സോമചന്ദ്ര ഡി സിൽവ

ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരൻ

1970ലും 1980കളിലും ശ്രീലങ്കയ്ക്കുവേണ്ടി ടെസ്റ്റും, ഏകദിനങ്ങളും കളിച്ച ഒരു മുൻ ക്രിക്കറ്റ് കളിക്കാരനാണ് സോമചന്ദ്ര ഡി സിൽവ എന്ന ദണ്ഡേനിയേഗെ സോമചന്ദ്ര ഡി സിൽവ (ജനനം: 11 ജൂൺ 1942). ശ്രീലങ്കയുടെ ആദ്യ ഏകദിന ക്യാപ് ലഭിച്ച കളിക്കാരനാണ് ഡി സിൽവ. ലെഗ് സ്പിന്നറായ ഇദ്ദേഹം 1982ലെ പാകിസ്താൻ പര്യടനത്തിൽ ഒരു ടെസ്റ്റ് ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തി ഈ നേട്ടം കൈവരിയ്ക്കുന്ന ആദ്യത്തെ ശ്രീലങ്കൻ ബൗളറായി[1].

സോമചന്ദ്ര ഡി സിൽവ
සෝමචන්ද්‍ර ද සිල්වා
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ദണ്ഡേനിയേഗെ സോമചന്ദ്ര ഡി സിൽവ
ജനനം (1942-06-11) 11 ജൂൺ 1942  (81 വയസ്സ്)
ഗാലെ
വിളിപ്പേര്DS
ബാറ്റിംഗ് രീതിവലം കൈയ്യൻ
ബൗളിംഗ് രീതിവലം കൈ ലെഗ് ബ്രേക്ക് ഗൂഗ്ലി
റോൾബാറ്റ്സ്മാൻ, ബൗളർ
ബന്ധങ്ങൾഹേമചന്ദ്ര ഡി സിൽവ (സഹോദരൻ)
പ്രേമചന്ദ്ര ഡി സിൽവ (സഹോദരൻ)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 2)17 ഫെബ്രുവരി 1982 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്23 ഓഗസ്റ്റ് 1984 v ഇംഗ്ലണ്ട്
ആദ്യ ഏകദിനം (ക്യാപ് 1)7 ജൂൺ 1975 v വെസ്റ്റ് ഇൻഡീസ്
അവസാന ഏകദിനം27 ഫെബ്രുവരി 1985 v വെസ്റ്റ് ഇൻഡീസ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം
കളികൾ 12 41
നേടിയ റൺസ് 406 371
ബാറ്റിംഗ് ശരാശരി 21.36 19.52
100-കൾ/50-കൾ 0/2 0/0
ഉയർന്ന സ്കോർ 61 37*
എറിഞ്ഞ പന്തുകൾ 3,031 2,076
വിക്കറ്റുകൾ 37 32
ബൗളിംഗ് ശരാശരി 36.40 48.65
ഇന്നിംഗ്സിൽ 5 വിക്കറ്റ് 1 0
മത്സരത്തിൽ 10 വിക്കറ്റ് 0 0
മികച്ച ബൗളിംഗ് 5/59 3/29
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 5/0 5/0
ഉറവിടം: ക്രിക്കിൻഫോ, 14 ഓഗസ്റ്റ് 2016

ജീവിതവും കരിയറും തിരുത്തുക

1942 ജൂൺ 11ന് ഗാലെയിൽ ജനിച്ച ഡിസിൽവ, ഗാലെയിലെ മഹീന്ദ കോളേജിൽ നിന്നാണ് വിദ്യാഭ്യാസം നേടിയത്[2][3]. സോമചന്ദ്രയുടെ മൂത്ത സഹോദരന്മാരായ ഡി.എച്ച്.ഡി. സിൽവ, ഡി.പി.ഡി. സിൽവ എന്നിവരും മുൻ ശ്രീലങ്കൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരങ്ങളായിരുന്നു[4].

1966-67 കാലഘട്ടത്തിൽ സിലോണിനായി അരങ്ങേറ്റം കുറിച്ച ഡി സിൽവ 1980 കളുടെ പകുതി വരെ ശ്രീലങ്കയ്ക്കായി കളിച്ചു. ശ്രീലങ്കയുടെ ആദ്യ അന്താരഷ്ട്ര ടെസ്റ്റിലും ഏകദിനത്തിലും കളിയ്ക്കാൻ അവസരം ലഭിച്ച ഒരു വ്യക്തികൂടിയാണ് സിൽവ. 1979 ലെ ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുത്ത ശ്രീലങ്കൻ ടീം ഇന്ത്യയെ 47 റൺസിന് പരാജയപ്പെടുത്തി ആദ്യ അന്താരാഷ്ട്ര വിജയം കൈവരിച്ചു . ദിലീപ് വെങ്‌സർക്കർ, മൊഹീന്ദർ അമർനാഥ് എന്നിവരുൾപ്പെടെ 29 റൺസിന് മൂന്ന് വിക്കറ്റുകളാണ് സിൽവ ഈ മത്സരത്തിൽ നേടിയത്. സിൽവയുടെ കരിയറിലെ ഏറ്റവും മികച്ച ഫസ്റ്റ് ക്ലാസ് പ്രകടനം 1979ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിക്കെതിരെ ആയിരുന്നു. ലങ്ക ഇന്നിംഗ്സ് വിജയം നേടിയ ഈ കളിയിൽ അദ്ദേഹം 13/4ഉം 46/8ഉം വീതം വിക്കറ്റുകൾ വീഴ്ത്തി[5].

