന്ന ചെറുകഥ ബെസ്റ്റ് യൂറോപ്യൻ ഫിക് ഷൻ 2015 ആയി തെരഞ്ഞെടുക്കപ്പെട്ടു.
  • തേസ്‌ഡെ (Thursday) എന്ന നോവലിന് 2003ലെ ബെസ്റ്റ് ബൾഗേറിയൻ നോവലിനുള്ള പുരസ്‌കാരം ലഭിച്ചു

അവലംബം തിരുത്തുക

  1. http://www.contemporarybulgarianwriters.com/1-writers/evtimova-zdravka/
  2. "Evtimova, Zdravka: Contemporary Bulgarian Writers - 03.10.2011".

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്ദ്‌റാവ്ക_ഇവ്റ്റിമോവ&oldid=2785191" എന്ന താളിൽനിന്ന് ശേഖരിച്ചത്