സ്കിസോഫ്രീനിയ

ഒരു മാനസികരോഗം

വ്യക്തിയുടെ സ്വഭാവത്തെയും വിചാരവികാരങ്ങളെയും മൊത്തത്തിൽ ബാധിക്കുന്ന രോഗാവസ്ഥയാണ് സ്കിസോഫ്രീനിയ (schizophrenia)[1]. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണിത്. ഈ രോഗത്തിനു അടിമപ്പെടുന്ന വ്യക്തികൾക്ക് യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാനും യുക്തിപൂർവ്വം ചിന്തിക്കാനും ശരിയായ രീതിയിൽ പെരുമാറാനും വികാരപ്രകടനങ്ങൾ നടത്താനുമൊക്കെ പ്രയാസമനുഭവപ്പെടാറുണ്ട്. രോഗികൾക്ക് മറ്റുള്ളവർ കാണാത്ത കാര്യങ്ങൾ കാണുന്നതായും ശബ്ദങ്ങൾ കേൾക്കുന്നതായും അനുഭവപ്പെടാറുണ്ട്. വിഷാദം, ആകുലത രോഗികളിൽ ഇതിനു പുറമേ കണ്ടേക്കാം.[2]കടുത്ത ആത്മഹത്യാ പ്രവണതയും രോഗികളിൽ കാണപ്പെടാറുണ്ട്.

Schizophrenia
സ്പെഷ്യാലിറ്റിസൈക്യാട്രി, clinical psychology Edit this on Wikidata

കാരണങ്ങൾ തിരുത്തുക

പാരമ്പര്യം, ജന്മനാ തലച്ചോറിനേറ്റ നാശം, ഗർഭാവസ്ഥയിൽ ബാധിച്ച വൈറസ് രോഗങ്ങൾ, ദുരനുഭവങ്ങൾ എന്നിവയൊക്കെ ചില കാരണങ്ങളാണ്. മാനസിക സംഘർഷങ്ങളും കുടുംബപ്രശ്നങ്ങളും രോഗതീവ്രത കൂട്ടിയേക്കാം.തലച്ചോറിലെ രാസപദാർത്ഥങ്ങളായ ഡോപാമൈൻ (dopamine) ഗ്ളൂട്ടമേറ്റ് (glutamate) എന്നിവയുടെ ഏറ്റക്കുറച്ചിലുകൾക്ക് ഈ രോഗവുമായി ബന്ധമുണ്ടെന്നു നിരീക്ഷിച്ചിട്ടുണ്ട്.[3]

ചികിത്സ തിരുത്തുക

സ്കിസോഫ്രീനിയക്കുള്ള മരുന്നുകൾ പൊതുവെ ആന്റിസൈക്കോട്ടിക്സ് എന്നറിയപ്പെടുന്നു. മരുന്നുകൾ കൊണ്ടുള്ള ചികിത്സ കൂടാതെ ഇലക്ട്രോകൺവൽസീവ് തെറാപ്പിയും കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, കൗൺസെലിംഗ് പോലുള്ള മറ്റു മാനവിക സാമൂഹ്യ ചികിത്സകളും ഇന്നു നിലവിൽ ഉണ്ട്.[4]

അവലംബം തിരുത്തുക

  1. "Schizophrenia Fact sheet N°397". WHO. September 2015. Archived from the original on 18 October 2016. Retrieved 3 February 2016.
  2. Buckley PF; Miller BJ; Lehrer DS; Castle DJ (March 2009). "Psychiatric comorbidities and schizophrenia". Schizophr Bull. 35 (2): 383–402. doi:10.1093/schbul/sbn135. PMC 2659306 Freely accessible. PMID 19011234.
  3. van Os J, Kapur S (August 2009). "Schizophrenia" (PDF). Lancet. 374 (9690): 635–45. doi:10.1016/S0140-6736(09)60995-8. PMID 19700006. Archived (PDF) from the original on 23 June 2013.
  4. Owen, MJ; Sawa, A; Mortensen, PB (14 January 2016). "Schizophrenia". Lancet. doi:10.1016/S0140-6736(15)01121-6. PMID 26777917.
"https://ml.wikipedia.org/w/index.php?title=സ്കിസോഫ്രീനിയ&oldid=3213900" എന്ന താളിൽനിന്ന് ശേഖരിച്ചത്