ശ്രീലങ്കയ്ക്ക് ടെസ്റ്റ് പദവി ലഭിച്ച സമയമായപ്പോഴേക്കും, ഡി സിൽവ തന്റെ നാൽപതുകളോട് അടുത്തിരുന്നതുമൂലം അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയർ വളരെ ഹ്രസ്വമായിരുന്നു. എന്നിരുന്നാലും, തന്റെ 42-ആം വയസിൽ വിരമിക്കുന്നതിനു മുൻപ് വരെ ശ്രീലങ്കയ്ക്കായി അവരുടെ ആദ്യ 12 ടെസ്റ്റുകളിലും അദ്ദേഹം കളിച്ചു. 1982 മാർച്ചിൽ ഫൈസലാബാദിലെ ഇക്ബാൽ സ്റ്റേഡിയത്തിൽ പാക്കിസ്ഥാനെതിരായി നടന്ന രണ്ടാം ടെസ്റ്റിൽ അദ്ദേഹം 103 റൺസിന് 4ഉം 59 റൺസിന് 5ഉം എന്ന പ്രകടനം കാഴ്ചവച്ചു[6]. സ്ഥിരം ക്യാപ്റ്റനായ ദുലീപ് മെൻഡിസിന് പരിക്ക് കാരണം 1983-ലെ ന്യൂസിലൻഡിനെതിരായ പരമ്പര നഷ്ടമായപ്പോൾ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനായി രണ്ട് ടെസ്റ്റുകളിൽ സിൽവ താൽക്കാലിക നായകനായി. നായകനായിരിക്കെ രണ്ട് അർദ്ധശതകങ്ങൾ നേടിയ സിൽവ തന്റെ ബൗളിംഗ് ശൈലിക്ക് അനുയോജ്യമല്ലാത്ത പിച്ചുകളിൽ മൂന്ന് വിക്കറ്റുകളും നേടി. എന്നിരുന്നാലും ഈ പരമ്പര 2-0ന് ന്യൂസിലൻഡാണ് നേടിയത്[7]. 12 ടെസ്റ്റുകൾ കളിച്ച അദ്ദേഹം ആകെ 406 റൺസും 37 വിക്കറ്റുകളും വീഴ്ത്തിയിരുന്നു, ന്യൂസിലൻഡിനെതിരെ നേടിയ 61 റൺസാണ് ഉയർന്ന സ്കോർ, ഇംഗ്ലണ്ടിനെതിരായ 59/5 ആണ് ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് നേട്ടം. 41 ഏകദിന മത്സരങ്ങൾ കളിച്ച സിൽവ 19.52 ശരാശരിയോടെ 371 റൺസ് നേടിയിട്ടുണ്ട്, 37(പുറത്താകാതെ) ആണ് ഏറ്റവും മുന്തിയ സ്കോർ, 1979-ലെ ലോകക്കപിൽ ഇന്ത്യക്കെതിരായ 3/29 ആണ് അദ്ദേഹത്തിന്റെ ഏകദിനത്തിലെ മികച്ച ബൗളിംഗ് പ്രകടനം.

1976നും 1983നും ഇടയിൽ ലിങ്കൺഷൈറിനും ഷ്രോപ്ഷയറിനുമായി മൈനർ കൗണ്ടീസ് ക്രിക്കറ്റിൽ ഡി സിൽവ കളിച്ചിരുന്നു[8]. പിന്നീട് ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായ അദ്ദേഹം, 2009 ൽ ശ്രീലങ്കൻ ക്രിക്കറ്റിന്റെ ഇടക്കാല ചെയർമാനുമായിരുന്നു[9].

അവലംബം തിരുത്തുക

  1. "Sri Lanka to Pakistan 1981-82". Test Cricket Tours. Archived from the original on 2017-02-22. Retrieved 21 February 2017.
  2. DS to take on Jaffna lads!
  3. Cambrians field a formidable team this year Archived 2013-06-20 at Archive.is
  4. D.H. was the best sporting Municipal Commissioner of Kandy Archived 2014-05-02 at the Wayback Machine.
  5. "Oxford University v Sri Lankans 1979". CricketArchive. Retrieved 13 May 2020.
  6. "2nd Test, Sri Lanka tour of Pakistan at Faisalabad, Mar 14-19 1982". Cricinfo. Retrieved 13 May 2020.
  7. R. T. Brittenden, "The Sri Lankans in Australia and New Zealand, 1982-83", Wisden 1984, pp. 942–53.
  8. "Minor Counties Championship Matches played by Somachandra de Silva". CricketArchive. Retrieved 13 May 2020.
  9. Thawfeeq, Sa'adi (12 March 2009). "De Silva to head new SLC interim board". Cricinfo. Retrieved 13 May 2020.

പുറത്തേക്കുള്ള കണ്ണിക തിരുത്തുക

"https://ml.wikipedia.org/w/index.php?title=സോമചന്ദ്ര_ഡി_സിൽവ&oldid=3971468" എന്ന താളിൽനിന്ന് ശേഖരിച്ചത്